LOGOS QUIZ

സാമുവൽ - Chap 01 [2 of 3]

Sathyadeepam
  • നീ എന്തിനാണ് കരയുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നത് എന്ന് ഹന്നായോട് ചോദിച്ചതാര്?

    - ഭർത്താവായ എൽക്കാനാ (1:8)

  • 1 സാമൂവൽ 1:8 ൽ എത്ര ചോദ്യങ്ങൾ ഉണ്ട്?

    - മൂന്ന്

  • ഞാൻ നിനക്ക് പത്തു പുത്രന്മാരിലും ഉപരിയല്ലേ എന്നു ചോദിച്ചത് ആര്?

    - ഭർത്താവായ എൽക്കാന (1:8)

  • ഷീലോയിൽ വെച്ച് ഭക്ഷിക്കുകയും പാനം ചെയ്തതിനുശേഷം ഹന്നാ എവിടേക്കാണ് പോയത്?

    - കർത്താവിന്റെ സന്നിധിയിലേക്ക് (1:9)

  • ഷീലോയിൽ വച്ച് ഹന്ന കർത്താവിന്റെ സന്നിധിയിൽ ചെന്നപ്പോൾ അവിടെ ആരാണ് ഉണ്ടായിരുന്നത്?

    - പുരോഹിതനായ ഏലി (1:9)

  • ഷീലോയിൽവെച്ച് ഹന്ന കർത്താവിന്റെ സന്നിധിയിൽ ചെന്നപ്പോൾ പുരോഹിതനായ ഏലി എവിടെ ഇരിക്കുന്നതാണ് കണ്ടത്?

    - ദേവാലയത്തിന്റെ വാതിൽപടിക്കു സമീപം ഒരു പീഠത്തിൽ (1:9)

  • ഷീലോയിൽ വച്ച് കർത്താവിന്റെ സന്നിധിയിൽ ചെന്ന് ഹന്ന എങ്ങിനെയാണ് കർത്താവിനോട് പ്രാർത്ഥിച്ചത്?

    - ഹൃദയംനൊന്ത് കരഞ്ഞു പ്രാർത്ഥിച്ചു (1:10)

  • ഷീലോയിൽവച്ച് കർത്താവിന്റെ സന്നിധിയിൽ ചെന്ന് കർത്താവിന് ഒരു നേർച്ച നേർന്നതാര്?

    - ഹന്നാ (1:11)

  • ഹന്നാ കർത്താവിനോട് ഹൃദയംനൊന്ത് കരഞ്ഞു പ്രാർത്ഥിച്ചു. ഒരു നേർച്ച നേർന്നത് എന്ത്?

    - എനിക്കൊരു പുത്രനെ നൽകിയാൽ അവന്റെ ജീവിത കാലം മുഴുവൻ അവനെ ഞാൻ കർത്താവിനു പ്രതിഷ്ഠിക്കും (1:11)

  • പുത്രന്റെ ശിരസ്സിൽ എന്തു സ്പർശിക്കുകയില്ല എന്നാണ് ഹന്നാ കർത്താവിനോട് പറഞ്ഞത്?

    - ക്ഷൗരക്കത്തി (1:11)

  • ഹന്ന എങ്ങനെയാണ് ദൈവസന്നിധിയിൽ സംസാരിച്ചു കൊണ്ടിരുന്നത്?

    - ഹൃദയത്തിൽ (1:12)

  • ഹന്ന ദൈവ സന്നിധിയിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നത് ആര്?

    - പുരോഹിതനായ ഏലി (1:12)

  • ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന ഹന്ന മദ്യപിച്ചിട്ടുണ്ട്‌ എന്ന് ഏലിക്കു തോന്നാനുണ്ടായ കാരണങ്ങൾ?

    - അവൾ ഹൃദയത്തിൽ സംസാരിക്കുകയായിരുന്നു. അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തുവന്നതുമില്ല (1:13)

  • എത്രനേരം നീ ഉന്മത്തയായിരിക്കും. നിന്റെ ലഹരി അവസാനിപ്പിക്കുക. ആര് ആരോട് പറഞ്ഞു?

    - ഏലി ഹന്നായോട് (1:14)

  • ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്ന ഹന്നായോട് എന്ത് അവസാനിപ്പിക്കാനാണ് ഏലി പറയുന്നത്?

    - നിന്റെ ലഹരി (1:14)

  • പുരോഹിതനായ ഏലിയെ ഹന്ന എങ്ങനെയാണ് സംബോധന ചെയ്തത്?

    - എന്റെ ഗുരോ (1:15)

  • ‌കർത്താവിന്റെ സന്നിധിയിൽ ചെന്ന് ലഹരി കഴിച്ചിരിക്കുന്നു എന്ന് കരുതിയ പുരോഹിതനായ ഏലി അവളെ കുറ്റപ്പെടു ത്തിയപ്പോൾ ഞാൻ എന്ത് അനുഭവിക്കുന്നു എന്നാണ് ഹന്ന പ്രതിവചിച്ചത്?

    - വളരെയേറെ മനോവേദന (1:15)

  • നിന്റെ ലഹരി അവസാനിപ്പിക്കുക എന്ന് ഏലി ഹന്നായോട് പറഞ്ഞപ്പോൾ ഞാൻ എന്തൊന്നും കഴിച്ചിട്ടില്ല എന്നാണ് ഹന്ന പറഞ്ഞത്?

    - വീഞ്ഞോ ലഹരി പാനീയമോ (1:15)

  • കർത്താവിന്റെ സന്നിധിയിൽ ഹന്ന ഉന്മത്തയായിരുന്നു എന്നു കണ്ട ഏലി അവളെ കുറ്റപ്പെടുത്തിയപ്പോൾ അത്യധികമായ എന്തെല്ലാം മൂലമാണ് ഞാൻ ഇതുവരെയും സംസാരിച്ചതെന്നാണ് ഹന്ന പറഞ്ഞത്?

    - ആകുലതയും അസ്വസ്ഥതയും (1:16)

  • കർത്താവിന്റെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന ഹന്നായോട് എങ്ങനെ പോകുക എന്നാണ് ഏലി പറഞ്ഞത്?

    - സമാധാനമായി പോകുക (1:17)

വിശുദ്ധ ഹിപ്പോളിറ്റസും വിശുദ്ധ പൊന്തിയാനസും (235) : ആഗസ്റ്റ് 13

എസ് ജാനകി സംഗീതലോകത്തെ  പ്രതിഭാസമായിരുന്നു:  ജെറി അമൽദേവ്

വൈദ്യസേവനം സാധാരണ ജനങ്ങളിലേക്കെത്തണം: ഡി. ബി. ബിനു

ഫാ. ജോയ് മൂക്കന്‍ ഒന്നാം ചരമവാര്‍ഷികാനുസ്മരണം നടത്തി

ഗ്രാന്റ് പേരന്റ്‌സ് ഡേ ആചരണം സംഘടിപ്പിച്ചു