കഥകള്‍ / കവിതകള്‍

അമ്മതൻ ഉദരം മുതൽ

Sathyadeepam
  • വിയോ വർഗീസ്

അമ്മതൻ ഉദരം മുതലെന്നെ

നന്നായറിയും ദൈവമേ

അരുമക്കുഞ്ഞിനെപ്പോലെ നീയെന്നും

അരികിലണച്ചെന്നെ കാത്തിടുന്നു.

കാറ്റിൽ പാറിടും ധൂളിയാമെന്നെ

കൈപിടിച്ചു നടത്തുന്നു

കാതിൽ തേൻമൊഴി മുത്തുകൾ പാകി

കരളിൽ സ്നേഹമുണർത്തുന്നു

എത്ര ധന്യമിതെത്ര സഫലം

എന്റയീ ജന്മം!

തെരുവിലിഴയും കീടമാമെന്നെ

തഴുകിത്തനിത്തങ്കമാക്കുന്നു

ദുരിതകാലത്തൊരഭയകേന്ദ്രമായ്

കരുതലോടെ വന്നെത്തുന്നു

എത്ര ധന്യമിതെത്ര സഫലം

എന്റെയീജന്മം!

വിശുദ്ധ മത്തായി ശ്ലീഹ : സെപ്തംബര്‍ 21

ക്രൈസ്തവസ്ഥാപനങ്ങളുടെ ഭരണനിർവഹണം: മാറ്റങ്ങൾ വേണ്ടേ?

Bible Kalolsavam Photography & Reel Competition

വിശുദ്ധ ആന്‍ഡ്രൂ കിമ്മും വിശുദ്ധ പോള്‍ ചോങ്ങും (1839-1867) : സെപ്തംബര്‍ 20

റൂത്ത് [ആമുഖം]