ഇവനാണു യഥാര്‍ഥത്തില്‍ ലോകരക്ഷകന്‍ എന്ന് ആരാണ് മനസ്സിലാക്കിയതായി യോഹ 4:42-ല്‍ കാണുന്നത്?
- സമരിയാക്കാര്‍ (4:42)
അവര്‍ (സമരിയാക്കാര്‍) ആ സ്ത്രീയോടു പറഞ്ഞു: ഇനിമേല്‍ ഞങ്ങള്‍ വിശ്വസിക്കുന്നതു നിന്റെ വാക്കുമൂലമല്ല കാരണം എന്ത്?
- കാരണം ഞങ്ങള്‍ തന്നെ (സമരിയാക്കാര്‍) നേരിട്ടു ശ്രവിക്കുകയും ഇവനാണു യഥാര്‍ഥത്തില്‍ ലോകരക്ഷകന്‍ എന്ന് മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു (4:42).
4-ാം അധ്യായത്തിലെ രണ്ടാമത്തെ ശീര്‍ഷകം എന്ത്?
- രാജസേവകന്റെ പുത്രനെ സുഖപ്പെടുത്തുന്നു.
സമരിയായില്‍ നിന്ന് രണ്ടുദിവസം കഴിഞ്ഞ് യേശു എവിടേക്ക് പോയെന്നാണ് യോഹ 4:43-ല്‍ കാണുന്നത്?
- ഗലീലിയിലേക്കു പോയി (4:43)
എന്താണ് യേശു തന്നെ സാക്ഷ്യപ്പെടുത്തുന്നത്?
- പ്രവാചകന്‍ സ്വന്തം നാട്ടില്‍ ബഹുമാനിക്കപ്പെടുന്നില്ല എന്ന് (4:44)
ഗലീലിയില്‍ ചെന്ന യേശുവിനെ ഗലീലിയാക്കാര്‍ സ്വാഗതം ചെയ്യാന്‍ കാരണം എന്ത്? (4:45)
- എന്തെന്നാല്‍ തിരുനാളില്‍ അവന്‍ ജറുസലേമില്‍ ചെയ്ത കാര്യങ്ങള്‍ അവര്‍ കണ്ടിരുന്നു. അവരും തിരുനാളിനു പോയിട്ടുണ്ടായിരുന്നു.
'കാനാ' എവിടെയാണ്?
- ഗലീലിയില്‍ (4:46)
കഫര്‍ണാമില്‍ ആരാണ് ഉണ്ടായിരുന്നത്?
- ഒരു രാജസേവകന്‍ (4:46)
ആരുടെ മകനാണ് രോഗബാധിതനായിരുന്നത്?
- രാജസേവകന്റെ (4:46)
എന്തു കേട്ടപ്പോഴാണ് രാജസേവകന്‍ ചെന്ന് തന്റെ ആസന്ന മരണനായ മകനെ വന്നു സുഖപ്പെടുത്തണമെന്ന് യേശുവിനോട് അപേക്ഷിച്ചത്?
- യേശു യൂദയായില്‍ നിന്ന് ഗലീലിയിലേക്ക് വന്നുവെന്ന് കേട്ടപ്പോള്‍ (4:47)
തന്റെ മകനെ സുഖപ്പെടുത്തണമെന്ന് അപേക്ഷിച്ച രാജസേവ കനോട് ആദ്യം യേശു എന്തു മറുപടിയാണ് പറഞ്ഞത്?
- അടയാളങ്ങളും അദ്ഭുതങ്ങളും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കുകയില്ലല്ലോ (4:48)
യേശുവിന്റെ ആദ്യത്തെ മറുപടി കേട്ട രാജസേവകന്‍ വീണ്ടും എന്താണ് അവനോട് അപേക്ഷിച്ചത്?
- കര്‍ത്താവേ എന്റെ മകന്‍ മരിക്കുംമുന്‍പ് വരണമേ? (4:49)
എന്റെ മകന്‍ മരിക്കുംമുന്‍പ് വരണമേ എന്നു പറഞ്ഞ രാജസേവകനോട് യേശുവിന്റെ മറുപടി എന്തായിരുന്നു?
- യേശു പറഞ്ഞു: പൊയ്ക്കൊള്ളുക നിന്റെ മകന്‍ ജീവിക്കും (4:49)
യേശു പറഞ്ഞ വചനം വിശ്വസിച്ച് അവന്‍ പോയി. ആര്?
- രാജസേവകന്‍ (4:50)
വചനം വിശ്വസിച്ച് പോയ രാജസേവകന്‍ എന്ത് വാര്‍ത്തയാണ് കേട്ടത്?
- പോകുംവഴി മകന്‍ സുഖം പ്രാപിച്ചിരിക്കുന്നു എന്ന വാര്‍ത്തയുമായി ഭൃത്യന്മാര്‍ എതിരേ വന്നു (4:51)
ഏത് സമയത്താണ് രാജസേവകന്റെ മകന്റെ പനി വിട്ടുമാറിയതായി പറയുന്നത്?
- ഏഴാം മണിക്കൂറില്‍ (4:52)
നിന്റെ മകന്‍ ജീവിക്കും എന്ന് യേശു പറഞ്ഞ സമയം ഏതായിരുന്നു?
- ഏഴാം മണിക്കൂര്‍ (4:53)
അവനും കുടുംബം മുഴുവനും .......... യോഹ 4:53 അനുസരിച്ച് പൂരിപ്പിക്കുക.
- വിശ്വസിച്ചു (യോഹ 4:53)
യുദയായില്‍ നിന്ന് ഗലീലിയിലേക്കു വന്നപ്പോള്‍ യേശു പ്രവര്‍ത്തിച്ച രണ്ടാമത്തെ അടയാളം ഏത്?
- രാജസേവകന്റെ മകനെ സുഖപ്പെടുത്തിയത് (4:54)
ആദ്യത്തെ അടയാളം ഏത്?
-കാനായിലെ കല്യാണവിരുന്നില്‍ വെള്ളം വീഞ്ഞാക്കിയത്.