കത്തോലിക്ക സഭ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രാർത്ഥന കൂട്ടായ്മ നടത്തി

Prayer gathering held to overcome the crises facing the Catholic Church
Published on

പുത്തൻപീടിക : സെന്റ് ആന്റണീസ് പള്ളി പുത്തൻപീടിക കത്തോലിക്ക കോൺഗ്രസിന്റെയും, കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെയും നേതൃത്വത്തിൽ മതപരിവർത്തനനിയമം, FCRA നിയമം, സഭയുടെ ആതുര ശുശ്രൂഷ സ്ഥാപനങ്ങൾക്കെതിരെ അനാവശ്യമായി നടത്തുന്ന സമരങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലം സഭ നേരിടുന്ന വെല്ലുവിളികളും, പ്രതിസന്ധികളേയും അതിജീവിക്കാൻ പ്രാർത്ഥന കൂട്ടായ്മ വൈകീട്ട് 7.30 മുതൽ 8.30 വരെ പള്ളിയിൽ നടത്തി.

ഇടവക വികാരി റവ.ഫാ റാഫേൽ മുത്തുപ്പീടിക, അസി.വികാരി ഫാ. ബിബിൻ പടന്നമാക്കൽ, നടത്തു കൈക്കാരൻ ആന്റണി എ.ഒ കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളായ ആന്റോ തൊറയൻ, പോൾ.പി.എ, വർഗ്ഗീസ് കെ.എ, ജെസ്സി വർഗ്ഗീസ് കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി ഭാരവാഹികളായ ഷാജു ഡേവിഡ്, വിൻസെന്റ്. സി.സി, ലിസി ഡേവീസ് എന്നിവർ നേതൃത്വം നൽകി.

logo
Sathyadeepam Online
www.sathyadeepam.org