LOGOS QUIZ

1 സാമുവൽ - Chap 05 [2 of 2]

Sathyadeepam
  • നമ്മുടെയും നമ്മുടെ ദേവനായ ദാഗോന്റെയും മേൽ എന്താണ് പ്രബലപ്പെട്ടിരിക്കുന്നതെന്നാണ് അഷ്ദോദിലെ ജനങ്ങൾ പറഞ്ഞത്?

    - കർത്താവിന്റെ കരം (5:7)

  • അഷ്‌ദോദിലെ ജനങ്ങൾ ആളയച്ച് ആരെയെല്ലാമാണ് വിളിച്ചുകൂട്ടിയത്?

    - ഫിലിസ്ത്യ പ്രഭുക്കന്മാരെയെല്ലാം (5:8)

  • ഫിലിസ്ത്യ പ്രഭുക്കന്മാരെ എല്ലാം വിളിച്ചു കൂട്ടി അഷ്ദോദിലെ ജനങ്ങൾ എന്താണ് ചോദിച്ചത്?

    - ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം നാം എന്താണ് ചെയ്യേണ്ടതെന്ന് (5:8)

  • ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം എവിടേക്ക് കൊണ്ടുപോകാമെന്നാണ് ഫിലിസ്ത്യ പ്രഭുക്കന്മാർ പറഞ്ഞത്?

    - ഗത്തിലേക്ക് കൊണ്ടു പോകാമെന്ന് (5:8)

  • ദൈവത്തിന്റെ പേടകം ഗത്തിലെത്തിയപ്പോൾ എന്തു സംഭവിച്ചു?

    - കർത്താവ് ആ നഗരത്തെയും ശിക്ഷിച്ചു (5:9)

  • ഗത്തിലെ ജനങ്ങൾ സംഭ്രാന്തരായത് എന്തു കൊണ്ട്?

    - കർത്താവ് ആ നഗരത്തെ ശിക്ഷിച്ചതു കൊണ്ട് (5:9)

  • ഗത്തിൽ ആബാലവൃദ്ധം ജനങ്ങൾക്ക് എന്തു സംഭവിച്ചു?

    - കുരുക്കൾ മൂലം കഷ്ടപ്പെട്ടു (5:10)

  • ആബാലവൃദ്ധം ജനങ്ങൾ കുരുക്കൾ മൂലം കഷ്ടപ്പെട്ടപ്പോൾ അവർ ദൈവത്തിന്റെ പേടകം എവിടേക്കാണ് അയച്ചത്?

    - എക്രോണിലേക്ക് (5:10)

  • പേടകം എക്രോണിൽ എത്തിയപ്പോൾ മുറവിളി കൂട്ടിയത് ആര്?

    - തദ്ദേശവാസികൾ (5:10)

  • തദ്ദേശവാസികൾ മുറവിളി കൂട്ടിയത് എന്തുകൊണ്ട് ?

    - ദൈവത്തിന്റെ പേടകം എക്രോണിലേക്ക് കൊണ്ടുവന്നതു കൊണ്ട് (5:10)

  • എന്തു പറഞ്ഞു കൊണ്ടാണ് തദ്ദേശവാസികൾ മുറവിളി കൂട്ടിയത്?

    - നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാൻ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെ അടുത്തേക്ക് കൊണ്ടുവന്നിരിക്കുന്നു (5:10)

  • എക്രോണിലെ ജനങ്ങൾ ആരെയാണ് വീണ്ടും വിളിച്ചു കൂട്ടിയത്?

    - ഫിലിസ്ത്യ പ്രഭുക്കന്മാരെ (5:11)

  • ജനങ്ങൾ ഫിലിസ്ത്യ പ്രഭുക്കന്മാരെ വിളിച്ചുകൂട്ടി എന്താണു പറഞ്ഞത്?

    - ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം വിട്ടുകൊടുക്കുക (5:11)

  • എന്തുകൊണ്ടാണ് ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം തിരിച്ചയക്കുക എന്ന് ഏക്രോണിലെ ജനങ്ങൾ പറഞ്ഞത്?

    - നമ്മെയും നമ്മുടെ ജനത്തെയും നശിപ്പിക്കാതിരിക്കാൻ വേണ്ടി (5:11)

  • എന്താണ് നഗരത്തെ മുഴുവൻ ബാധിച്ചത്?

    - സംഭ്രാന്തി (5:11)

  • സംഭ്രാന്തി നഗരത്തെ മുഴുവൻ ബാധിക്കാൻ കാരണമെന്ത്?

    - ദൈവം അവരെ കഠിനമായി ശിക്ഷിച്ചുകൊണ്ടിരുന്നു (5:11)

  • മരിക്കാതെ അവശേഷിച്ചവരെ എന്തു ബാധിച്ചു?

    - കുരുക്കൾ ബാധിച്ചു (5:12)

  • ആരുടെ നിലവിളിയാണ് ആകാശത്തിലേക്ക് ഉയർന്നത്?

    - നഗരവാസികളുടെ (5:12)

  • നഗരവാസികളുടെ നിലവിളി എങ്ങോട്ടാണ് ഉയർന്നത്?

    - ആകാശത്തിലേക്ക് (5:12)

ഓർമ്മക്കൂട്ട്; കലഹിച്ചതും കാമിച്ചതും

വിളക്കും മണൽത്തരിയും

🌌 ബിഗ് ബാങ്ങും പ്രപഞ്ചത്തിന്റെ സ്റ്റാർട്ടിംഗും: വെറുമൊരു ബ്ലാസ്റ്റല്ല, വലിയൊരു തുടക്കമാണ്! 🚀

🤖 അച്ഛന് മാസം 2 ലക്ഷം ശമ്പളം കൊടുക്കുന്ന പ്ലസ് ടുക്കാരൻ ബോസ്! കേരളത്തിൽ നിന്നൊരു പക്കാ എഐ വണ്ടർകിഡ്! 🚀💡

നിലാവിന്റെ വീട് - 20