വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി സിസ്റ്റർ സുജിത സേവ്യർ

Sister-Sujitha-Xavier-appointed-as-Secretary-of-the-Vatican-Secretariat
Published on

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ചുള്ളിമാനൂർ തിരുഹൃദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate Sisters of the Sacred heart of Jesus) സന്യാസസഭാംഗവുമായ സിസ്റ്റർ സുജിത സേവ്യർ വൈദികർക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അസ്‌മിനിസ്ട്രേഷൻ വിഭാഗത്തിൽ സെക്രട്ടറിയായി ചുമതലയേറ്റു.

നെയ്യാറ്റിൻകര രൂപതയിൽ പ്രവർത്തിക്കുന്ന ക്രിസ്തു കിരൺ ബോയ്സ് ഹോമിലെ പ്രിൻസിപ്പിലായും 7 വർഷക്കാലം ആഫ്രിക്ക യിലെ മിഷൻ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചു. കേരളത്തിലും പുറത്തും വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു സഭയ്ക്കും സമൂഹത്തിനും സംഭാവനകൾ നൽകിയിട്ടുണ്ട്. സഹോദരി സിസ്റ്റർ സുമിത സേവ്യറും ഈ സന്യാസ സമൂഹത്തിലെ അംഗമാണ്.

logo
Sathyadeepam Online
www.sathyadeepam.org