കഥകള്‍ / കവിതകള്‍

കുഞ്ഞിനായ് പ്രാർത്ഥനാപൂർവ്വം

Sathyadeepam

അല്‍ഫോന്‍സാ സേവ്യര്‍
റിട്ട. പ്രിന്‍സിപ്പാള്‍, ബ്രണ്ണന്‍ കോളേജ്

കുഞ്ഞിന്‍റെ കാവല്‍മാലാഖേ
കുഞ്ഞിനെ പാടിയുറക്കണമേ
കന്യാമേരി മാതാവേ
നിന്‍ നീലയങ്കി പുതപ്പിച്ചെന്‍
കുഞ്ഞിനു കൂട്ടിനിരിക്കണമേ
കുഞ്ഞിനു കാവലിരിക്കണമേ

കുഞ്ഞിന്‍ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥാ
യൗസേപ്പിതാവേ
ഉണ്ണീശോയെ കാത്തതുപോലെന്‍
കുഞ്ഞിനെ കാക്കണമേ… ഓ… എന്‍
കുഞ്ഞിനെ കാക്കണമേ

കുഞ്ഞുങ്ങള്‍ തന്‍ സ്നേഹിതനാം ഉണ്ണീശോ
കുഞ്ഞിനെന്നും കൂട്ടായി നീ വരണേ… ഓ… ഓ….
സ്നേഹം, ദയയും, ക്ഷമയും, ശാന്തതയും
കുഞ്ഞില്‍ നിറയ്ക്കണമേ… ഓ… എന്‍
കുഞ്ഞില്‍ നിറയ്ക്കണമേ

പരിശുദ്ധാത്മാവേ കനിഞ്ഞണയണമേ
പരിശുദ്ധാത്മാവേ കുഞ്ഞില്‍ നിറയണമേ
നിന്‍ ദാനങ്ങളേഴും ഫലങ്ങള്‍ പന്ത്രണ്ടും
കുഞ്ഞില്‍ നിറയ്ക്കണമേ… ഓ… എന്‍
കുഞ്ഞില്‍ നിറയ്ക്കണമേ

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും