ഇസ്രായേൽക്കാർ ഭയചകിതരായതെപ്പോൾ?
- ഫിലിസ്ത്യ പ്രഭുക്കന്മാർ ഇസ്രായേല്യരെ ആക്രമിക്കാൻ പുറപ്പെട്ടപ്പോൾ (7:8)
ഫിലിസ്ത്യരിൽ നിന്നും തങ്ങളെ രക്ഷിക്കുന്നതിനു ആരോട് നിരന്തരം പ്രാർത്ഥിക്കണേ എന്നാണ് ഇസ്രായേല്യര്‍ സാമുവലി നോട് അപേക്ഷിച്ചത്?
- ദൈവമായ കർത്താവിനോട് (7:8)
സാമുവൽ സമ്പൂർണ്ണ ദഹനബലിയായി കർത്താവിന് അർപ്പിച്ച തെന്ത്?
- മുലകുടി മാറാത്ത ഒരു ആട്ടിൻകുട്ടിയെ (7:9)
സാമുവൽ മുലകുടി മാറാത്ത ഒരു ആട്ടിൻകുട്ടിയെ എങ്ങനെയാണ് കർത്താവിനർപ്പിച്ചത്?
- സമ്പൂർണ്ണ ദഹന ബലിയായി (7:9)
ഇസ്രായേലിനു വേണ്ടി കർത്താവിനോട് പ്രാർത്ഥിച്ചതാര്?
- സാമുവൽ (7:9)
ഫിലിസ്ത്യർ ഇസ്രായേല്യരെ ആക്രമിക്കാൻ അടുത്തുകൊണ്ടിരുന്നതെപ്പോൾ?
- സാമുവൽ ദഹനബലി അർപ്പിച്ചുകൊണ്ടിരിക്കവേ (7:10)
കർത്താവ് ഫിലിസ്ത്യരെ എങ്ങനെയാണ് സംഭ്രാന്തരാക്കിയത്?
- ഭയങ്കരമായ ഒരു ഇടിനാദം മുഴക്കി (7:10)
ഇസ്രായേല്യർ മിസ്പായിൽ നിന്ന് ബെത്ത്കാർ വരെ പിന്തുടർന്നു വധിച്ചതാരെ?
- ഫിലിസ്ത്യരെ (7:11)
ഇസ്രായേല്യർ എവിടം വരെ പിന്തുടർന്നാണ് ഫിലിസ്ത്യരെ വധിച്ചത്?
- മിസ്പായിൽ നിന്നും ബെത്ത്കാർ വരെ (7:11)
അനന്തരം, സാമുവൽ ഒരു കല്ല് സ്ഥാപിച്ചതെവിടെ?
- മിസ്പായ്ക്കും ജഷാനായ്ക്കും മധ്യേ (7:12)
മിസ്പായ്ക്കും ജഷാനായ്ക്കും മധ്യേ ഒരു കല്ല് സ്ഥാപിച്ചതാര്?
- സാമുവൽ (7:12)
ഇതുവരെ കർത്താവ് നമ്മെ സഹായിച്ചു എന്നു പറഞ്ഞ് ആ സ്ഥലത്തിനിട്ട പേരെന്ത്?
- എബ്നേസർ (7:12)
കീഴടങ്ങിയതിനുശേഷം പിന്നീട് ഒരിക്കലും ഇസ്രായേൽ ദേശത്ത് കാലു കുത്തിയിട്ടില്ലാത്തതാര്?
- ഫിലിസ്ത്യർ (7:13)
ഫിലിസ്ത്യർ കൈവശമാക്കിയിരുന്ന ഏതെല്ലാം പ്രദേശങ്ങളാണ് ഇസ്രായേലിനു തിരികെ കൊടുത്തത്?
- എക്രോൺ മുതൽ ഗത്ത് വരെയുള്ള പ്രദേശങ്ങൾ (7:14)
ഇസ്രായേൽ ആരുതമ്മിലാണ് സമാധാനം ഉണ്ടായത്?
- അമോര്യർ (7:14)
സാമുവൽ തന്റെ ........... ഇസ്രായേലിൽ നീതിപാലനം നടത്തി. പൂരിപ്പിക്കുക?
- ജീവിതകാലമത്രയും (7:15)
സാമൂവൽ ഏതെല്ലാം സ്ഥലങ്ങളിലാണ് വർഷംതോറും സന്ദർശിച്ച് നീതിപാലനം നടത്തിയിരുന്നത്?
- ബഥേല്‍, ഗില്‍ഗാല്‍, മിസ്പ (7:16)
സാമുവലിന്റെ ഭവനം സ്ഥിതി ചെയ്തിരുന്നതെവിടെ?
- റാമായിൽ (7:17)
തന്റെ ഭവനം സ്ഥിതിചെയ്തിരുന്ന റാമായിൽ എന്താണ് സാമുവൽ നടത്തിയത്?
- നീതി പാലനം (7:17)
കർത്താവിന് സാമുവൽ ഒരു ബലിപീഠം നിർമ്മിച്ചതെവിടെ?
- റാമായിൽ (7:17)
1 സാമുവൽ 7:4നു സമാനമായ പഴയനിയമഗ്രന്ഥഭാഗം ഏത്?
- ന്യായാധിപൻ (10:16)
1 സാമുവൽ 7:10നു സമാനമായ പഴയനിയമഗ്രന്ഥഭാഗം ഏത്?
- പുറപ്പാട് 14:24, ജോഷ്വാ (10:10)
എബ്നേസർ എന്ന പദത്തിനർത്ഥം?
- സഹായശില