അവസാനത്തെ ന്യായാധിപന്‍ ആരായിരുന്നു?
- സാമുവല്‍
സാമുവലിന്റെ പേരിലുള്ള പുസ്തകങ്ങളുടെ ഉള്ളടക്കം?
- സാമുവലിന്റെ കാലം മുതല്‍ ദാവീദിന്റെ ഭരണത്തിന്റെ അവസാനം വരെയുള്ള ചരിത്രം
1-4 രാജാക്കന്മാര്‍ എന്ന ഗ്രീക്ക് പാരമ്പര്യം കാണുന്നത് എവിടെ?
- ചില ആധുനിക വിവര്‍ത്തനങ്ങളില്‍
ഇസ്രയേലിനു ഫിലിസ്ത്യരുടെ ഭീഷണി വര്‍ദ്ധിച്ച കാലഘട്ടം?
- BC 1050
BC 1050 കാലഘട്ടങ്ങളില്‍ ഇസ്രയേലിന്
ആരുടെ ഭീഷണിയാണ് വര്‍ദ്ധിച്ചത്?
- ഫിലിസ്ത്യരുടെ
ന്യായാധിപന്മാരുടെ നേതൃത്വത്തില്‍ അവിടവിടെ
അമര്‍ച്ച ചെയ്യാന്‍ സാധിച്ചെങ്കിലും എന്തുണ്ടായില്ല?
- ശാശ്വതമായ പരിഹാരം
മറ്റു ജനതകളുടേതുപോലെ ഒരു രാജാവുണ്ടായാല്‍ തങ്ങള്‍ക്ക് എന്ത് ലഭിക്കും എന്നാണ് ജനം പ്രതീക്ഷിച്ചത്?
- സമാധാനവും ഐശ്വര്യവും
മറ്റു ജനതകളുടെതുപോലെ ആരുണ്ടായാല്‍ തങ്ങള്‍ക്ക് സമാധാനവും ഐശ്വര്യവും ലഭിക്കുമെന്നാണ് ജനം പ്രതീക്ഷിച്ചത്?
- ഒരു രാജാവുണ്ടായാല്‍
ആരുടെ നേതൃത്വം ജനത്തിന് സ്വീകാര്യമായിരുന്നില്ല എന്നാണ് പറയുന്നത്?
- സാമുവലിന്റെ പുത്രന്മാരുടെ
തങ്ങള്‍ക്കൊരു രാജാവ് വേണമെന്ന് ജനങ്ങള്‍ ശഠിച്ചപ്പോള്‍ ആരല്ലാതെ മറ്റൊരു രാജാവ് ആവശ്യമില്ല എന്ന
അഭിപ്രായമാണ് സാമുവലിന് ഉണ്ടായിരുന്നത്?
- കര്‍ത്താവ്
എങ്ങനെ പ്രവര്‍ത്തിക്കാനാണ് സാമുവലിന് കര്‍ത്താവിന്റെ നിര്‍ദേശം ലഭിച്ചത്?
- ജനഹിതമനുസരിച്ച്
ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാമുവലിന് നിര്‍ദേശം നല്‍കിയതാര്?
- കര്‍ത്താവ്
സാമുവല്‍ ആരെയാണ് രാജാവായി അഭിഷേകം ചെയ്തത്?
- സാവൂള്‍
ഫിലിസ്ത്യര്‍ക്കെതിരെയുള്ള യുദ്ധങ്ങളില്‍ വിജയം
വരിച്ചെങ്കിലും എന്തുകൊണ്ടാണ് സാവൂള്‍ തിരസ്‌കൃതനായത്?
- ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതുകൊണ്ട്
ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതുകൊണ്ട് തിരസ്‌കൃതനായത് ആര്?
- സാവൂള്‍
ജെസ്സയുടെ പുത്രന്‍?
- ദാവീദ്
ജെസ്സയുടെ പുത്രനായ ദാവീദിനെ ആരറിയാതെയാണ് സാമുവല്‍ അഭിഷേകം ചെയ്തത്?
- സാവൂള്‍
ഫിലിസ്ത്യരും ആയുള്ള യുദ്ധത്തില്‍ മുറിവേറ്റ സാവൂള്‍ എങ്ങനെയാണ് മരിച്ചത്?
- സ്വന്തം വാളില്‍ വീണു മരിച്ചു
ആരുമായുള്ള യുദ്ധത്തിലാണ് സാവൂള്‍ മുറിവേറ്റു മരിച്ചത്?
- ഫിലിസ്ത്യരുമായുള്ള
ഹെബ്രോണില്‍ വെച്ച് പരസ്യമായി അഭിഷിക്തന്‍ ആയത് ആര്?
- ദാവീദ്
ഹെബ്രോണില്‍ വച്ച് പരസ്യമായി അഭിഷേകം ചെയ്ത ദാവീദ് അവിടെ എത്ര വര്‍ഷം ഭരിച്ചു?
- ഏഴു വര്‍ഷം
ദാവീദ് ഹെബ്രോണില്‍ ഏഴുവര്‍ഷം ഭരിച്ചതിനുശേഷം തലസ്ഥാനം എവിടേക്ക് മാറ്റി?
- ജറുസലേം
എത്ര വര്‍ഷം ദീര്‍ഘിച്ചത് ആയിരുന്നു ദാവീദിന്റെ ഭരണകാലം?
- 40 വര്‍ഷം (1010-970)
സാവൂളിന്റെ മകന്റെ പേര്?
- ഇഷ്ബാല്‍