“ആരോഗ്യ 2026” മെഡിക്കൽ ക്യാമ്പും മഹാത്മാ ഗാന്ധി അനുസ്മരണവും

മലങ്കര കൾച്ചറൽ അസോസിയേഷൻ “ആരോഗ്യ 2026” മെഡിക്കൽ ക്യാമ്പും മഹാത്മാ ഗാന്ധി അനുസ്മരണവും സംഘടിപ്പിച്ചു
“Aarogya 2026” Medical Camp and Mahatma Gandhi Commemoration
Published on: 

കുവൈത്ത്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് മലങ്കര കൾച്ചറൽ അസോസിയേഷൻ (MCA-KUWAIT), മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച “ആരോഗ്യ 2026” മെഡിക്കൽ ക്യാമ്പ് ഒക്ടോബർ 2-ന് വിജയകരമായി നടന്നു. 250-ലധികം പേർ മെഡിക്കൽ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. മെഡിക്കൽ ക്യാമ്പിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ മലങ്കര കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് ശ്രീ. എബി എബ്രഹാം പാലമൂട്ടിൽ അധ്യക്ഷത വഹിച്ചു. MCA ജനറൽ സെക്രട്ടറി ജിനു കെ. എബ്രഹാം സ്വാഗതം ആശംസിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് കോർപ്പറേറ്റ് മാർക്കറ്റിംഗ് മാനേജർ ബഷീർ ബത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു.

MCA ജോയിന്റ് സെക്രട്ടറി ബിനു വിളയിൽ രാജൻ മഹാത്മാ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ മലങ്കര കൾച്ചറൽ അസോസിയേഷൻ അംഗങ്ങൾക്കായുള്ള മെട്രോ പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനവും നടന്നു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് കോർപ്പറേറ്റ് മാർക്കറ്റിംഗ് മാനേജർ ബഷീർ ബത്ത, MCA പ്രസിഡന്റ് എബി എബ്രഹാമിനും പ്രോഗ്രാം കൺവീനർ ബിനു എബ്രഹാമിനും കാർഡ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.

MCA ട്രഷറർ ടിങ്കു ജോയ് നന്ദി രേഖപ്പെടുത്തി. സിൽവി തോമസ് പരിപാടിയുടെ ഏകോപനം നിർവഹിച്ചു. സമൂഹത്തിലെ അംഗങ്ങൾക്ക് ആവശ്യമായ ആരോഗ്യപരിശോധനകളും മെഡിക്കൽ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച “ആരോഗ്യ 2026” ശ്രദ്ധേയമായ ജനപങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയാക്കി.

logo
Sathyadeepam Online
www.sathyadeepam.org