കഥകള്‍ / കവിതകള്‍

തിരകൾ

Sathyadeepam
  • വർഗീസ് കോയിക്കര

തിരകളടങ്ങി, വിജനമീ കടൽത്തീരവും,

രാവുറക്കത്തിനായ്, ചേക്കേറുന്നു

കടൽക്കാക്കകൾ, പുറ്റു പൊതിഞ്ഞ

കൽത്തൂണുകൾതൻ നെറുകയിൽ.

അന്തിവെയിലിന്റെ ചുവപ്പിൻ കൊലുസുകൾ

നൃത്തച്ചുവടുകൾ അവിരാമം തീർക്കുന്നുവോ?

തീരത്തണയാൻ ചെറു വള്ളങ്ങൾ

തുഴകളെറിയുന്നൂ, കുതിക്കുന്നൂ.

കത്തി നിന്ന പകൽസൂര്യൻ

മെല്ലെപ്പതിക്കുന്നു

സാഗരസീമകൾക്കപ്പുറത്താഴങ്ങളിൽ;

ഏകനായ് നിൽക്കുന്നു ഞാനീ തീരങ്ങളിൽ-

നിഴലുകൾ നീളുന്നു, പകൽ മറയുന്നു.

ജനനം സത്യമെങ്കിൽ,

ഉഷസ്സ് പ്രതീക്ഷയെങ്കിൽ,

മൃതിയും സന്ധ്യയും ചേർത്തുവയ്ക്കുന്നു

പൂർത്തിയാകുന്നു ചക്രം,

തിരിയുന്നു വീണ്ടും, വീണ്ടും

പുതിയൊരു പ്രഭാതത്തിനായി.

നീതി നിഷേധിക്കപ്പെട്ടവരോടൊപ്പം ചേരുകയെന്നത് ക്രൈസ്‌തവ ദൗത്യം: ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16

കുട്ടനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍

ബ്രദര്‍ മാവൂരസ് മാളിയേക്കല്‍ അന്തരിച്ചു; ഓര്‍മ്മയായത് തെരുവ് ബാല്യങ്ങള്‍ക്ക് വെളിച്ചം പകര്‍ന്ന മനുഷ്യസ്‌നേഹി

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല