റൂത്ത് [അധ്യായം 3] - Part 2

sathyadeepam logos quiz - ruth chapter 3 - part 2
Published on: 
  • എങ്ങിനെ സന്തുഷ്ടനായപ്പോഴാണ് ബോവാസ് ധാന്യക്കൂമ്പാരത്തിന്റെ അരികില്‍ കിടന്നുറങ്ങിയത്?

    - ഭക്ഷിച്ചും പാനംചെയ്തും സന്തുഷ്ടനായപ്പോള്‍ (3:7)

  • എപ്പോളാണ് ബോവാസ് ഞെട്ടി ഉണർന്നത്?

    - അർദ്ധരാത്രി (3:8)

  • അർദ്ധരാത്രി ആരാണ് ഞെട്ടി ഉണർന്നത്?

    - ബോവാസ് (3:8)

  • ഞെട്ടി ഉണർന്ന ബോവാസ് എന്താണ് കണ്ടത്?

    - കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നത് (3:8)

  • ഞെട്ടി ഉണർന്ന ബോവാസ് ആദ്യം ചോദിച്ച ചോദ്യമെന്ത്?

    - നീ ആരാണ് (3:9)

  • പൂരിപ്പിക്കുക ഞാൻ ......... റൂത്ത് ആണ് എന്ന് അവൾ പറഞ്ഞു?

    - നിന്റെ ദാസിയായ (3:9)

  • ബോവാസിന്റെ എന്താണ് ഈ ദാസിയുടെ മേൽവിരിച്ച് എന്നെ സ്വീകരിക്കുക എന്ന് പറഞ്ഞത്?

    - വസ്ത്രം (3:9)

  • അങ്ങയുടെ ഈ വസ്ത്രം ആരുടെ മേൽവിരിച്ച് സ്വീകരിക്കാൻ ആണ് പറഞ്ഞത്?

    - ഈ ദാസിയുടെ മേൽ (3:9)

  • അങ്ങയുടെ ഈ വസ്ത്രം ദാസിയുടെ മേൽവിരിച്ച് എന്ത് ചെയ്യാനാണ് പറഞ്ഞത്?

    - സ്വീകരിക്കാൻ (3:9)

  • കാല്‍ക്കല്‍ കിടന്ന സ്ത്രീയോട് ബോവാസ് ചോദിച്ച ചോദ്യം എന്ത്?

    - നീ ആരാണ്? (3:9)

  • അങ്ങ് എന്റെ ആരാകയാല്‍ അങ്ങയുടെ വസ്ത്രം ഈ ദാസിയുടെമേല്‍ വിരിച്ച് എന്നെ സ്വീകരിക്കുക എന്നാണ് റൂത്ത് പറഞ്ഞത്?

    - അടുത്ത ബന്ധുവാകയാല്‍ (3:9)

  • അങ്ങ് എന്റെ അടുത്ത ബന്ധുവാകയാല്‍ അങ്ങയുടെ വസ്ത്രം ഈ ദാസിയുടെ മേല്‍ വിരിച്ച് എന്നെ സ്വീകരിക്കുക എന്ന് റൂത്ത് പറഞ്ഞപ്പോള്‍ ബോവാസ് പറഞ്ഞ മറുപടി എന്ത്?

    - മകളേ കര്‍ത്താവ് നിന്നെ അനുഗ്രഹിക്കട്ടെ (3:10)

  • ആരെ തേടാതെ നീ എന്റെ അടുക്കല്‍ വന്നല്ലോ എന്നാണ് ബോവാസ് പറഞ്ഞത്?

    - യുവാക്കന്മാരെ - ധനികരോ ദരിദ്രരോ ആകട്ടെ (3:10)

  • ആര് അനുഗ്രഹിക്കട്ടെ എന്നാണ് ബോവാസ് മറുപടി

    പറഞ്ഞത്?

    - കർത്താവ് (3:10)

  • പൂരിപ്പിക്കുക: അവൻ മറുപടി പറഞ്ഞു .......... കർത്താവ് നിന്നെ അനുഗ്രഹിക്കട്ടെ?

    - മകളെ (3:10)

  • റൂത്ത് കാണിച്ച എന്താണ് ആദ്യത്തെകാൾ വലുതാണെന്ന് ബോവാസ് പറഞ്ഞത്?

    - ഔദാര്യം (3:10)

  • ആരെ തേടാതെയാണ് റൂത്ത് ബോവാസിന്റെ അടുത്ത് വന്നത്?

    - യുവാക്കന്മാരെ (3:10)

  • പൂരിപ്പിക്കുക: യുവാക്കന്മാരെ ........... ദരിദ്രരോ ആകട്ടെ തേടാതെ നീ എന്റെ അടുക്കൽ വന്നല്ലോ?

    - ധനികരോ (3:10)

  • മകളെ ഭയപ്പെടേണ്ട എന്ന് റൂത്തിനോട് പറഞ്ഞത് ആരാണ്?

    - ബോവാസ് (3:11)

  • എന്താണ് ബോവാസ് റൂത്തിന് ചെയ്തുകൊടുക്കാം എന്ന് പറഞ്ഞത്?

    - ആവശ്യപ്പെടുന്നതെന്തും (3:11)

  • റൂത്ത് ആരെന്നാണ് നഗരത്തിലെ ബോവാസിന്റെ പരിചയക്കാർ ക്കെല്ലാം അറിയാവുന്നത്?

    - ഉത്തമ സ്ത്രീയാണെന്ന് (3:11)

  • റൂത്ത് ഉത്തമ സ്ത്രീയാണെന്ന് ബോവാസിന്റെ ആർക്കാണ് അറിയാവുന്നത്?

    - പരിചയക്കാർക്ക് (3:11)

  • റൂത്ത് 3:11-ല്‍ മകളേ എന്ന് സംബോധന ചെയ്തുകൊണ്ട് ബോവാസ് റൂത്തിനോട് പറഞ്ഞതെന്ത്?

    - ഭയപ്പെടേണ്ടാ

  • എന്ത് വാസ്തവംതന്നെ എന്നാണ് ബോവാസ് പറഞ്ഞത്?

    - ഞാന്‍ നിന്റെ അടുത്ത ബന്ധുവാണെന്നതു (3:12)

  • എന്നെക്കാള്‍ അടുത്ത മറ്റൊരു ചാര്‍ച്ചക്കാരന്‍ നിനക്കുണ്ട്. ആര്, ആരോട് പറഞ്ഞു?

    - ബോവാസ് റൂത്തിനോട് (3:12)

  • പൂരിപ്പിക്കുക: ഞാൻ നിന്റെ അടുത്ത ........... ആണെന്നത് വാസ്തവം തന്നെ?

    - ബന്ധു (3:12)

  • എന്നെക്കാൾ അടുത്ത ആര് നിനക്കുണ്ട് എന്നാണ് ബോവാസ് പറഞ്ഞത്?

    - ചാർച്ചക്കാരൻ (3:12)

  • എപ്പോഴാണ് റൂത്തിനോട് ഇവിടെ കഴിയുക എന്ന് ബോവാസ് പറഞ്ഞത്?

    - രാത്രി (3:13)

  • ഏറ്റവും അടുത്ത ബന്ധുവിന്റെ എന്ത് അവൻ നിർവഹിക്കുമോ എന്ന് രാവിലെ അന്വേഷിക്കാം എന്നാണ് ബോവാസ് പറഞ്ഞത്?

    - ചുമതല (3:13)

  • അടുത്ത ബന്ധുവിന്റെ ചുമതല അവൻ നിർവഹിക്കുമോ എന്ന് എപ്പോൾ അന്വേഷിക്കും എന്നാണ് ബോവാസ് പറഞ്ഞത്?

    - രാവിലെ (3:13)

  • ആരുടെ കടമ കർത്താവാണെ ഞാൻ നിർവഹിക്കും എന്നാണ് ബോവാസ് ഉറപ്പുനൽകിയത്?

    - ഉറ്റ ബന്ധുവിന്റെ (3:13)

logo
Sathyadeepam Online
www.sathyadeepam.org