LOGOS QUIZ

വി. യോഹന്നാൻ - Chap.1 [3of4]

Sathyadeepam
  • ഏശയ്യായുടെ പുസ്തകത്തില്‍ എത്രാം അധ്യായം എത്രാംവാക്യത്തിലാണ് യോഹ (1:23) ഇതു പറയുന്നത്?

    - ഏശയ്യ 40:3-ല്‍

  • യോഹ 1:24 പ്രകാരം പൂരിപ്പിക്കുക: ....... ആണ് അവരെ അയച്ചത്?

    - ഫരിസേയരാണ്

  • യോഹന്നാന്‍ 1-ാം അധ്യായം 25-ല്‍ ഫരിസേയര്‍ അയച്ചവര്‍ യോഹന്നാനോട് എന്ത് ചോദ്യമാണ് ചോദിക്കുന്നത്?

    - നീ ക്രിസ്തുവോ, ഏലിയായോ പ്രവാചകനോ അല്ലെങ്കില്‍ പിന്നെ സ്നാനം നല്കാന്‍ കാരണമെന്ത്? (1:25)

  • .......... പറഞ്ഞു. ഞാന്‍ ജലംകൊണ്ടു സ്നാനം നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മധ്യേ നില്‍പുണ്ട്.

    - യോഹന്നാന്‍ (1:26)

  • അധ്യായം വാക്യം പറയുക. എന്റെ പിന്നാലെ വരുന്ന അവന്റെ ചെറുപ്പിന്റെ വാറഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല.

    - യോഹ. 1-ാം അധ്യായം, 27-ാം വാക്യം

  • യോഹന്നാന്‍ സ്നാനം നല്‍കിക്കൊണ്ടിരുന്ന ജോര്‍ദ്ദാന്റെ അക്കരെയുള്ള സ്ഥലം ഏത്?

    - ബഥാനിയാ (1:28)

  • ഇതാ ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്. അധ്യായം വാക്യം പറയുക?

    - യോഹ. 1:29

  • പാപം നീക്കുന്ന എന്നതിനുപകരം എങ്ങിനെയും വിവര്‍ത്തനം ചെയ്യാം?

    - പാപം വഹിക്കുന്ന (1:29)

  • എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വിലയവനാണെന്ന് ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം എനിക്കു മുമ്പുതന്നെ ഇവനുണ്ടായിരുന്നു. ഈ വാക്യങ്ങള്‍ എത്ര തവണ യോഹ 1-ാം അധ്യായത്തില്‍ ആവര്‍ത്തിക്കുന്നു. ഏവ?

    - രണ്ടു തവണ 1:15, യോഹ 1:30

  • ഞാനും ഇവനെ അറിഞ്ഞിരുന്നില്ല, എന്നാല്‍ ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍ വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്നാനം നല്‍കുന്നത്. ആരാണ് ഞാന്‍?

    - യോഹന്നാന്‍ (1:31)

  • ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെമേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്ന് ആര് സാക്ഷ്യപ്പെടുത്തി?

    - യോഹന്നാന്‍ (1:32)

  • ആരാണ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നത്?

    - ആത്മാവ് (1:32)

  • ആത്മാവ് എന്തിനെപ്പോലെ എവിടെനിന്നുവന്നു?

    - പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്നു വന്നു (1:32)

  • ആരാണ് പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്‍കുന്നവന്‍?

    - ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ അവനാണ് (1:33)

  • ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല, എന്നാല്‍ ........... എന്നോടു പറഞ്ഞിരുന്നു. പൂരിപ്പിക്കുക?

    - ജലംകൊണ്ട് സ്നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ (1:33)

  • 'ഞാന്‍' അതു കാണുകയും 'ഇവന്‍' ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ആരാണ് ഞാന്‍? ആരാണ് ഇവന്‍?

    - ഞാന്‍ : യോഹന്നാന്‍, ഇവന്‍ : യേശു (1:34)

  • യോഹന്നാന്‍ തന്റെ ശിഷ്യന്മാരില്‍ രണ്ടുപരോടുകൂടെ നില്‍ക്കു മ്പോള്‍ എന്തുകണ്ടു?

    - യേശു നടന്നുവരുന്നതു കണ്ടു (1:36)

  • യേശു നടന്നുവരുന്നതുകണ്ട യോഹന്നാന്‍ എന്തുപറഞ്ഞു?

    - ഇതാ ദൈവത്തിന്റെ കുഞ്ഞാട് (1:36)

  • ഇതാ ദൈവത്തിന്റെ കുഞ്ഞാട് എന്ന് യോഹന്നാന്‍ പറഞ്ഞതുകേട്ട ശിഷ്യന്മാരും എന്തു ചെയ്തു?

    - അവര്‍ യേശുവിനെ അനുഗമിച്ചു (1 :37)

  • യേശു തിരിഞ്ഞ് യോഹന്നാന്റെ ശിഷ്യന്മാരോട് എന്തുചോദിച്ചു?

    - നിങ്ങള്‍ എന്തന്വേഷിക്കുന്നു? (1:38)

നല്ല മനുഷ്യരുടെ ദുരന്തബോധം

GenZ@ക്രിസ്തുസാക്ഷ്യം

കൊച്ചിയിലെ കപ്പലൊച്ചകള്‍ [30]

തച്ചനപ്പൻ

വചനമനസ്‌കാരം: No.211