LOGOS QUIZ

സാമുവൽ - Chap 04 [2 of 2]

Sathyadeepam
  • ആ ദേവന്മാരുടെ ശക്തിയിൽ നിന്നും ആരു നമ്മെ രക്ഷിക്കും. ഇതു ചോദിക്കുന്നത് ആര്?

    - ഫിലിസ്ത്യർ (4:8)

  • ഇസ്രായേലിനോട് എങ്ങിനെ യുദ്ധം ചെയ്യാനാണ് ഫിലിസ്ത്യരോട് 1സാമുവൽ 9-ാം വാക്യത്തിൽ പറയുന്നത്?

    - ധീരതയോടും പൗരുഷത്തോടും കൂടെ (4:9)

  • ആരായിരുന്നു യുദ്ധത്തിനുശേഷം ഫിലിസ്ത്യർക്ക് അടിമകളായിരുന്നത്?

    - ഹെബ്രായർ (4:9)

  • ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട് കൂടാരത്തിലേക്ക് പാലായനം ചെയ്തതാര്?

    - ഇസ്രായേൽ (4:10)

  • ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ വലിയ ഒരു എന്താണ് നടന്നത്?

    - വലിയൊരു നരവേട്ട (4:10)

  • ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ എത്ര ഇസ്രായേൽ പടയാളികളാണ് നിലം പതിച്ചത്?

    - മുപ്പതിനായിരം (4:10)

  • ഫിലിസ്ത്യരും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിൽ ഫിലിസ്ത്യർ കൈവശപ്പെടുത്തിയത് എന്താണ്?

    - ദൈവത്തിന്റെ പേടകം (4:11)

  • ഫിലിസ്ത്യരും ഇസ്രായേലും തമ്മിലുണ്ടായ യുദ്ധത്തിൽ വധിക്ക പ്പെട്ടവരിൽ പ്രധാനികൾ ആരായിരുന്നു?

    - ഏലിയുടെ പുത്രന്മാരായ ഹോഫ്നിയും ഫിനെഹാസും (4:11)

  • യുദ്ധരംഗത്ത് നിന്നും ഓടി ഷീലോയിൽ എത്തിയ ആൾ ഏത് ഗോത്രജൻ ആയിരുന്നു?

    - ബെഞ്ചമിൻ ഗോത്രം (4:12)

  • ബെഞ്ചമിൻ ഗോത്രജനായ ആൾ യുദ്ധരംഗത്ത് നിന്നും ഷീലോയിൽ എത്തിയപ്പോൾ എന്തു ചെയ്തു ?

    - വസ്ത്രം വലിച്ചു കീറുകയും തലയിൽ പൂഴി വിതറുകയും ചെയ്തു (4:12)

  • ബെഞ്ചമിൻ ഗോത്രജനായ ഒരാൾ ഷീലോയിലെത്തിയപ്പോൾ ഏലി എവിടെ ഇരിക്കുകയായിരുന്നു?

    - പീഠത്തിൽ (4:13)

  • പീഠത്തിൽ ഇരിക്കുകയായിരുന്ന ഏലി എന്തു ചെയ്യുക യായിരുന്നു?

    - വഴിയിലേക്ക് ഉറ്റു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു (4:13)

  • ഏലി എന്തിനെക്കുറിച്ച് ആകുലചിത്തനായിരുന്നു?

    - ദൈവത്തിന്റെ പേടകത്തെക്കുറിച്ച് (4:13)

  • ദൂതൻ പട്ടണത്തിലെത്തി വാർത്ത അറിയിച്ചപ്പോൾ പട്ടണവാസികൾ എന്താണ് ചെയ്തത്?

    - പട്ടണവാസികൾ മുറവിളി കൂട്ടി (4:13)

  • ദൂതൻ പട്ടണത്തിലെത്തി വാർത്ത അറിയിച്ചപ്പോൾ പട്ടണവാസികൾ മുറവിളി കൂട്ടിയതു കേട്ട് അതിനെക്കുറിച്ച് ആരാഞ്ഞത് ആരാണ്?

    - ഏലി (4:14)

  • ഏലി മരിക്കുമ്പോൾ എത്ര വയസ്സുണ്ടായിരുന്നു?

    - 98

  • ഏലിക്ക് 98 വയസ്സ് ഉണ്ടായിരുന്നു, അവൻ മിക്കവാറും .......... പൂരിപ്പിക്കുക?

    - അന്ധനുമായിരുന്നു (4:15)

  • പടക്കളത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടെത്തിയ ദൂതനോട് ഏലി എന്താണ് ചോദിച്ചത് ?

    - മകനെ, എന്തു സംഭവിച്ചു (4:16)

  • ഇസ്രായേൽ ഫിലിസ്ത്യരോട് തോറ്റോടിയപ്പോൾ നല്ലൊരു ഭാഗം ജനങ്ങൾക്ക് എന്തു സംഭവിച്ചു?

    - കൊല്ലപ്പെട്ടു (4:17)

  • ദൈവത്തിന്റെ പേടകം ഫിലിസ്ത്യർ കൈവശപ്പെടുത്തിയെന്ന് ദൂതൻ പറഞ്ഞതു കേട്ടപ്പോൾ എന്തു സംഭവിച്ചു?

    - ഏലി വാതിൽ പടിക്കരികെയുള്ള പീഠത്തിൽ നിന്ന് പിറകോട്ട് മറിഞ്ഞു (4:18)

  • വൃദ്ധനും ക്ഷീണിതനുമായ അവൻ കഴുത്തൊടിഞ്ഞു മരിച്ചു. ആര്?

    - ഏലി (4:18)

  • ഏലി എത്ര വർഷം ഇസ്രായേലിൽ ന്യായാധിപനായിരുന്നു?

    - 40 വർഷം

  • ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തെന്നും തന്റെ അമ്മായിയപ്പനും ഭർത്താവും മരിച്ചെന്നും കേട്ടപ്പോൾ പ്രസവവേദന ശക്തിപ്പെട്ട് പ്രസവിച്ചതാര്?

    - ഏലിയുടെ പുത്രനായ ഫിനെഹാസിന്റെ ഭാര്യ (4:19)

  • ഭയപ്പെടേണ്ട, നീയൊരു ആൺകുട്ടിയെ പ്രസവിച്ചിരിക്കുന്നു. എന്നു പറഞ്ഞതാര്?

    - അവളെ പരിചരിച്ചിരുന്ന സ്ത്രീകൾ (4:20)

  • മഹത്വം ഇസ്രായേലിൽ നിന്ന് വിട്ടുപോയി എന്നു പറഞ്ഞ് അവൾ തന്റെ കുഞ്ഞിന് എന്താണ് പേരിട്ടത്?

    - ഇക്കാബോദ് (4:21)

  • "ഇക്കാബോദ്" എന്ന പേരിന് അർത്ഥം എന്ത്?

    - മഹത്വമില്ല

  • എന്തു പിടിക്കപ്പെട്ടതിനാലാണ് മഹത്വം ഇസ്രായേലിൽ നിന്നും വിട്ടുപോയിരിക്കുന്നു എന്ന് ഏലിയുടെ മരുമകൾ പറഞ്ഞത്?

    - ദൈവത്തിന്റെ പേടകം (4:22)

വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്‌ (1204-1240) : ആഗസ്റ്റ് 31

വിശുദ്ധ ഫെലിക്‌സും അദൗക്തസും (304) : ആഗസ്റ്റ് 30

വിശുദ്ധ തോമസ് വില്ലനോവ (1486-1555) : സെപ്തംബര്‍ 22

സീറോ മലബാർ ഹെരിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

സാമുവൽ - Chap 04 [1 of 2]