കഥകള്‍ / കവിതകള്‍

നോമ്പറിവ്

Sathyadeepam
  • കെ എ വര്‍ഗീസ്, തിരുത്തിപ്പുറം

മീനമാസാസുര വേനല്‍ വറുതിയിലും,

വ്യസനപര്‍വമാര്‍ന്ന വ്യഥകാലത്തിലും,

അന്യോന്യം അനുതാപത്താല്‍ ധന്യരായി,

അനുകമ്പാര്‍ദ്രമാക്കീടാം നമുക്കീ നോമ്പുകാലം.

എങ്ങോട്ടുതിരിഞ്ഞുള്ള പൂജയാണുത്തമ-

മെന്നു സന്ദേഹമിരിക്കിലും സഹജരേ...

കരുണാര്‍ദ്രരായീടാം, നാം നമുക്കുള്ളിലേക്കു തിരിയാം

ഹൃദയകവാടം തുറന്നീടാം, നമുക്കീ വ്രതകാലം.

കാമനകളില്‍ കമ്പമേറി താളം പിഴക്കാത്ത.

കമാനങ്ങളില്ലാത്ത ജീവിതാര്‍പ്പണം,

കാണിക്കയേകീടാം കാലത്തില്‍ കൈക്കുമ്പിളില്‍;

കനിവിന്‍ ഉറവയാല്‍ മനം നിര്‍മ്മലമാക്കീടാം നമുക്കീ പുണ്യകാലം.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം