കഥകള്‍ / കവിതകള്‍

ശൂന്യമാം ദേവാലയം

Sathyadeepam

കൊറോണ കവിത

വിജിലിന്‍ ജോണ്‍ ചാഴൂര്‍
കളമശ്ശേരി

സ്രഷ്ടാവിന്‍ ശബ്ദം ആദ്യം മുഴങ്ങി
സൃഷ്ടികള്‍ ഭൂമിയില്‍ തിങ്ങീ നിറഞ്ഞു,
സൃഷ്ട പ്രപഞ്ചം തിളങ്ങി വിളങ്ങീ
സൃഷ്ടിയില്‍ വിപഞ്ചിക തിങ്ങീ മുഴുകി.

മകുടമാം മാനവര്‍ മോഹത്തില്‍ മുങ്ങി
മാരകമാം പാപത്താല്‍ മാലോകം തിങ്ങീ,
ശിക്ഷണമെന്നോണം ശിക്ഷകള്‍ തന്ന്
രക്ഷിക്കാന്‍ രക്ഷകന്‍ വരുമെന്നും ചൊല്ലി.

പ്രത്യാശയോടേ… മാനവര്‍ മുന്നോട്ട്
പ്രത്യാശ വെടിഞ്ഞവര്‍ നിരാശരായി,
പാപവും തിന്മയും കൈകോര്‍ത്ത് നീങ്ങീ
പ്രളയ മഹാമാരി ശിക്ഷണമായി.

സ്നേഹമാം ദൈവം കൈക്കുമ്പിള്‍ താങ്ങി
നോഹതന്‍ പെട്ടകം അടയാളമായി,
അഹമന്ന് ബാബേല്‍ ഗോപുരമായീ
അബറാമിന്‍ വിശ്വാസം കരുണയൊഴുക്കി.

ഇസഹാക്കും യാക്കോബും പന്തീര്‍കുലവും
മോശയും അഹറോനും ജോഷ്വയും നയിച്ച്,
വാഗ്ദാന പേടകം നെഞ്ചോട് ചേര്‍ത്ത്
വാഗ്ദാന നാടായ കാനാനിലെത്തി.

ഒരുനാളില്‍ പുരോഹിതര്‍, ന്യായാധിപന്‍മാര്‍
മറുനാളില്‍ രാജാക്കള്‍, പ്രവാചകന്മാര്‍
ഏവരും മാറിയാ.. ചെങ്കോലെടുത്ത്
ജ്ഞാനിയാം സോളമന്‍ ദേവാലയം വച്ചു.

പലകുറി തകര്‍ത്ത ദേവാലയത്തെ
പലതരം കച്ചോടഗുഹയാക്കിമാറ്റി;
ധാര്‍മ്മിക രോഷം ഉദിച്ചുയര്‍ന്നേ
രക്ഷകനാം ഈശോ ശിക്ഷണമേകീ…

ശൂന്യമാം ദേവാലയം നമ്മെ നോക്കീ..
ശൂന്യനാമേശുവിന്‍ വാക്ക് കേള്‍പ്പൂ!
അന്യോന്യം സ്നേഹിപ്പിന്‍ തന്നെപ്പോലെ…
അന്യരല്ലന്യരല്ല.. അയല്‍ക്കാരെല്ലാം.

നുകരുമാ സ്നേഹത്തിന്‍ കണ്ണീര്‍ കണങ്ങള്‍
പകരും ഹൃദയത്തില്‍ കനിവെഴും കതിരുകള്‍
നിറയുമീ ഹൃദയമാം ദേവാലയങ്ങള്‍
നിറഞ്ഞിടും ഗൃഹമെല്ലാം സ്വര്‍ല്ലോകമായി.

പ്രശാന്തമാകുമീ ഭൂമുഖത്തെങ്ങും
അശാന്തിയേകീ കൊറോണ വൈറസ്സ്;
നിതാന്ത ജാഗ്രതയോടെ ചരിച്ചാല്‍
ശാന്തതയേകീടും ജഗദീശനെന്നും.

കാലങ്ങള്‍ താളത്തില്‍ ഓളങ്ങളായി
കാണാമറയത്തെ ചക്രവാളങ്ങള്‍
സ്വപ്നങ്ങളൊക്കെയും തത്തികളിച്ചിടും
സ്വപ്നമാമാലയം നിശൂന്യം നിശ്ചയം.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും