LOGOS QUIZ

സാമുവൽ - Chap 01 [3 of 3]

Sathyadeepam
  • കർത്താവിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഹന്നായെ ഏലി അനുഗ്രഹിച്ചപ്പോൾ ഹന്നാ എന്താണ് പ്രതിവചിച്ചത്?

    - ഈ ദാസിക്ക് അങ്ങയുടെ കൃപാ കടാക്ഷം ഉണ്ടാകട്ടെ (1:18)

  • എൽക്കാനയും കുടുംബവും അതിരാവിലെ എഴുന്നേറ്റ് കർത്താ വിനെ ആരാധിച്ചതിനു ശേഷം എങ്ങോട്ടാണ് മടങ്ങിയത്?

    - റാമായിലുള്ള തങ്ങളുടെ ഗൃഹത്തിലേക്ക് (1:19)

  • അവൾ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ഞാൻ അവനെ കർത്താവിനോട് ചോദിച്ചു വാങ്ങിയതാണ് എന്നു പറഞ്ഞ് അവൾ അവനു സാമുവൽ എന്നു പേരിട്ടു. അദ്ധ്യായവും വാക്യവും എഴുതുക?

    - 1 അധ്യായം 20-ാം വാക്യം

  • അന്ന ഗർഭം ധരിച്ച് പ്രസവിച്ച പുത്രന്റെ പേര്?

    - സാമുവൽ (1:20)

  • സാമുവലിന്റെ മാതാപിതാക്കൾ ആരെല്ലാം?

    - എൽക്കാനയും ഹന്നായും

  • സാമുവൽ എന്ന പേരിന്റെ അർത്ഥം?

    - ദൈവം കേട്ടു

  • ഹന്ന ഗർഭം ധരിച്ച് പുത്രനെ പ്രസവിച്ചപ്പോൾ എന്തു പറഞ്ഞാണ് പുത്രന് സാമുവൽ എന്നു പേരിട്ടത്?

    - ഞാൻ അവനെ കർത്താവിനോട് ചോദിച്ചു വാങ്ങിയതാണ് എന്നു പറഞ്ഞ് (1:20)

  • എൽക്കാന കുടുംബസമേതം കർത്താവിനു വർഷംതോറുമുള്ള ബലിയർപ്പിക്കാനും നേർച്ച നിറവേറ്റാനുമായി പോയപ്പോൾ ആരാണ് കൂടെ പോകാതിരുന്നത്?

    - ഹന്നാ (1:21)

  • സാമുവലിന്റെ ജനനശേഷം ബലിയർപ്പിക്കാനും നേർച്ച നിറവേറ്റുവാനുമായി കൂടെ പോകാതിരുന്ന ഹന്ന ഭർത്താവി നോട് പറഞ്ഞതെന്ത്‌?

    - കുഞ്ഞിന്റെ മുലകുടി മാറട്ടെ (1:22)

  • കുഞ്ഞിന്റെ മുല കുടി മാറിയാൽ എവിടേയ്ക്കു കൊണ്ട് വന്നു കൊള്ളാമെന്നാണ് ഹന്ന ഭർത്താവിനോട് പറഞ്ഞത്?

    - കർത്തൃസന്നിധിയിൽ പ്രവേശിച്ച് എന്നേക്കും അവിടെ വസിച്ചു കൊള്ളാമെന്ന് (1:22)

  • നിന്റെ യുക്തംപോലെ ചെയ്തു കൊള്ളുക. അവന്റെ മുലകുടി മാറട്ടെ. അപ്പോൾ നീ ആരോടുള്ള വാക്കുകൾ നിറവേറ്റിയാൽ മതി എന്നാണ് എൽക്കാന ഹന്നായോട് പറഞ്ഞത്?

    - കർത്താവിനോടുള്ള വാക്കുകൾ (1:23)

  • കുഞ്ഞിന്റെ മുലകുടി മാറിയപ്പോൾ സാമുവലിനെ കർത്താ വിന്റെ ആലയത്തിലേക്ക് കൊണ്ടുപോകുമ്പോൾ ഹന്ന എന്തൊക്കെയാണ് കൂടെ കരുതിയത്?

    - മൂന്നു വയസ്സുള്ള ഒരു കാളക്കുട്ടി, ഒരു എഫാ മാവ്, ഒരു കുടം വീഞ്ഞ് (1:24)

  • ഒരു എഫാ എത്ര ലിറ്റർ ആണ്?

    - 45 ലിറ്റർ

  • സാമുവിലിനെയും കൊണ്ട് ഷീലോയിൽ കർത്താവിന്റെ ആലയത്തിൽ എത്തിയ ഹന്ന ബലിയർപ്പിച്ചതെന്ത്?

    - കാളക്കുട്ടി (1:25)

  • സാമുവലിനെയും കൊണ്ട് കർത്താവിനു ബലിയർപ്പിച്ചതിനു ശേഷം കുഞ്ഞിനെ ആരുടെ അടുത്തേക്കാണ് കൊണ്ടുവന്നത്?

    - പുരോഹിതനായ ഏലിയുടെ (1:25)

  • ഈ കുഞ്ഞിനു വേണ്ടിയാണ് ഞാൻ പ്രാർത്ഥിച്ചത് എന്റെ പ്രാർത്ഥന കർത്താവു കേട്ടു അദ്ധ്യായവും വാക്യവും?

    - 1 അധ്യായം 27-ാം വാക്യം

  • കുഞ്ഞിനെ കർത്താവിനു സമർപ്പിച്ചപ്പോൾ ഇവൻ എത്ര നാൾ കർത്താവിനുള്ളതായിരിക്കുമെന്നാണ് ഹന്നാ പറഞ്ഞത്?

    - ആജീവനാന്തം (1:28)

  • കുഞ്ഞിനെ കർത്താവിനു സമർപ്പിച്ച ശേഷം ഹന്ന എന്തു ചെയ്തു?

    - കർത്താവിനെ ആരാധിച്ചു (1:28)

കന്യകാമാതാവിന്റെ സ്വര്‍ഗ്ഗാരോപണം  (ആഗസ്റ്റ് 15)

ഫ്രാൻസിസ് 800-ാം വർഷാചരണവും ഉദ്ഘാടനവും പൂർണദണ്ഡ വിമോചനവും നടത്തി

ഗുഹാവാസികളോട്

തിരശ്ശീല മറച്ച സത്യങ്ങൾ

കണ്ണീർ മഴയത്ത്