Sanjoe Quiz
1. വി. യൗസേപ്പിതാവിനെ സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികത്തിൽ ഫ്രാൻസിസ് പാപ്പ പ്രസിദ്ധീകരിച്ച അപ്പസ്തോലിക ലേഖനം ഏതാണ്?
ഉത്തരം: പാത്രിസ് കോർദെ (Patris Corde - പിതൃഹൃദയത്തോടെ)
2. വി. യൗസേപ്പിതാവിനെ സാർവത്രികസഭയുടെ പരിപാലകനും മധ്യസ്ഥനുമായി പ്രഖ്യാപിച്ച പാപ്പ ആര്? ഏതു വർഷം?
ഉത്തരം: ഒമ്പതാം പിയൂസ് മാർപാപ്പ, 1870 ഡിസംബർ 8.
3. വിശുദ്ധരുടെ ഇടയിൽ ആദ്യം വണങ്ങപ്പെടേണ്ട വിശുദ്ധൻ എന്നർത്ഥമുള്ള, യൗസേപ്പിതാവിനോടുള്ള ഭക്തിയെ സൂചിപ്പിക്കുന്ന ദൈവശാസ്ത്ര പദം ഏത്?
ഉത്തരം: പ്രോട്ടോദുളിയ (Protodulia)
4. വി. യൗസേപ്പിതാവിന്റെ ദൗത്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അപ്പസ്തോലിക പ്രബോധനം ഏത്?
ഉത്തരം: രക്ഷകന്റെ പാലകൻ (Redemptoris Custos), 1989
5. ബൈബിളിലെ ഏത് സുവിശേഷത്തിലാണ് വി. യൗസേപ്പിതാവിനെക്കുറിച്ച് ഏറ്റവും അധികം പരാമർശമുള്ളത്?
ഉത്തരം: വി. മത്തായിയുടെ സുവിശേഷം
6. വി. യൗസേപ്പിതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിൽ സവിശേഷ ശ്രദ്ധ ചെലുത്തിയ സ്പാനിഷ് കർമ്മലീത്താ വിശുദ്ധ ആരാണ്?
ഉത്തരം: വി. അമ്മത്രേസ്യാ (St. Theresa of Avila)
7. കത്തോലിക്കാ വിശ്വാസപ്പാരമ്പര്യമനുസരിച്ച് 'നൻമരണ മധ്യസ്ഥൻ' എന്ന് വിളിക്കപ്പെടുന്നത് ആരെയാണ്?
ഉത്തരം: വി. യൗസേപ്പിതാവിനെ
8. വി. മത്തായിയുടെ സുവിശേഷമനുസരിച്ച് ദൈവപുത്രന് 'യേശു' എന്ന പേര് നൽകിയത് ആര്?
ഉത്തരം: വി. യൗസേപ്പ്
9. 'ഉറങ്ങുന്ന യൗസേപ്പിതാവിന്റെ' രൂപം തന്റെ കൂടെ സൂക്ഷിച്ച് പ്രാർഥിച്ചിരുന്ന മാർപാപ്പ ആര്?
ഉത്തരം: ഫ്രാൻസിസ് പാപ്പ
10. സഭയിൽ വി. യൗസേപ്പിതാവിന്റ വർഷമായി ആഗോളസഭ ആചരിച്ചത് എന്ന് മുതൽ എന്ന് വരെയായിരുന്നു?
ഉത്തരം: 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ