കൊഹേലെത്ത് ഏത് ഭാഷാപദമാണ്?
- ഹീബ്രു
സഭാപ്രസംഗകന്‍ എന്ന പഴയനിയമഗ്രന്ഥം ഏത് പുസ്തകത്തിന്റെ മലയാളനാമമാണ്?
- കൊഹേലത്ത്
സഭാപ്രസംഗകന്‍ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് താന്‍ ആരാണെന്നാണ് പ്രസ്താവിക്കുന്നത്?
- ദാവീദിന്റെ പുത്രനും ജറുസലെമില്‍ രാജാവും
ദാവീദിന്റെ പുത്രനും ജറുസലെമില്‍ രാജാവും എന്ന് വിവക്ഷിക്കുന്നത് ആരെ?
- സോളമന്‍ രാജാവിനെ
സഭാപ്രസംഗകന്‍ രചിക്കപ്പെട്ട കാലം?
- ബി.സി. മൂന്നാം നൂറ്റാണ്ട്
സഭാ പ്രസംഗകന്‍ എന്ന ഗ്രന്ഥം യഥാര്‍ത്ഥത്തില്‍ ആരാൽ രചിക്കപ്പെട്ടു എന്നാണ് വിദഗ്ധർ പറയുന്നത്?
- ബി.സി. മൂന്നാം നൂറ്റാണ്ടിലെ ഏതോ യഹൂദ ചിന്തകന്‍
സഭാപ്രസംഗകന്‍ ഗ്രന്ഥത്തില്‍ സ്വാധീനം ചെലുത്തിയ തത്വചിന്ത ഏത്?
- ഗ്രീക്ക് തത്വചിന്ത
സഭാപ്രസംഗകന്‍ ഗ്രന്ഥത്തിന്റെ ഏകദേശ ഘടന എന്ത്?
- മനുഷ്യജീവിതത്തിന്റെ അര്‍ത്ഥത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള ചിതറിയ ചിന്തകള്‍
ഗ്രന്ഥകാരന്റെ പര്യവേഷണങ്ങള്‍ ചെന്നുനില്ക്കുന്നത് എവിടെയാണ്?
- ഈ ലോകവും ഇതിലെ വ്യാപാരങ്ങളും നേട്ടങ്ങളും സുഖങ്ങളും മിഥ്യയാണ് എന്ന ചിന്തയില്‍
സഭാപ്രസംഗകനെ നാം എങ്ങനെ ഗണിക്കണം?
- യഹൂദരുടെ പ്രവാസശേഷമുള്ള മക്കബായ വിപ്ലവകാലഘട്ടത്തിലൂടെ പ്രകടമായ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പാതയിലെത്തുന്നതിനുമുമ്പുള്ള പരിവര്‍ത്തനകണ്ണിയായി