അവര്‍ എന്ത് ഇച്ഛിക്കുന്നുവോ എന്നാണ് പൗലോസ് ആരായുന്നത്?
- ഒരിക്കല്‍ക്കൂടി പ്രപഞ്ചശക്തികളുടെ സേവകരാകുവാന്‍ ഇച്ഛിക്കുന്നുവോ എന്നാണ് പൗലോസ് ആരായുന്നത്
അവര്‍ എന്ത് ആചരിക്കുന്നതിനെപ്പറ്റിയാണ് അദ്ദേഹം അദ്ഭുതംകൂറുന്നത്?
- ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നതിനെപ്പറ്റി
പൗലോസ് ശ്ലീഹാ എന്തോര്‍ത്താണ് ഭയപ്പെടുന്നത്?
- ഗലാത്തിയരുടെ ഇടയില്‍ അധ്വാനിച്ചത് വൃഥാവിലായിപ്പോയോ എന്നോര്‍ത്ത് ഭയപ്പെടുന്നു (4:11)
പൗലോസ് ഗലാത്തിയാക്കാരോട് എന്താണപേക്ഷിക്കുന്നത്?
- പൗലോസിനെപ്പോലെയാകുവാനാണ് ഗലാത്തിയാക്കാരോട് അപേക്ഷിക്കുന്നത്.
"ഞാന്‍ തന്നെയും നിങ്ങളെപ്പോലെയാണല്ലോ" ആരാണ് ഞാന്‍? ആരാണ് നിങ്ങള്‍?
- ഞാന്‍ എന്ന് പറയുന്നത് പൗലോസ് തന്നെ. നിങ്ങള്‍ എന്ന് പറയുന്നത് ഗലാത്തിയക്കാരും
ആര് ആരോട് യാതൊരു തിന്മയും പ്രവര്‍ത്തിച്ചിട്ടില്ല?
- ഗലാത്തിയാക്കാര്‍ പൗലോസിനോട് യാതൊരു തിന്മയും പ്രവര്‍ത്തിച്ചിട്ടില്ല.
അദ്ദേഹം ആദ്യമായി അവരോട് സുവിശേഷം പ്രസംഗിക്കു മ്പോള്‍ അദ്ദേഹത്തിന്റെ ശാരീരികസ്ഥിതി എന്തായിരുന്നു?
- അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യം ഉള്ള അവസരത്തി ലാണ് ആദ്യമായി അവരോട് സുവിശേഷം പ്രസംഗിച്ചത് (4:13)
അദ്ദേഹത്തിന്റെ ശരീരസ്ഥിതി അവര്‍ക്ക് എന്തായിരുന്നു വെന്നാണ് പൗലോസ് പറയുന്നത്?
- അദ്ദേഹത്തിന്റെ ശരീരസ്ഥിതി അവര്‍ക്കൊരു പരീക്ഷയായിരുന്നു.
അദ്ദേഹത്തിന്റെ ശരീരസ്ഥിതി ഗലാത്തിയര്‍ക്കൊരു പരീക്ഷ ആയിരുന്നിട്ടും അവര്‍ എന്ത് ചെയ്തില്ലെന്നാണ് പൗലോസ് പറയുന്നത്?
- അവര്‍ അദ്ദേഹത്തെ വെറുക്കുകയോ നിന്ദിക്കുകയോ ചെയ്തില്ല (4:14)
മറിച്ച് ഗലാത്തിയാക്കാര്‍ പൗലോസിനെ എങ്ങിനെയാണ് സ്വീകരിച്ചത്?
- അവര്‍ അദ്ദേഹത്തെ ഒരു ദൈവദൂതനെ പ്പോലെ, യേശുക്രിസ്തുവിനെപ്പോലെതന്നെ സ്വീകരിച്ചു.
സാധിക്കുമായിരുന്നെങ്കില്‍ അവര്‍ എന്ത് തന്നെ അദ്ദേഹത്തിനു വേണ്ടി ചെയ്യുമായിരുന്നു എന്നാണ് പൗലോസ് പറയുന്നത്?
- സാധിക്കുമായിരുന്നെങ്കില്‍ അവര്‍ സ്വന്തം കണ്ണുകള്‍പോലും ചൂഴ്ന്നെടുത്തു തരുമായിരുന്നു എന്നാണ് പറയുന്നത് (4:15)
എന്തുകൊണ്ടാണ് പൗലോസ് താന്‍ ഗലാത്തിയരുടെ ശത്രുവായോ എന്ന് ചോദിക്കുന്നത്?
- സത്യം തുറന്നുപറഞ്ഞതുകൊണ്ട്
മറ്റുള്ളവര്‍ ഗലാത്തിയരോട് കാണിക്കുന്ന താത്പര്യം എന്തിനുവേണ്ടിയാണെന്നാണ് പൗലോസ് പറയുന്നത്?
- ഗലാത്തിയര്‍ അവരില്‍ താത്പര്യം കാണിക്കുന്നതിനു വേണ്ടി എല്ലാവരില്‍നിന്നും അവരെ ഒറ്റപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം (4:17)
ഗലാത്തിയരുടെ താത്പര്യങ്ങള്‍ എപ്പോഴും എന്തിനുവേണ്ടി ആയിരിക്കണമെന്നാണ് പൗലോസ് പറയുന്നത്?
- നല്ല കാര്യത്തില്‍ താത്പര്യം കാണിക്കുന്നത് എപ്പോഴും നല്ലതുതന്നെ എന്ന് പൗലോസ് പറയുന്നു.
19-ാം വാക്യത്തില്‍ പൗലോസ് ഗലാത്തിയാക്കാരെ എന്താണ് വിളിക്കുന്നത്?
- കുഞ്ഞുമക്കളെ
എന്തിനുവേണ്ടിയാണ് ഗലാത്തിയാക്കാര്‍ക്കുവേണ്ടി പൗലോസ് വീണ്ടും ഈറ്റുനോവനുഭവിക്കുന്നത്?
- ക്രിസ്തു അവരില്‍ രൂപപ്പെടുന്നതിനുവേണ്ടി
ക്രിസ്തു തങ്ങളില്‍ രൂപപ്പെടുന്നതുവരെ ഗലാത്തിയാക്കാര്‍ക്കു വേണ്ടി ആരാണ് ഈറ്റുനോവനുഭവിക്കുന്നത്?
- പൗലോസ് ശ്ലീഹാ (4:19)
പൗലോസ് എന്താണ് ആഗ്രഹിക്കുന്നത്?
- ഇപ്പോള്‍ ഗലാത്തിയാക്കാര്‍ക്കിടയില്‍ സന്നിഹിതനായിരിക്കാന്‍
അതോടൊപ്പം എന്ത് മാറ്റാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്?
- തന്റെ സംസാരരീതിതന്നെ മാറ്റാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നും അദ്ദേഹം ആഗ്രഹിക്കുന്നു.
എന്തുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം ആഗ്രഹിക്കുന്നത്?
- കാരണം ഗലാത്തിയരെ ഓര്‍ത്ത് അദ്ദേഹം അസ്വസ്ഥനാണ് (4:20)