കഥകള്‍ / കവിതകള്‍

നോമ്പുകാലം

Sathyadeepam

ചെരാതുകളായിരം-

ഹൃദയത്തില്‍ കൊളുത്തി,

തമസ്സില്‍ നിന്നകറ്റി മാനസത്തെ.

മാടപ്പിറാവിന്റെ ചിറകടിയൊച്ചപോല്‍,

വചനങ്ങള്‍ മൊഴിയുന്ന ദിനരാത്രങ്ങളില്‍,

നോവുകള്‍, നൊമ്പരങ്ങള്‍, അനുഗ്രഹങ്ങളായീടും,

ഈ ധന്യകാലം നോമ്പുകാലും.

മത്സ്യമാംസാദികള്‍ പൂര്‍ണമായി വര്‍ജിച്ച്-

മനം, മദ മാത്സര്യങ്ങളില്‍ നിന്നകന്ന്,

ഉപവാസ പ്രാര്‍ത്ഥനാദികളോടെ,

സദാ ജപമാല കൈയ്യിലേന്തി,

ജപമാലമണികളോരോന്നുമെന്‍-

ഹൃദയത്തുടിപ്പുകളാക്കി മാറ്റി,

ഹൃദയം തുറക്കുന്ന നോമ്പുകാലം.

വചനമനനത്താല്‍ ഇരവുപകലാക്കി,

ധ്യാനാനുഭവമാക്കി പീഠാനുഭവചരിത്രം,

ആത്മീയനിറവാക്കി അമ്പതു ദിനങ്ങള്‍,

അനുതാപ മൂറുന്ന നയനങ്ങളില്‍-

ഉത്ഥാനത്തിന്റെ മഹത്വം ദര്‍ശിക്കുവാന്‍,

അനുരഞ്ജനത്തിന്റെ പാതകളില്‍,

ഇത്, വ്യഥകളകറ്റുന്ന വ്രതകാലം.

സ്വിസ് ഗാര്‍ഡ്: പുതിയ സൈനികര്‍ ചുമതലയേറ്റു

മരിയന്‍ ദര്‍ശനങ്ങളെക്കുറിച്ചുള്ള പുതിയ വത്തിക്കാന്‍ രേഖ ഉടന്‍

കുറഞ്ഞ ജനനിരക്ക് നേരിടാന്‍ കുടിയേറ്റം സഹായിക്കും: മാര്‍പാപ്പ

സ്വര്‍ഗത്തിലേക്കുള്ള പടികള്‍ താഴോട്ടിറങ്ങണം!

മത വിചാരണ കോടതികള്‍, തകര്‍ച്ചയുടെ ചരിത്രം അവര്‍ത്തിക്കപ്പെടുന്നുവോ?