LOGOS QUIZ

ഗലാത്തിയ - Chap.2 [1of3]

Sathyadeepam
  • പൗലോസ് ഗലാത്തിയാക്കാര്‍ക്ക് എഴുതിയ ലേഖനത്തിന്റെ രണ്ടാം അധ്യായത്തില്‍ ആകെ എത്ര വാക്യങ്ങളുണ്ട്?

    - 21 വാക്യങ്ങള്‍

  • ഈ അധ്യായത്തിന് എത്ര തലക്കെട്ടുകളാണ് ഉള്ളത്?

    - മൂന്ന് തലക്കെട്ടുകള്‍

  • എത്ര വര്‍ഷങ്ങള്‍ക്കുശേഷമാണ് പൗലോസ് വീണ്ടും ജറുസലേ മിലേക്ക് പോകുന്നത്?

    - പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം

  • പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം പൗലോസ് ആരോടൊപ്പമാണ് ജറുസലേമിലേക്ക് പോയത്?

    - ബാര്‍ണബാസിനോടൊപ്പം

  • പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ബാര്‍ണബാസിനോടൊപ്പം പൗലോസ് എങ്ങോട്ടാണ് പോയത്?

    - ജറുസലേമിലേക്ക്

  • ജറുസലേമിലേക്ക് പോകുമ്പോള്‍ ആരെക്കൂടി പൗലോസ് കൊണ്ടുപോയിരുന്നു?

    - തീത്തോസിനെ

  • എന്തനുസരിച്ചാണ് പൗലോസ് ജറുസലേമിലേക്ക് പോയത്?

    - ഒരു വെളിപാട് അനുസരിച്ച് (2:2)

  • ജറുസലേമിലെ പ്രധാനികളുടെ മുന്‍പില്‍ പൗലോസ് എന്താണ് അവതരിപ്പിച്ചത്?

    - പൗലോസ് വിജാതീയരുടെ ഇടയില്‍ പ്രസംഗിക്കുന്ന സുവിശേഷം സ്വകാര്യമായി അവതരിപ്പിച്ചു (2:2)

  • വിജാതീയരുടെ ഇടയില്‍ പ്രസംഗിക്കുന്ന സുവിശേഷം പൗലോസ് ആരുടെ മുന്‍പിലാണ് സ്വകാര്യമായി അവതരിപ്പിച്ചത്?

    - ജറുസലേമിലെ പ്രധാനികളുടെ മുന്‍പില്‍

  • പൗലോസ് ഇപ്രകാരം ചെയ്തത് എന്തിനുവേണ്ടിയായിരുന്നു?

    - താന്‍ ഓടുന്നതും ഓടിയതും വ്യര്‍ത്ഥമാകാതിരിക്കാന്‍ (2:2)

  • പൗലോസിനോടുകൂടെ ഉണ്ടായിരുന്ന ഗ്രീക്കുകാരന്‍ ആരാണ്?

    - തീത്തോസ്

  • ഗ്രീക്കുകാരനായിരുന്നിട്ടും തീത്തോസിനെ എന്തിന് നിര്‍ബന്ധി ച്ചില്ല എന്നാണ് പൗലോസ് പറയുന്നത്?

    - പരിച്ഛേദനത്തിന്

  • എന്നാല്‍ തങ്ങള്‍ക്കിടയില്‍ രഹസ്യത്തില്‍ ആര് കടന്നുകൂടി എന്നാണ് പൗലോസ് പറയുന്നത്?

    - വ്യാജ സഹോദരന്മാര്‍

  • അവര്‍ എങ്ങിനെയാണ് പൗലോസിനും കൂട്ടര്‍ക്കുമിടയില്‍ കടന്നുകൂടിയത്?

    - യേശുക്രിസ്തുവിലുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്തുകൊണ്ട്

  • യേശുക്രിസ്തുവിലുള്ള പൗലോസിന്റെയും കൂട്ടരുടെയും സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്തുകൊണ്ട് കടന്നുകൂടിയ വ്യാജസഹോദരന്മാരുടെ ഉദ്ദേശ്യം എന്തായിരുന്നു?

    - പൗലോസിനേയും ഒപ്പമുള്ളവരേയും അടിമത്തത്തില്‍ കൊണ്ടെത്തിക്കുക (2:4)

  • "അവര്‍ക്ക് ഞങ്ങള്‍ നിമിഷനേരത്തേക്ക് പോലും വശപ്പെട്ടില്ല" (2:5) ആര്‍ക്ക് വശപ്പെട്ടില്ല എന്നാണ് പൗലോസ് പറയുന്നത്?

    - വ്യാജ സഹോദരന്മാര്‍ക്ക്

  • എന്തുകൊണ്ടാണ് വശപ്പെടാതിരുന്നത്?

    - അത് സുവിശേഷത്തിന്റെ സത്യം എല്ലാവര്‍ക്കുമായി നിലനിറുത്തുന്നതിനുവേണ്ടി

  • സുവിശേഷത്തിന്റെ സത്യം നിലനിറുത്തേണ്ടിയിരുന്നതുകൊണ്ട് തങ്ങള്‍ ആര്‍ക്ക് വശപ്പെട്ടില്ല എന്നാണ് പൗലോസ് പറയുന്നത്?

    - വ്യാജ സഹോദരന്മാര്‍ക്ക്

  • വ്യാജ സഹോദരന്മാര്‍ എങ്ങനെയുള്ളവര്‍ ആണെന്നാണ് പൗലോസ് പറയുന്നത്?

    - തങ്ങള്‍ എന്തോ ആണെന്ന് ഭാവിക്കുന്നവര്‍

  • ആരില്‍ നിന്നാണ് പൗലോസിന് കൂടുതലായൊന്നും ലഭിക്കാതിരുന്നത്?

    - വ്യാജ സഹോദരന്മാരില്‍നിന്നും

മധ്യപൂര്‍വദേശത്തിനു പ്രാര്‍ഥനയും പിന്തുണയും അഭ്യർത്ഥിച്ച് കല്‍ദായ പാത്രിയര്‍ക്കീസ്

കത്തോലിക്കാസഭയുടെ പിന്തുണയോടെ ഫിലിപ്പൈന്‍സില്‍ വസ്തുതാന്വേഷണസമതി

ദൈവവിളികളെ യുവജനങ്ങള്‍ ഒരിക്കലും ഭയപ്പെടരുത്

വിശുദ്ധ ബര്‍ണബാസ് (1-60) : ജൂണ്‍ 11

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളും ഊട്ടുനേര്‍ച്ചയും