കഥകള്‍ / കവിതകള്‍

പ്രപഞ്ച സൂക്തങ്ങള്‍

Sathyadeepam

ചെന്നിത്തല ഗോപിനാഥ്

പേമാരി തിമര്‍ത്തു ചൊരിഞ്ഞാലും
പ്രളയത്താലീക്കരയാണ്ടാലും
തന്നുദരത്തിലിതുള്‍ക്കൊള്ളാന്‍
സാഗരമാതാ സാക്ഷ്യമിതായി.

"ഇതാണു സത്യം – ഈ മഹാപ്രപഞ്ചദൃശ്യം
ഇതാണു സാക്ഷാല്‍ ഈശ്വരകരവിരുതിന്നന്ത്യം.

നിറഞ്ഞൊരാഴി തുളുമ്പില്ല
നിറവയറേന്തി ശപിക്കില്ല
നീണാള്‍ നീണ്ടുനിവര്‍ന്നു കിടന്നാ
നിര്‍മ്മല ഹൃദയവുമലഞൊറിയും

ഇതാണു സത്യം…

പ്രപഞ്ചശോണിമയേകി-പ്രഭു
കിഴക്കിലര്‍ക്കനുദിക്കുകയായി
ഇപ്പകലിനെ കൂരിരുളാക്കി ഹൃതം
ത്രിസന്ധ്യപരക്കും ദിനമന്ത്യേ.

ഇതാണു സത്യം…

മരുഭൂമി തപിക്കും പൊരിവെയിലാല്‍
മാറവള്‍ നീറി ദഹിക്കുമ്പോള്‍
മഞ്ഞുചൊരിഞ്ഞു ശരത്ക്കാലം
മണലാരണ്യം വിറകൊള്ളും.

ഇതാണു സത്യം…

പാശ്ചാത്യത്തില്‍ അരുണനുദിക്കാന്‍
ഭൗതി തിരിഞ്ഞു ചരിക്കില്ല
പര്‍വതനിരയുടെ കൊടുമുടിയില്‍
മാനവരാശി പിറക്കില്ല

ഇതാണു സത്യം…

സന്താനത്തിനു സ്തനമൂട്ടാന്‍
പുരുഷജാതകനുണ്ടാകില്‍
പാശ്ചാത്യത്തില്‍ സൂര്യനുദിക്കും
പുതിയൊരു യുഗസിദ്ധാന്തവുമായി

ഇതാണു സത്യം….

മിഥ്യാ… കേവലമിതു മിഥ്യ-ഈ
മാനവരാശി ഭ്രമിച്ചു ശഠിക്കും
ചേഷ്ടകളിതു മിഥ്യ – പാരിതിലിതു മിഥ്യ
മിഥ്യകളാല്‍ മിഥ്യ – കാരകവിധി മിഥ്യ.

കെ.സി.വൈ.എം സംസ്ഥാന സമിതിയും എറണാകുളം-അങ്കമാലി അതിരൂപതയും സംയുക്തമായി പ്രാർത്ഥനാ സംഗമം സംഘടിപ്പിച്ചു

വി. യോഹന്നാൻ - Chap.3 [2of3]

വിശുദ്ധ ജോണ്‍ ക്ലിമാക്കസ് (525-605) : മാര്‍ച്ച് 30

വിശുദ്ധ റൂപ്പര്‍ട്ട് (710) : മാര്‍ച്ച് 29

'ബാര്‍ ഡീല്‍' ഏറ്റവും വലിയ ഡീല്‍