LOGOS QUIZ

ഗലാത്തിയ - Chapter 3 [1of3]

Sathyadeepam
  • മൂന്നാം അദ്ധ്യായത്തില്‍ ആകെ എത്ര വാക്യങ്ങളുണ്ട്?

    - 29 വാക്യങ്ങൾ

  • ഈ അദ്ധ്യായത്തില്‍ പൗലോസ് എങ്ങിനെയാണ് ഗലാത്തിയാക്കാരെ അഭിസംബോധന ചെയ്യുന്നത്?

    - 'ഭോഷന്മാരായ ഗലാത്തിയാക്കാരെ'

  • യേശുക്രിസ്തു അവരുടെ കണ്‍മുന്‍പില്‍ എങ്ങനെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്നാണ് പൗലോസ് പറയുന്നത്?

    - ക്രൂശിതനായി (3:1)

  • ക്രൂശിതനായ ക്രിസ്തു കണ്‍മുമ്പിലുള്ളപ്പോള്‍ നിങ്ങള്‍ ആഭിചാരം ചെയ്യപ്പെട്ടോ എന്ന് പൗലോസ് ആരോടാണ് ചോദിക്കുന്നത്?

    - ഗലാത്തിയാക്കാരോട്

  • പൗലോസ് ശ്ലീഹാ അവരില്‍നിന്നും അറിയാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം?

    - അവര്‍ ആത്മാവിനെ സ്വീകരിച്ചത് നിയമത്തിന്റെ അനുഷ്ഠാനത്താലോ അതോ വിശ്വാസത്തിന്റെ അനുസരണം അവരോട് പ്രഘോഷിക്കപ്പെട്ടത് വിശ്വസിച്ചതുകൊണ്ടോ - ഇതാണ് അറിയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ (3:2)

  • എന്തുകൊണ്ടാണ് പൗലോസ് അവരെ ഭോഷന്മാര്‍ എന്ന് വിളിക്കുന്നത്?

    - അവരുടെ വിശ്വാസം ആത്മാവില്‍ ആരംഭിച്ചിട്ട് ശരീരത്തില്‍ അവസാനിപ്പിക്കുന്നതായി തോന്നിയതുകൊണ്ട്.

  • ഗലാത്തിയാക്കാരോട് വ്യര്‍ത്ഥമായിപ്പോയോയെന്ന് പൗലോസ് അന്വേഷിക്കുന്നത് എന്തിനെപ്പറ്റിയാണ്?

    - ഇത്രയും നാള്‍ അവര്‍ സഹിച്ചതത്രയും (3 :4)

  • അവര്‍ക്ക് ആത്മാവിനെ നല്‍കുകയും അവരുടെയിടയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആരാണ്?

    - യേശുക്രിസ്തു

  • യേശുക്രിസ്തു അങ്ങനെ ചെയ്തത് എന്തുകൊണ്ടാണെന്നാണ് പൗലോസ് പറയുന്നത്?

    - അവരോട് പ്രഘോഷിക്കപ്പെട്ടത് അവര്‍ വിശ്വസിച്ചതുകൊണ്ട്

  • നിയമാനുഷ്ഠാനം നിമിത്തം ആര്‍ക്കും എന്ത് നല്‍കപ്പെട്ടിട്ടില്ല എന്നാണ് പറയുന്നത്?

    - ആത്മാവിനെ നല്‍കപ്പെട്ടിട്ടില്ല.

  • അബ്രാഹത്തിന് ദൈവത്തിലുള്ള വിശ്വാസം എന്തായി പരിഗണിക്കപ്പെട്ടു?

    - അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു (3:6)

  • ഉത്പത്തി 15:6 പ്രകാരം അബ്രാഹം ദൈവത്തില്‍ വിശ്വസിക്കുകയും അത് അവന് നീതിയായി പരിഗണിക്കപ്പെടുകയും ചെയ്തു എന്ന് പറയുന്നു. ഈ അദ്ധ്യായത്തില്‍ ഇതിന് സമാനമായ വാക്യം ഏതാണ്?

    - മൂന്നാം അദ്ധ്യായം ആറാം വാക്യം (3:6)

  • ഗലാത്തിയാക്കാരോട് എന്ത് മനസ്സിലാക്കണം എന്നാണ് പൗലോസ് പറയുന്നത്?

    - വിശ്വാസമുള്ളവരാണ് അബ്രാഹത്തിന്റെ മക്കള്‍ എന്ന് മനസ്സിലാക്കണം

  • വിശുദ്ധഗ്രന്ഥം അബ്രാഹത്തെ അറിയിച്ച സദ്‌വാര്‍ത്ത എന്താ ണ്?

    - നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകും (3:8)

  • എന്ത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് വിശുദ്ധഗ്രന്ഥം "നിന്നില്‍ ജനതകളെല്ലാം അനുഗൃഹീതരാകും" എന്ന് അബ്രാഹത്തെ അറിയിച്ചത്?

    - വിജാതീയരെ വിശ്വാസംവഴി ദൈവം നീതികരിക്കുമെന്ന് കണ്ടുകൊണ്ട്.

  • വിജാതീയരെ വിശ്വാസംവഴി ദൈവം നീതികരിക്കുമെന്ന് കാണുന്നതെവിടെയാണ്?

    - വിശുദ്ധഗ്രന്ഥത്തില്‍

  • വിശ്വാസമുള്ളവര്‍ ആരോടൊത്താണ് അനുഗ്രഹം പ്രാപിക്കുന്നത്?

    - വിശ്വാസിയായ അബ്രാഹത്തോടൊത്ത് (3:9)

  • വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കുന്നത് ആരാണ്?

    - വിശ്വാസമുള്ളവര്‍ (3:9)

  • ആരൊക്കെയാണ് ശാപത്തിന് വിധേയര്‍?

    - നിയമാനുഷ്ഠാനത്തില്‍ ആശ്രയമര്‍പ്പിക്കുന്ന എല്ലാവരും

  • നിയമാനുഷ്ഠാനത്തില്‍ ആശ്രയമര്‍പ്പിക്കുന്നവര്‍ ശാപത്തിന് വിധേയരാണെന്ന് പറയാന്‍ കാരണമെന്ത്?

    - എന്തെന്നാല്‍ നിയമഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെ ല്ലാം അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയും ഇരിക്കുന്ന വന്‍ ശപിക്കപ്പെട്ടവനാണെന്ന് എഴുതപ്പെട്ടിരിക്കുന്നു (3:10)

കാറ്റക്കിസം പരീക്ഷകള്‍ ഫലപ്രദമാകുന്നുണ്ടോ?

വചനമനസ്‌കാരം: No.208

കാടുകുറ്റി ഇടവക നൂറ്റമ്പതാം വർഷത്തിൻ്റെ ചരിത്ര മുഹൂർത്തത്തിലേക്ക്

വിശുദ്ധ കേസരിയൂസ് (369) : ഫെബ്രുവരി 24

സര്‍ക്കാര്‍ വരുമാനത്തിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം, പൊതുസമൂഹത്തിന് സര്‍ക്കാരിന്റെ മദ്യനയം വലിയ ഭീഷണി: ബസേലിയോസ് മാര്‍തോമാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ