കഥകള്‍ / കവിതകള്‍

സത്യദീപസാക്ഷ്യങ്ങള്‍

Sathyadeepam

ചെന്നിത്തല ഗോപിനാഥ്

സര്‍ഗവിശാലമാം പ്രപഞ്ച ദീപമായ്

സര്‍വചരാചര സാക്ഷ്യത്തിനെന്ന പോല്‍

പ്രകാശവീഥിതന്‍ സീമകളില്ലാതെ

പ്രശസ്ത ലക്ഷ്യമ്പോലെ ലയിച്ചു നില്‍ക്കേ!

  • അനുഗമിച്ചെന്നില്‍ ശരണാര്‍ത്ഥനരാകും

  • അശരണ സഹചരില്‍ പ്രഭചൊരിഞ്ഞും

  • അന്ധകാരത്തന്റെ ഇരുളകറ്റാന്‍ നിത്യം

  • അവധാവനം പോറ്റി അനുഗ്രഹിക്കാന്‍.

പ്രണവത്തിലെന്‍ ശ്രുതി ഒറ്റപ്പൊരുള്ളുറ്റ

പ്രശാന്ത സുന്ദര സരസ്സായ് ലയിക്കവേ

പ്രാപിക്കുവാനേക സാരാംശമൊന്നു നിന്‍

പ്രത്യക്ഷമാനസ്സം സൂക്ഷ്മം ചരിക്കുകില്‍!

  • ഈ ദീപ്തപാതയില്‍ നിന്നെ നയിക്കുവാന്‍

  • ഇഹപരനാഥനില്‍ പാദം നമിക്കണം

  • ഇക്കണ്‍കളാല്‍ പാര്‍ത്തവിശ്വവിശാലത

  • ഇമകള്‍ വിടര്‍ത്തി കൂര്‍മ്മം ഗ്രഹിക്കണം

എങ്കില്‍ നീ ഇരുളിന്റെ വീഥീല്‍ ചരിക്കില്ല

എന്നുമെന്‍ രശ്മികള്‍ കാലേഗമിച്ചിടും

സത്യദീപത്തിന്റെ പ്രഭയില്‍ പ്രബോധന

സായൂജ്യസിദ്ധാന്ത ഭാവം വരിച്ചിടും.

വിശുദ്ധ ഹെസ്‌പേരിയസും വിശുദ്ധ സോയും (135) : ജൂലൈ 8

വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി സിസ്റ്റർ സുജിത സേവ്യർ

തോമസ് അപ്പോസ്തലന്റെ അർപ്പണബോധം മാതൃകാപരം: മുഖ്യമന്ത്രി സതീശൻ

ലഹരിക്കെതിരെ കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻ ചർച്ച് കാറ്റിക്കിസം വിഭാഗത്തിന്റെ ‘കിക്ക് ഔട്ട് ഡ്രഗ്സ്’ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം

കത്തോലിക്ക സഭ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രാർത്ഥന കൂട്ടായ്മ നടത്തി