മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും

അടുത്ത സെപ്റ്റംബറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അമേരിക്ക സന്ദര്‍ശിക്കുകയും ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയും ചെയ്‌തേക്കും. ഐക്യരാഷ്ട്രസഭ മാര്‍പാപ്പയ്ക്കുള്ള ക്ഷണം ഇതിനകം കൈമാറിയിട്ടുണ്ട്. ഭാവിയെക്കുറിച്ചുള്ള ഉച്ചകോടി എന്ന പേരില്‍ നടത്തുന്ന സമ്മേളനത്തിലേക്ക് സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടിയറസ് ആണ് മാര്‍പാപ്പയെ ക്ഷണിച്ചിരിക്കുന്നത്.

സെപ്റ്റംബറില്‍ നാല് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പേപ്പല്‍ സന്ദര്‍ശനം നേരത്തെ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ ലുെവയ്ന്‍ യൂണിവേഴ്‌സിറ്റിയുടെ അറുനൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിന് ബെല്‍ജിയത്തിലേക്ക് സെപ്റ്റംബറില്‍ തന്നെ മാര്‍പാപ്പ പോകുമെന്ന് സൂചനയുണ്ടായിരുന്നു. ചിലപ്പോള്‍ അത് 2025 ലേക്ക് മാറ്റി വച്ചേക്കാം.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുവേണ്ട നയപരിപാടികള്‍ രൂപീകരിക്കുക എന്നതാണ് ഉച്ചകോടിയുടെ ലക്ഷ്യം. പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശങ്ങള്‍ക്കു ലോകമാകെയുള്ള വലിയ സ്വീകാര്യതയാണ് ഈ ഉച്ചകോടിയില്‍ മാര്‍പാപ്പ നേരിട്ട് പങ്കെടുക്കണമെന്ന് യു എന്‍ അധികാരികളുടെ പ്രത്യേക താല്‍പര്യത്തിന് നിദാനം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org