

ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ & റിസേർച്ച് സെന്ററിൽ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. റവ. ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി മുഖ്യാതിഥിയായി ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.
പ്രൊഫസർ ധന്യ എം. മുഖ്യപ്രഭാഷണം നടത്തി. ശ്രീ. ഫിനോ ജോയ്, സിസ്റ്റർ പൂജിത, സിസ്റ്റർ റേച്ചൽ എന്നിവർ ആശംസകൾ അറിയിച്ചു.
ആശുപത്രിയിൽ 25 വർഷം സേവനം പൂർത്തിയാക്കിയ നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു. ഏകദേശം 400 ഓളം നഴ്സുമാർ പരിപാടിയിൽ പങ്കെടുത്തു. നഴ്സുമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി നടത്തപ്പെട്ടു.