LOGOS QUIZ

വി. യോഹന്നാൻ - Chap.11 [1of3]

Sathyadeepam
  • വി. യോഹന്നാന്‍ 11-ല്‍ എത്ര വാക്യങ്ങള്‍ ഉണ്ട്? എത്ര ശീര്‍ഷകങ്ങള്‍ ഉണ്ട്?

    - വാക്യങ്ങള്‍ - 57, ശീര്‍ഷകങ്ങള്‍ - 5

  • ബഥാനിയായിലെ യേശുവിന്റെ സ്‌നേഹിതര്‍ ആരെല്ലാം?

    - ലാസര്‍, മര്‍ത്താ, മറിയം (11:1)

  • സുഗന്ധ തൈലം കൊണ്ട് കര്‍ത്താവിനെ പൂശിയത് ആര്?

    - ലാസറിന്റെ സഹോദരി മറിയം (11:2)

  • ലാസറിന് എന്തു സംഭവിച്ചു?

    - രോഗബാധിതനായി (11:2)

  • ലാസര്‍ രോഗബാധിതനായപ്പോള്‍ സഹോദരിമാര്‍ എന്തു സന്ദേശവുമായിട്ടാണ് യേശുവിന്റെ അടുത്തേക്ക് ആളയച്ചത്?

    - 'കര്‍ത്താവേ ഇതാ, അങ്ങു സ്‌നേഹിക്കുന്നവന്‍ രോഗിയായിരിക്കുന്നു' എന്നു പറയാന്‍ ആളയച്ചു (11:3)

  • ലാസര്‍ രോഗബാധിതനായി എന്നു കേട്ടപ്പോള്‍ യേശു എന്തു പറഞ്ഞു?

    - ഈ രോഗം മരണത്തില്‍ അവസാനിക്കാനുള്ള തല്ല, പ്രത്യുത ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രന്‍ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ള താണ് (11:4)

  • ലാസര്‍ രോഗിയായി എന്നു കേട്ടിട്ടും യേശു എന്തു ചെയ്തു?

    - യേശു താന്‍ താമസിച്ചിരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം കൂടി ചിലവഴിച്ചു (11:6)

  • യേശു, ലാസറിനെയും സഹോദരിമാരെയും സ്‌നേഹിച്ചിരുന്നു എന്ന വാക്യം വി. യോഹന്നാന്റെ സുവിശേഷത്തില്‍ എവിടെയായി കാണുന്നു?

    - യോഹ. 11:5

  • ലാസര്‍ രോഗിയായി എന്നു കേട്ടിട്ടും രണ്ടു ദിവസം കൂടി താമസസ്ഥലത്ത് ചിലവഴിച്ച യേശു പിന്നെ എങ്ങോട്ടു പോകാമെന്നാണ് ശിഷ്യന്മാരോട് പറഞ്ഞത് ?

    - നമുക്ക് വീണ്ടും യൂദയായിലേക്കു പോകാം (11:7)

  • വീണ്ടും യൂദയായിലേക്കു പോകാമെന്ന് യേശു പറഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ എന്തു ചോദിച്ചു?

    - ''ഗുരോ യഹൂദര്‍ ഇപ്പോൾ ത്തന്നെ നിന്നെ കല്ലെറിയാന്‍ അന്വേഷിക്കുകയായിരു ന്നല്ലോ. എന്നിട്ട് അങ്ങോട്ടു പോവുകയാണോ''? (11:8)

  • പകലിനു 12 മണിക്കൂറില്ലേ? പകല്‍ നടക്കുന്നവന്‍ കാല്‍തട്ടി വീഴുന്നില്ല. ഈ ലോകത്തിന്റെ പ്രകാശം അവന്‍ കാണുന്നു. രാത്രി നടക്കുന്നവന്‍ തട്ടി വീഴുന്നു. കാരണം അവനു പ്രകാശമില്ല. ആര് ആരോട് പറഞ്ഞു?

    - യേശു ശിഷ്യന്മാരോട് പറഞ്ഞതാണിത് (11:10)

  • താന്‍ യൂദയായിലേക്ക് എന്തിനു പോകുന്നു എന്നാണ് ശിഷ്യന്മാരോട് യേശു പറഞ്ഞത്?

    - ''നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അവനെ ഉണര്‍ത്താന്‍ ഞാന്‍ പോകുന്നു'' (11:11)

  • ''കര്‍ത്താവേ ഉറങ്ങുകയാണെങ്കില്‍ അവന്‍ സുഖം പ്രാപിക്കും.'' ആര് ആരോട് എപ്പോള്‍ പറഞ്ഞു?

    - ലാസര്‍ ഉറങ്ങുകയാണ്, അവനെ ഉണര്‍ത്താന്‍ പോകുന്നു എന്നു പറഞ്ഞ യേശുവിനോട് ശിഷ്യന്മാര്‍ പറഞ്ഞതാണിത്.

  • യേശു, ലാസറിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ ശിഷ്യന്മാര്‍ എന്താണ് വിചാരിച്ചത്?

    - നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞതെന്ന് ശിഷ്യന്മാര്‍ വിചാരിച്ചു (11:13)

  • യേശുവിന്റെ സംസാരത്തില്‍ നിന്ന് ലാസര്‍ ഉറങ്ങുകയാണെന്നു വിചാരിച്ച ശിഷ്യന്മാരോട് അവസാനം 'വ്യക്തമായി' എങ്ങിനെയാണ് യേശു 'കാര്യങ്ങള്‍' പറഞ്ഞു കൊടുക്കുന്നത്?

    - ''ലാസര്‍ മരിച്ചുപോയി. നിങ്ങള്‍ വിശ്വസിക്കേണ്ടതിന്, ഞാന്‍ അവിടെ ഇല്ലാത്തതിനാല്‍ നിങ്ങളെപ്രതി ഞാന്‍ സന്തോഷിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം.'' ഇതാണ് യേശുവിന്റെ വാക്കുകള്‍ (11:14-15)

  • നമുക്ക് യൂദയായില്‍ ലാസറിന്റെ അടുത്തേക്ക് പോകാം എന്ന് പറഞ്ഞ യേശുവിനോട് ധൈര്യത്തോടെ ''അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം എന്ന് പറഞ്ഞ ശിഷ്യന്‍ ആര്?

    - തോമസ് (11: 16)

  • തോമസിന്റെ മറ്റൊരു പേര് ?

    - ദീദിമോസ് (11: 16)

  • ബഥാനിയായില്‍ യേശു എത്തിയപ്പോള്‍ ലാസര്‍ സംസ്‌കരിക്ക പ്പെട്ടിട്ട് എത്ര ദിവസമായിരുന്നു?

    - നാലു ദിവസം (11: 17)

  • ബഥാനിയാ എവിടെയാണ്?

    - ജറുസലെമിന് അടുത്ത് ഏകദേശം 15 സ്താദിയോണ്‍ ദൂരത്ത് (11:18)

  • 15 സ്താദിയോണ്‍ എത്ര ദൂരമാണ്?

    - ഏകദേശം മൂന്ന് കിലോമീറ്റര്‍ ദൂരം (Foot note)

  • ആരാണ് മര്‍ത്തായെയും മറിയത്തെയും ആശ്വസിപ്പിക്കാന്‍ വന്നു ചേര്‍ന്നത്?

    - അനേകം യഹൂദര്‍ (11:19)

ക്രിസ്ത്യാനികളുടെ സഹായമായ മറിയം : മെയ് 24

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി - രണ്ട് വീടുകളുടെ താക്കോല്‍ ദാനം നടത്തപ്പെട്ടു

പാറ്റ ജനതാപാർട്ടി: അധികാരവർഗത്തിന്റെ അരക്ഷിതാവസ്ഥയും രാഷ്ട്രീയപരിഹാസത്തിന്റെ സാധ്യതകളും

“ചിന്തിച്ച് ക്ലിക്ക് ചെയ്യാം!": സുബോധനയിൽ സെമിനാർ

പ്രകൃതി ജീവനത്തിന്റെ കഥപറഞ്ഞ് "കാറ്റ് പറഞ്ഞ കഥ" നാടകം