

മരത്താക്കര : സെൻ്റ വിൻസെൻ്റ് സി പോൾ സൊസൈറ്റി തൃശൂർ കേന്ദ്ര കൗൺസിലിൻ്റെ വി. വിൻസെൻ്റ്, വാ. ഒസ്സാനം എന്നിവരുടെ തിരുനാളും 78 -ാം വാർഷികവും വിവിധ പരിപാടികളോടെ മരത്താക്കപ്പള്ളിയിൽ വെച്ച് ആലോഷിച്ചു വാർഷിക പൊതു സമ്മേളനം മാർടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക സഭക്ക് വിശ്വാസം മാത്രം പോര പരസ്നേഹ പ്രവർത്തനങ്ങൾ കൂടി വേണമെന്ന ശാസ്ത്രജ്ഞനായ ആമ്പിയറിൻ്റെ മാതൃകയും പ്രവർത്തനവുമാണ് ഈ ജീവകാരുണ്യ സംഘടനക്ക് രൂപം നൽകാൻ യുവാവായ ഒസ്സാനാമിനെ പ്രേരിപ്പിച്ചതെന്ന് അഭിപ്രായപ്പെട്ടു സൊസൈറ്റിയുടെ ദേശീയ പ്രസിഡ ൻ്റ് ജൂഡ് മംഗൾ രാജ് അധ്യക്ഷത വഹിച്ചു.
"ഇന്ത്യയിലെ സൊസൈറ്റി പ്രവർത്തനങ്ങൾക്ക് മാതൃകയും പ്രചോദനവും മായിട്ടുള്ള തൃശൂർ കേന്ദ്ര കൗൺസിലിനെ അഭിനന്ദിച്ചു. " തുടർന്ന് അംഗത്വ ജൂബിലികൾ ആലോഷിക്കുന്ന 80 പേരെ ബിഷപ്പ് ആദരിച്ചു. ഫാ. ജി ക്സസ് താഴത്ത്, ഫാ.വർഗ്ഗീസ് കുത്തൂർ , ഫാ. ജോസഫ് മുരിങ്ങാത്തേരി, സി.സി. പ്രസിഡണ്ട് കെ.കെ.പോൾസൺ, ജോസ് ജെ മഞ്ഞളി, റീന ജെയിംസ്, സിസ്റ്റർ റെയ്മ ജീസ്. ട്രസ്റ്റി ബെന്നി ചിറയത്ത്, കെ. എ. ഷിബു എന്നിവർ പ്രസംഗിച്ചു ഒല്ലൂർ എ.സി. വാങ്ങി നല്കുന്ന ഡയാസിസ് മെഷിൻ്റെ ഫണ്ടു ശേഖരണം ജോസ് ആലുക്കാസ് എം.ഡി, വർഗ്ഗീസ് ആലുക്കയിൽ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് ബിഷപ് നിർവ്വഹിച്ചു. ജന്മദിനമാഘോഷിക്കുന്ന ഫാ. ജിക്സൺ, ആഘോഷത്തിന് നേതൃത്വം നൽകിയ ജോയ് പോൾ, ഷാജു തൊമ്മാന എന്നിവരെ പൊന്നാട നൽകി ആദരിച്ചു.
നേരത്തെ നടന്ന സെമിനാറിൽ ഫാ. ക്ലീറ്റസ് കിഴക്കൂടൻ ക്ലാസ്സെടുത്തു . കെ.കെ. പോൾസൺ അധ്യക്ഷതവഹിച്ചു. അംഗങ്ങൾക്കുള്ള പ്രതിജ്ഞ ബിജു വർഗ്ഗീസ് ചൊല്ലികൊടുത്തു. ജോയ് പോൾ ഷാജു തൊമ്മാന . ടി. യു ജെയ്സൺ എന്നിവർ പ്രസംഗിച്ചു. ഉച്ചക്ക് തിരുന്നാൾ കുർബാനയും തിരു ശേഷിപ്പു വണക്കവും സിസ്റ്റർ നോർബർട്ടമ്മ മ്യൂസിയ സന്ദർശനവും ഉണ്ടായിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരത്തോളം പ്രതിനിധികൾ സ്നേഹവിരുന്നു കഴിച്ചു പിരിഞ്ഞു. പരിപാടികൾക്ക് റോളി സണ്ണി, സി.കെ. വിൻസൻ, സി.എസ് ക്രിസ്റ്റോ, ഒ.ഡി ജോസ്ഫ്, ബേബി മൂക്കൻ , ലീലസാബു, ജോസ് കൂത്തൂർ തുടങ്ങിയവർ നേതൃത്വം നല്കി.