കഥകള്‍ / കവിതകള്‍

പ്രത്യാശ

Sathyadeepam
  • മാത്യു കുരിശുമൂട്ടില്‍

'ആശയോ പൂഞ്ചിറകുള്ളതാം സാധ്യത

ആത്മാവില്‍ ചേക്കേറും, പാടുന്ന പൂങ്കുയില്‍

വാക്കുകളില്ലാതെ രാഗങ്ങള്‍ മൂളിടും;

കേള്‍ക്കുന്ന സ്ഥായിയില്‍ നിര്‍ത്താതെ പാടിടും!

ഏറ്റവും മാധുര്യം - ആപത്തുകാലത്തും;

മാറ്റങ്ങള്‍ കൂടാതെ കേള്‍ക്കുവാനായിടും

വേഗത്തില്‍ കാറ്റെത്ര വീശിയടിച്ചാലും,

ആകുമോ 'ആശയാം പക്ഷി'യെ തോല്‍പിക്കാന്‍ ?

എത്രയോ മാനുഷര്‍ക്കേകിയതൂര്‍ജം താന്‍

അത്രയും ഭീതി, ആധിയും പൂണ്ട നാളില്‍!

കഷ്ടതയെത്രമേല്‍ സാന്ദ്രമായീടിലും,

ഇഷ്ടനെന്നോടല്‍പവും ചോദിച്ചതില്ല.

  • (എമിലി ഡികിന്‍സണ്‍ രചിച്ച 'ഹോപ്' എന്ന കവിതയുടെ പരിഭാഷ)

പൂർവ്വവിദ്യാർഥി സംഗമം

ചർച്ച അലസി പിരിഞ്ഞുവെന്ന പ്രചരണം ദുരുദ്ദേശപരം : ലിറ്റിൽ ഫ്ലവർ ആശുപത്രി മാനേജ്മെൻ്റ്

വിശുദ്ധരായ മാക്‌സിമസ്, വലേറിയന്‍, തിബൂര്‍ത്തിയസ് (-229) : ഏപ്രില്‍ 14

സഭയും, സമുദായവും രാഷ്ട്രനിര്‍മ്മാണത്തില്‍ ഇടപെടുകതന്നെ വേണം ബിഷപ് കല്ലറങ്ങാട്ടിന് സമ്പൂര്‍ണ്ണ പിന്തുണ

വി. യോഹന്നാൻ - Chap.5 [1of3]