കവിത
വര്‍ഗീസ് പുതുശ്ശേരി, വേങ്ങൂര്‍
നീലക്കരയെഴും ശുഭ്രമാം ചേലയില്‍ സ്വയം മറച്ച്
ദൈവസ്നേഹത്തിന്‍ അഗ്നിയാലുള്ളം സ്വയം ജ്വലിച്ച്
ചേരിതന്‍ മക്കളില്‍ യേശുവെ കണ്ട് സ്വയം മറന്നു!
കനിവിന്‍റെ അമ്മയാം പുണ്യചരിത; മദര്‍ തെരേസാ.
ലോകസുഖങ്ങള്‍ എത്രയോ നശ്വരം എന്നോര്‍ത്ത്
ലോലമാം ഉള്‍ത്തടം ക്രൂശിതനോടൊത്ത് ചേര്‍ത്ത്
ജീവിത ബലിയതില്‍ ക്രിസ്തുവെ നല്കി പകുത്ത്-
ജീവിച്ചിരിക്കേ വിശുദ്ധിതന്‍ നറുമണമെങ്ങും പരത്തി!
എളിമതന്‍ ദീപ്തമാം ഭാവമേ! ലാളിത്യ-
ദാരിദ്ര-ശോഭതന്‍ ഭാസുര പര്യായമേ അമ്മേ!
ڇകര്‍ത്താവിന്‍ കയ്യിലെ കൊച്ചുപെന്‍സില്‍ ڈ മാത്രമാം-
നിന്നെ ചലിപ്പിച്ച് കരുണതന്‍ ചിത്രം വരക്കുന്നു സൃഷ്ടാവും!
ഹൃദയാന്തരാളത്തിന്‍ ആഴത്തില്‍ നിന്നുമുയര്‍ന്നൊരാ-
ക്രിസ്തു സ്നേഹത്തിന്‍ എരിയുന്ന തീജ്വാല തീര്‍ത്തവള്‍!
കരുണയും സ്നേഹവും ഒളിപ്പിച്ചു വച്ചൊരാതിരുമുഖം;
ദൈവകൃപയുടെ ചുളിവാര്‍ന്ന തേജസാല്‍ ശോഭിതം!
നിന്‍റെ കരാംഗുലി മൃദു സ്പര്‍ശന മാത്രയില്‍
യേശുവിന്‍ നിത്യനിതാന്തമാം ശാന്തി പകര്‍ന്നിട്ടു-
സ്വജീവിതം സാക്ഷ്യമായ്! സൗഖ്യത്തിന്‍ ലേപനമായ്;
തെരുവിന്‍റെ മക്കളെ മാറോട് ചേര്‍ത്ത് പിടിച്ചവള്‍!
കണ്ടു നീ പതിതരില്‍ യേശുവിന്‍ കരുണാര്‍ദ്ര ഛായയേ!
സോദരസ്നേഹത്തിന്‍ അഗ്നിസ്ഫുലിംഗമായ് ജ്വലിച്ചവള്‍!
വിശുദ്ധിതന്‍ കേദാരം! പുണ്യത്തിന്‍ പൊന്‍താരം!
ത്യാഗത്തിന്‍, സ്നേഹത്തിന്‍, അലിവതിന്‍ ആള്‍രൂപം!
ഈ ചെറിയവരിലൊരുവന് എന്ത് ചെയ്തപ്പോഴും;
നീയത് ചെയ്തതെനിക്ക് തന്നെڈ-എന്നോതിയ-
യേശുവിന്‍ പാത പിന്‍ചെന്നൊരാ കാരുണ്യമൂര്‍ത്തിയാം-
അമ്മയെ സാഷ്ടാംഗം വീണു വണങ്ങിടാം സാദരം!
N.B: സെപ്റ്റംബര്‍ 4: വി.മദര്‍ തെരേസയെ വിശുദ്ധയായ് നാമകരണം ചെയ്തിട്ട് 3 വര്‍ഷം തികയുന്നതോടനുബന്ധിച്ച്