ദരിദ്രനും ധനികനും ആക്കുന്നത് കർത്താവ് എന്ന് പറഞ്ഞതിനെ തുടർന്ന് എന്താണ് പറയുന്നത്?
- താഴ്ത്തുന്നതും ഉയർത്തുന്നവനും അവിടുന്നു തന്നെ (2:7)
അവിടുന്ന് ധൂളിയിൽ നിന്ന് ആരെ ഉയർത്തുന്നു?
- ദരിദ്രനെ (2:8)
കുപ്പയിൽ നിന്ന് സമുദ്ധരിക്കുന്നത് ആരെയാണ്?
- അഗതിയെ (2:8)
അങ്ങനെ അവരെ പ്രഭുക്കന്മാരുടെ ഒപ്പം ഇരുത്തി ഉന്നത സ്ഥാനങ്ങൾക്ക് അവകാശികൾ ആക്കുന്നു.ആരെ?
- ദരിദ്രനെയും അഗതിയെയും (2:8)
ദരിദ്രനെയും അഗതിയെയും ആരോടൊപ്പം ഇരുത്തിയാണ് ഉന്നതസ്ഥാനങ്ങൾക്ക് അവകാശി ആക്കുന്നത്?
- പ്രഭുക്കന്മാരോടൊപ്പം (2:8)
കർത്താവ് ലോകത്തെ ഉറപ്പിച്ചിരിക്കുന്നത് എന്തിന്മേലാണ്?
- ഭൂമിയുടെ അടിത്തൂണുകളിൽ (2:8)
കർത്താവ് ആരുടെ പാദങ്ങളെയാണ് കാക്കുന്നത്?
- തന്റെ വിശ്വസ്തരുടെ (2:9)
അന്ധകാരത്തിൽ ഉപേക്ഷിക്കപ്പെടുന്നത് ആരാണ്?
- ദുഷ്ടന്മാർ (2:9)
കർത്താവ് ആരെയാണ് ഛിന്നഭിന്നമാക്കുന്നത്?
- പ്രതിയോഗികളെ (2:10)
കർത്താവ് ആരുടെ ശിരസ്സാണ് ഉയർത്തുന്നത്?
- തന്റെ അഭിഷിക്തന്റെ (2:10)
ആകാശത്തിൽ ഇടിമുഴക്കുകയും ഭൂമിയെ മുഴുവൻ വിധിക്കുകയും ചെയ്യുന്നത് ആര്?
- കർത്താവ് (2:10)
ഏലിയുടെ പുത്രന്മാർ എങ്ങനെയുള്ളവരായിരുന്നു?
- ദുർമാർഗികളും കർത്താവിനെ ബഹുമാനിക്കാത്തവരും ആയിരുന്നു (2:12)
ഹന്നായുടെ കീർത്തനത്തിനുശേഷം എൽക്കാന എങ്ങോട്ടാണ് മടങ്ങിപ്പോയത്?
- റാമായിലേക്ക് (2:11)
ബാലനായ സാമുവൽ പുരോഹിതനായ ഏലിയുടെ സാന്നിധ്യത്തിൽ എന്ത് ചെയ്തു?
- കർത്താവിനു ശുശ്രൂഷ ചെയ്തു (2:11)
ബാലനായ സാമുവൽ ആരുടെ സാന്നിധ്യത്തിലാണ് കർത്താവിന് ശുശ്രൂഷ ചെയ്തത്?
- പുരോഹിതനായ ഏലിയുടെ (2:11)
ജനങ്ങളിൽ നിന്നും പുരോഹിതന്മാർക്ക് ലഭിക്കേണ്ട എന്താണ് ഏലിയുടെ പുത്രന്മാർ മാനിക്കാതിരുന്നത്?
- വിഹിതത്തെ സംബന്ധിക്കുന്ന നിയമം (2:13)
ആരെങ്കിലും ബലിയർപ്പിച്ച മാംസം പാകം ചെയ്യുമ്പോൾ പാത്രത്തിൽ മുപ്പല്ലി കൊണ്ട് കുത്തി അതിൽ കിട്ടുന്നത് മുഴുവൻ എടുത്തിരുന്നത് ആരാണ്?
- പുരോഹിതന്റെ ഭൃത്യൻ (2:14)
പുരോഹിതനു വേണ്ടി പാകം ചെയ്യാൻ കുറെ മാംസം തരിക, പച്ചമാംസം അല്ലാതെ വേവിച്ചത് അദ്ദേഹം സ്വീകരിക്കുകയില്ല. ആര് ആരോട് പറഞ്ഞു?
- പുരോഹിതന്റെ ഭൃത്യൻ ബലിയർപ്പിക്കുന്നവനോട് (2:15)
ആദ്യം എന്ത് ദഹിപ്പിക്കട്ടെ, എന്നിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുക്കാമെന്നാണ് ബലിയർപ്പിക്കുന്നവൻ പുരോഹിതന്റെ ഭൃത്യനോട് പറഞ്ഞത്?
- മേദസ് (2:16)
ആദ്യം മേദസ് ദഹിപ്പിക്കട്ടെ എന്നിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുക്കാമെന്നു ബലിയർപ്പിക്കുന്നവൻ തടസ്സം പറഞ്ഞാൽ പുരോഹിതന്റെ മറുപടി എന്ത്?
- പോരാ, ഇപ്പോൾതന്നെ വേണം അല്ലെങ്കിൽ ഞാൻ ബലം പ്രയോഗിച്ച് എടുക്കും (2:16)
അത്ര അശ്രദ്ധയോടെയാണ് അവർ കർത്താവിനുള്ള അർച്ചനയെ വീക്ഷിച്ചത് ആര്?
- ഏലിയുടെ പുത്രന്മാർ (2:17)
ഏലിയുടെ പുത്രന്മാരുടെ പാപം എവിടെയാണ് ഗുരുതരമായി തീർന്നത്?
- ദൈവസന്നിധിയിൽ (2:17)
ഏലിയുടെ പുത്രന്മാർ കർത്താവിനുള്ള അർച്ചനയെ എങ്ങനെ യാണ് വീക്ഷിച്ചിരുന്നത്?
- അശ്രദ്ധയോടെ (2:17)
ബാലനായ സാമുവൽ ആർക്കാണ് ശുശ്രൂഷ ചെയ്തിരുന്നത്?
- കർത്താവിന് (2:18)
ചണനൂൽ കൊണ്ടുള്ള വിശേഷ വസ്ത്രം അണിഞ്ഞ് കർത്താവിന് ശുശ്രൂഷ ചെയ്തുവന്നത് ആരാണ്?
- ബാലനായ സാമുവൽ (2:18)