

തിരുമുടിക്കുന്ന്: ലിറ്റില്‍ ഫ്‌ളവര്‍ ഇടവകയിലെ കുടുംബയൂണിറ്റുകളുടെയും കേന്ദ്രസമിതിയുടെയും പ്രവര്‍ത്തനവര്‍ഷത്തിന്റെ ഉദ്ഘാടനം വികാരി റവ. ഡോ. പോള്‍ മൂഞ്ഞേലി നിര്‍വഹിച്ചു. റവ. ഡോ. പോള്‍ മൂഞ്ഞേലിയും ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തും ഭാരവാഹികള്‍ക്കുള്ള പരിശീലന ക്ലാസ് നയിച്ചു.
പഞ്ചായത്തിന്റെ കര്‍ഷക അവാര്‍ഡുകള്‍ നേടിയ എം വി ജോസ് മൈനാട്ടിപറമ്പില്‍, സി വി ജോര്‍ജ് ചൂരക്കല്‍ എന്നിവരെ ആദരിച്ചു. കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ ജോയ് ജോണ്‍ കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിജു ആച്ചാണ്ടി സ്വാഗതവും ട്രഷറര്‍ ഡേവീസ് തയ്യില്‍ നന്ദിയും പറഞ്ഞു. ജോ.സെക്രട്ടറി സിനി ജോര്‍ജ് വേഴപറമ്പില്‍, മിനി പോള്‍, ഫ്രാന്‍സിസ് എം കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.