എങ്ങോട്ടുപോകുമ്പോള്‍ ആണ് സൂക്ഷ്മതയുള്ളവനായിരിക്കേണ്ടത്?
- ദേവാലയത്തിലേക്ക് പോകുമ്പോള്‍ (5:1)
വിഡ്ഢിയുടെ ബലിയര്‍പ്പണത്തെക്കാള്‍ ഉത്തമം എന്ത്?
- ശ്രദ്ധിച്ചുകേള്‍ക്കാന്‍ അടുത്തുചെല്ലുന്നത് (5:1)
തങ്ങള്‍ തിന്മയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അറിയാത്തത് ആര്‍ക്ക്?
- ഭോഷന്മാര്‍ക്ക് (5:1)
........... സംസാരിക്കരുത് (പൂരിപ്പിക്കുക)
- വിവേകശൂന്യമായി (5:2)
എവിടെ പ്രതിജ്ഞയെടുക്കാന്‍ തിടുക്കം കൂട്ടരുതെന്നാണ് സഭാപ്രസംഗകന്‍ പറയുന്നത്?
- ദൈവസന്നിധിയില്‍ (5:2)
നിന്റെ വാക്കുകള്‍ ചുരുങ്ങിയിരിക്കണം. എന്തുകൊണ്ട്?
- ദൈവം സ്വർഗത്തിലും നീ ഭൂമിയിലുമാണ് അതുകൊണ്ട് (5:2)
ദുഃസ്വപ്നങ്ങള്‍ കൂടുന്നതെപ്പോള്‍?
- ആകുലതയേറുമ്പോള്‍ (5:3)
മൂഢജല്‍പനമാകുന്നതെപ്പോള്‍?
- വാക്കുകള്‍ ഏറുമ്പോള്‍ (5:3)
എന്താണ് നിറവേറ്റാന്‍ താമസിക്കരുതാത്തത്?
- ദൈവത്തിന് നേര്‍ച്ച നേരുന്നത് (5:4)
ദൈവത്തിന് പ്രീതിയില്ലാത്തത് ആരില്‍?
- മൂഢരില്‍ (5:4)
........... നിന്നെ പാപത്തിലേക്ക് നയിക്കാതിരിക്കട്ടെ.
- നിന്റെ അധരങ്ങള്‍ (5:6)
ദൂതനോട് എന്ത് പറയാന്‍ ഇടവരുത്തരുത്?
- തെറ്റ് പറ്റിയതാണെന്ന് (5:6)
നിന്റെ അധ്വാനഫലം നശിക്കാന്‍ ഇടയാകുന്നതെപ്പോള്‍?
- വാക്കുകളാല്‍ ദൈവത്തെ പ്രകോപിപ്പിക്കുമ്പോള്‍ (5:6)
പൊള്ളവാക്കുകള്‍ വര്‍ധിക്കുന്നതെപ്പോള്‍?
- സ്വപ്നങ്ങള്‍ ഏറുമ്പോള്‍ (5:7)
ദരിദ്രര്‍ മര്‍ദ്ദിക്കപ്പെടുകയും നീതിയും ന്യായവും നിഷേധിക്ക പ്പെടുകയും ചെയ്യുമ്പോള്‍ വിസ്മയിക്കരുത് എന്തുകൊണ്ട്?
- മേലധികാരിയെ അവനു മുകളിലുള്ളവനും അവനെ അവനുമുകളിലുള്ളവനും നിരീക്ഷിക്കുന്നതിനാല്‍ (5:8)
ഭൂമിയുടെ വിളവ് ആര്‍ക്കുള്ളതാണ്?
- എല്ലാവര്‍ക്കുമുള്ളത് (5:9)
ദ്രവ്യംകൊണ്ട് തൃപ്തിവരാത്തത് ആര്‍ക്ക്?
- ദ്രവ്യാഗ്രഹിക്ക് (5:10)
ധനംകൊണ്ട് തൃപ്തിവരാത്തത് ആര്‍ക്ക്?
- ധനം മോഹിക്കുന്നവന് (5:10)
വിഭവങ്ങള്‍ ഏറുമ്പോള്‍ എന്ത് സംഭവിക്കും?
- അവ തിന്നൊടുക്കുന്നവരുടെ എണ്ണം പെരുകും (5:11)
ആര്‍ക്കാണ് സുഖനിദ്ര ലഭിക്കുന്നത്?
- അധ്വാനിക്കുന്നവന് (5:12)
ധനികന്റെ ഉറക്കം കെടുത്തുന്നതെന്ത്?
- അമിതസമ്പാദ്യം
അമ്മയുടെ ഉദരത്തില്‍നിന്നും പുറത്തുവന്നതുപോലെ നഗ്നനായി പോകുന്നതാര്?
- മുതല്‍ സൂക്ഷിച്ച് വച്ചിട്ട് ഒരു സാഹസികയത്നത്തില്‍ അത് നഷ്ടപ്പെടുന്ന ധനികന്‍ (5:14)
ദൈവദത്തമായ ഹ്രസ്വജീവിതം എങ്ങനെ കഴിക്കുന്നതാണ് ഉത്തമവും യോഗ്യവും ആയിട്ടുള്ളത്?
- തിന്നുകുടിച്ചും അധ്വാനഫലം ആസ്വദിച്ചും കഴിക്കുന്നത് (5:18)
സമ്പത്തും അതാസ്വദിക്കുവാനുള്ള കഴിവും ദൈവം നല്കിയിട്ടു ള്ളവന്‍ എന്ത് ചെയ്യണം?
- തന്റെ ഈ അവസ്ഥയെ മാനിക്ക യും അധ്വാനഫലം ആസ്വദിക്കുകയും ചെയ്യണം (5:19)
ജീവിതത്തിന്റെ ദിനങ്ങള്‍ കൊഴിഞ്ഞുപോകുന്നതിനെപ്പറ്റി പര്യാകുലനാകാത്തത് ആര്?
- സമ്പത്തും അത് ആസ്വദിക്കാനുള്ള കഴിവും ദൈവം ദാനമായി നല്കിയിട്ടുള്ള മനുഷ്യന്‍ (5:20)