LOGOS QUIZ

ഗലാത്തിയ - Chapter 1 [2of3]

Sathyadeepam
  1. ആരുടെ പ്രീതിയാണ് പൗലോസ് അന്വേഷിക്കുന്നത്?

    - ദൈവത്തിന്റെ

  2. ആരെ പ്രസാദിപ്പിക്കുവാനാണ് താന്‍ യത്നിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്?

    - ദൈവത്തെ

  3. ആര്‍ക്കാണ് മഹത്ത്വം ഉണ്ടാകട്ടെയെന്ന് പറയുന്നത്?

    - ദൈവത്തിന്

  4. എന്ത് ചെയ്തിരുന്നുവെങ്കില്‍ തനിക്ക് ക്രിസ്തുവിന്റെ ദാസനാകാന്‍ സാധിക്കുമായിരുന്നില്ല എന്നാണ് ശ്ലീഹാ പറയുന്നത്?

    - താന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവന്‍ ആയിരുന്നെങ്കില്‍

  1. താന്‍ ക്രിസ്തുവിന്റെ ദാസനായത് എന്തുകൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്?

    - താന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവന്‍ അല്ലാത്തതുകൊണ്ട് (1:10)

  2. താന്‍ പ്രസംഗിച്ച സുവിശേഷം എപ്രകാരമുള്ളതല്ല എന്നാണ് അദ്ദേഹം പറയുന്നത്?

    - മാനുഷികമല്ല (1:11)

  3. താന്‍ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ലെന്ന് പൗലോസ് പറയുന്നത് എന്തുകൊണ്ട്?

    - കാരണം, അദ്ദേഹം അത് സ്വീകരിച്ചത് മനുഷ്യനില്‍ നിന്നും അല്ലാത്തതുകൊണ്ടും അത് അദ്ദേഹത്തെ ആരും പഠിപ്പിച്ചതല്ലാത്തതുകൊണ്ടും

  4. താന്‍ പ്രസംഗിച്ച സുവിശേഷം എങ്ങിനെ ലഭിച്ചതാണെന്നാണ് അദ്ദേഹം പറയുന്നത്?

    - യേശുക്രിസ്തുവിന്റെ വെളിപാടിലൂടെ (1:12)

  1. യഹൂദമതക്കാരനായിരുന്നപ്പോള്‍ പൗലോസ് ശ്ലീഹാ എന്ത് ചെയ്തിരുന്നു എന്നാണ് പറയുന്നത്?

    - ദൈവത്തിന്റെ സഭയെ കഠിനമായി പീഡിപ്പിക്കുകയും അതിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

  2. തന്റെ വംശത്തില്‍പെട്ട സമപ്രായക്കാരേക്കാള്‍ ഏതെല്ലാം കാര്യങ്ങളില്‍ പൗലോസ് ശ്ലീഹാ മുന്‍പന്തിയിലായിരുന്നു?

    - തന്റെ വംശത്തില്‍പെട്ട സമപ്രായക്കാരേക്കാള്‍ യഹൂദമത കാര്യങ്ങളില്‍ മുന്‍പന്തിയിലായിരുന്നു.

  3. യഹൂദമതകാര്യങ്ങളില്‍ അദ്ദേഹം ആരേക്കാള്‍ മുന്‍പന്തിയിലായിരുന്നു?

    - തന്റെ വംശത്തില്‍പെട്ട സമപ്രായക്കാരേക്കാള്‍

  4. അദ്ദേഹം ഏതെല്ലാം കാര്യങ്ങളില്‍ തീക്ഷ്ണമതിയായിരുന്നു?

    - തന്റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളില്‍ തീക്ഷ്ണമതിയായിരുന്നു (1:14)

  1. തന്റെ പിതാക്കന്മാരുടെ പാരമ്പര്യങ്ങളില്‍ പൗലോസ് ശ്ലീഹാ എങ്ങനെയുള്ള വ്യക്തിയായിരുന്നു?

    - അത്യധികം തീക്ഷ്ണമതിയായിരുന്നു (1:14)

  2. ദൈവം പൗലോസ് ശ്ലീഹായെ പ്രത്യേകം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത് എപ്പോള്‍ മുതലാണ്?

    - അദ്ദേഹം മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍തന്നെ (1:15)

  3. മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍തന്നെ ദൈവം പൗലോസ് ശ്ലീഹായെക്കുറിച്ച് എന്ത് തീരുമാനിച്ചിരുന്നു?

    - അവിടത്തേക്കുവേണ്ടി പ്രത്യേകം തെരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചിരുന്നു (1:15)

  1. അവിടന്ന് പൗലോസിനെ എങ്ങനെയാണ് വിളിച്ചത്?

    - തന്റെ കൃപ വഴി (1:15)

  2. ദൈവം തന്റെ കൃപയാല്‍ പൗലോസ് ശ്ലീഹായെ വിളിച്ചത് എന്തിനായിരുന്നു?

    - അത് അവിടത്തെ പുത്രനെപ്പറ്റി വിജാതീയരുടെ ഇടയില്‍ പ്രസംഗിക്കുന്നതിനായി അവനെ വെളിപ്പെടുത്തി കൊടുക്കുന്നതിനുവേണ്ടി (1:16)

  3. ദൈവം പൗലോസിന് ക്രിസ്തുവിനെ വെളിപ്പെടുത്തിക്കൊടുത്തത് എന്തിനുവേണ്ടിയായിരുന്നു?

    - അവിടത്തെ പുത്രനെപ്പറ്റി വിജാതീയരുടെ ഇടയില്‍ പ്രസംഗിക്കുന്നതിനുവേണ്ടി

വായോജന നയം : തുടര്‍ നടപടികള്‍ ഉറപ്പുവരുത്തണം : പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്

വിശുദ്ധ സിറിലും (827-869), വിശുദ്ധ മെത്തോഡിയസും (815-885) : ഫെബ്രുവരി 14

ബലഹീനര്‍ ബഹിഷ്‌കരിക്കപ്പെടുമ്പോള്‍...

ആവശ്യമുണ്ട്, മോശയേയും മാലാഖയേയും!

ആഗോള രോഗീദിനം പെറുവിലെ ചിക്ലായോയില്‍