വിയാനിദിനവും ദൈവവിളിദിനവും സമുചിതമായി കൊണ്ടാടി!!

Vianney Day and the Day of the Divine Call were celebrated appropriately
Published on

കാഞ്ഞൂർ : സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശ്വാസ പരിശീലന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വൈദീകരുടെ സ്വർഗീയ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനി പുണ്യാവന്റെ തിരുന്നാളും, ദൈവവിളിദിനവും സമുചിതമായി ആഘോഷിച്ചു.

വികാരി റവ. ഫാ. ജോയ് കണ്ണമ്പുഴ, സഹവൈദീകരായ ഫാ. ജോസ് വലിയകടവിൽ VC, ഫാ. അമൽ പെരിയപ്പാടൻ, ഫാ. റിൻസ് പുതുശ്ശേരി എന്നിവരെ വി. കുർബാനയെ തുടർന്നുള്ള അസംബ്ലിയിൽ പൊന്നാട അണിയിച്ചും, 'നിങ്ങൾ ലോകത്തിന്റെ പ്രകാശമാണ് ' എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ട് ബഹു. അച്ചൻമാരുടെ ഫോട്ടോയോട് കൂടിയ പ്രീസ്റ്റ് ഡേ കാർഡ് പതിപ്പിച്ച കത്തിച്ച മെഴുകുതിരികൾ സമ്മാനിച്ചും പ്രിയപ്പെട്ട അച്ചന്മാരെ കുട്ടികളും അധ്യാപകരും ചേർന്ന് അനുമോദിച്ചു.

പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾ അച്ചന്മാർക്ക് ബൊക്കെയും ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ മിട്ടായികളും അച്ചന്മാർക്ക് സമ്മാനിച്ചു.

പൗരോഹിത്യത്തിന്റെ മഹത്വവും, മഹിമയും, ഒപ്പം നാല് വൈദീകരും ഇടവകയിൽ നിർവ്വഹിക്കുന്ന എണ്ണമറ്റ ശുശ്രുഷകളും പ്രതിപാദിച്ചുകൊണ്ട് അധ്യാപകരായ പോൾസൺ പടയാട്ടി, റോയ് പടയാട്ടി, സി. ജൊവാന എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ദൈവവിളി പ്രാർത്ഥനാകാർഡും, സ്വീറ്റ്സും തുടർന്ന് എല്ലാ കുട്ടികൾക്കും ക്ലാസ്സുകളിൽ വിതരണം ചെയ്യുകയും ചെയ്തു. സ്റ്റാഫ്‌ മീറ്റിംഗിൽ വൈദീകർ ഒരുമിച്ച് കേക്ക് മുറിക്കുകയും അധ്യാപകർ ആശംസഗാനം ആലപിച്ച് ഈ ദിനം ഒരിക്കൽക്കൂടി ആവിസ്മരണീയവുമാക്കി.

പ്രധാനാധ്യാപകൻ സിനു പുത്തൻപുരയ്‌ക്കൽ, സെക്രട്ടറി സി. ഷാലി റോസ്, ഡീക്കൻ ബിൻസ് മാത്യു, അധ്യാപകരായ ലിൻസ് ജോസഫ്, അമൽ ജോസ്, ജോയ്‌സി ബിബിൻ, സി. ലിൻഡ, സി. ജൊവാന, മരിയ ജോയ് എന്നിവർ നേതൃത്വം നൽകി.

logo
Sathyadeepam Online
www.sathyadeepam.org