കഥകള്‍ / കവിതകള്‍

കഴുത്തൊടിഞ്ഞു മരിച്ചു

Sathyadeepam

പൂമാലയിട്ട്, വീണ്ടുമിട്ട്
പൂച്ചെണ്ടുകള്‍ തിരുകിവച്ചും
പുതുതായി പള്ളിയിലലങ്കരിച്ച
പുണ്യാളന്‍ കഴുത്തൊടിഞ്ഞു മരിച്ചു!!!
പണമേറെ കൊഴുക്കുന്ന
പുത്തന്‍ ബിസിനസ്സിന്നിരയാണ്!
പത്തിരുന്നൂറിനൊരു മാല കിട്ടും
പതിനായിരത്തിലേറെ ലാഭവും.
പണ്ടേറേ നാം പാവനമായ് കാത്ത
പള്ളിയിന്നും വലിയ ചന്തയാണ്
പിറകിലിരുന്നു ഞാന്‍ ചിന്തിച്ചു
പിന്നെയും അവന്‍ ചാട്ടവാറെടുക്കുമോ
പാപങ്ങളോര്‍ത്താത്മാര്‍ത്ഥമായൊന്നു കരയുവാന്‍
പിഴകള്‍ക്കു പൊറുതിയിരക്കാനും
പള്ളിയിലൊരിത്തിരി ഇടമില്ല – തിക്കും തിരക്കും
പട്ടക്കാരനൊട്ടും നേരവുമില്ല
പണമെണ്ണി തിട്ടപ്പെടുത്താനുണ്ടത്രേ
പിന്നെയും അവന്‍ ചാട്ടവാറെടുക്കും – ഉറപ്പ്.
പെരുമ്പറ കൊട്ടുന്ന ഭക്തിയല്ല
പെരുന്നാളിന്‍റെ വന്‍തിരക്കമല്ല
പാറപോലെയുറച്ച, ദൃഢമായ,
പാരില്‍ വിശ്വാസമാണനിവാര്യമെന്നാരു പഠിപ്പിക്കും?

image

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും