ഷെമിൻസൺ ജാക്ക് വാര്യത്ത്
നന്മ തൻ പ്രഭാകിരണങ്ങൾ ഉണർത്താൻ സ്നേഹദൂതൻ വരവായി
മാനവർക്കെന്നും മഹനീയ മാതൃകയായി നല്ലൊരു ഇടയൻ പിറവിയെടുക്കുകയായി
മഞ്ഞിൻ അങ്കിയണിഞ്ഞു സർവ്വാംഗസുന്ദരിയായി പ്രകൃതിയും
മനസ്സിൽ ശുഭപ്രതീക്ഷകളുമായി മാലോകരെങ്ങും ആഹ്ലാദആർപ്പുകളിലും
കാലാതീതനായി സ്നേഹഗീതമായി ഇന്നും ഭൂമിയിൽ അലയടിച്ചീടുന്നു
ദുഃഖദുരിത പന്ഥാവിലെങ്ങും നിത്യതാരകമായി നിറസാന്നിധ്യമായി ക്രിസ്തുരാജൻ ഇന്നും വിളങ്ങീടുന്നു.