വി. യോഹന്നാൻ - Chap.5 [1of3]

വി. യോഹന്നാൻ - Chap.5 [1of3]
Published on
  • വി. യോഹന്നാന്‍ 5-ാം അധ്യായത്തില്‍ എത്ര വാക്യങ്ങള്‍ ഉണ്ട്? എത്ര ശീര്‍ഷകങ്ങള്‍ ഉണ്ട്?

    - 47 വാക്യങ്ങള്‍, 3 ശീര്‍ഷകങ്ങള്‍

  • യേശു എന്തിനാണ് ജറുസലേമിലേക്ക് പോയതായി യോഹ. 5:1 ല്‍ പറയുന്നത്?

    - യഹൂദരുടെ ഒരു തിരുനാളിന് (5:1)

  • 'ഇതിനുശേഷം' യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലെമിലേക്ക് പോയി. ഏതിനു ശേഷം ?

    - യേശു യൂദയായില്‍ നിന്നു ഗലീലിയിലേക്ക് വന്നപ്പോള്‍ പ്രവര്‍ത്തിച്ച രണ്ടാമത്തെ അടയാളമായ 'രാജസേവകന്റെ മകനെ സുഖപ്പെടുത്തിയതിന് ശേഷം'

  • ബേത്‌സഥാ ഏത് ഭാഷയിലെ പേരാണ്?

    - ഹെബ്രായ ഭാഷ (5:2)

  • എവിടെയാണ് ബേത്‌സഥാ?

    - ജറുസലെമില്‍ അജകവാടത്തിനടുത്ത് (5:2)

  • ബേത്‌സഥാ കുളത്തിന് എത്ര മണ്ഡപങ്ങള്‍ ഉണ്ട്?

    - അഞ്ച് മണ്ഡപങ്ങള്‍ (5:2)

  • ബേത്‌സഥാ കുളത്തില്‍ കിടന്നിരുന്ന രോഗികള്‍ ആരെല്ലാ മായിരുന്നു?

    - കുരുടര്‍, മുടന്തര്‍, തളര്‍വാതക്കാര്‍ (5:3)

  • യേശു സുഖപ്പെടുത്തിയ തളര്‍വാതരോഗിക്ക് രോഗം പിടിപെട്ടിട്ട് എത്ര വര്‍ഷമായിരുന്നു?

    - 38 വര്‍ഷം (5:5)

  • വളരെനാളായി കിടപ്പിലാണെന്നറിഞ്ഞ തളര്‍വാതരോഗിയോട് യേശു എന്താണ് ചോദിച്ചത്?

    - സുഖം പ്രാപിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ? (5:6)

  • ''കര്‍ത്താവേ വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറ ക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും'' ആര് ആരോട് പറഞ്ഞു?

    - തളര്‍വാത രോഗി യേശുവിനോട് (5:6)

  • ഏത് ദിവസമാണ് യേശു തളര്‍വാതരോഗിയെ സുഖപ്പെടു ത്തിയത്?

    - സാബത്ത് ദിവസം (5:9)

  • ''എഴുന്നേറ്റ് കിടക്കയെടുത്തു നടക്കുക'' അധ്യായം, വാക്യം?

    - യോഹ. 5:8

  • സാബത്താകയാല്‍ എന്ത് നിഷിദ്ധമാണെന്നാണ് യഹൂദര്‍ സുഖം പ്രാപിച്ച മനുഷ്യനോടു പറഞ്ഞത്?

    - കിടക്ക ചുമക്കുന്നത് നിഷിദ്ധമാണ് (5:10)

  • യഹൂദര്‍ സുഖം പ്രാപിച്ച മനുഷ്യനോട് കിടക്ക ചുമക്കുന്നത് നിഷിദ്ധമാണെന്നു പറഞ്ഞപ്പോള്‍ ആ മനുഷ്യന്റെ മറുപടി എന്തായിരുന്നു?

    - ''എന്നെ സുഖപ്പെടുത്തിയവന്‍ നിന്റെ കിടക്കയെടുത്തു നടക്കുക എന്നു എന്നോടു പറഞ്ഞു'' (5:11)

  • യോഹന്നാന്‍ 5:12 ല്‍ യഹൂദര്‍, സുഖം പ്രാപിച്ചവനോട് നിന്റെ കിടക്കയുമെടുത്ത് നടക്കുക എന്നു പറഞ്ഞവന്‍ ആരാണ് എന്നു ചോദിച്ചപ്പോള്‍ അയാളുടെ മറുപടി എന്തായിരുന്നു?

    - ജനക്കൂട്ടത്തില്‍ യേശു മറഞ്ഞു കഴിഞ്ഞതിനാല്‍ അവന്‍ ആരാണെന്ന് സുഖം പ്രാപിച്ചവന്‍ അറിഞ്ഞിരുന്നില്ല

  • ''ഇതാ നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യരുത്'' ആര് ആരോട് എപ്പോള്‍ പറഞ്ഞു?

    - യേശുവിന്റെ വാക്കുകള്‍, ബേത്‌സഥായില്‍ സുഖം പ്രാപിച്ച രോഗിയോട് പിന്നീടൊരിക്കല്‍ യേശു ദേവാലയത്തില്‍ വച്ച് സുഖം പ്രാപിച്ചവനെ കണ്ടപ്പോള്‍ പറഞ്ഞത് (5:14)

  • യേശുവാണ് തന്നെ സുഖപ്പെടുത്തിയെന്ന് ആരാണ് യഹൂദരെ അറിയിച്ചതായി യോഹ. 5:15 ല്‍ പറയുന്നത്?

    - സൗഖ്യം പ്രാപിച്ചവന്‍

  • ........... പ്രവര്‍ത്തിച്ചതിനാല്‍ യഹൂദർ യേശുവിനെ ദ്വേഷിച്ചു?

    - സാബത്തില്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതിനാല്‍ (5:16)

  • എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്, ഞാനും പ്രവര്‍ത്തിക്കുന്നു. ആര് ആരോട് പറഞ്ഞു?

    - യേശു യഹൂദരോട് പറഞ്ഞു (5:17)

  • ഏതു പ്രവര്‍ത്തി മൂലമാണ് യഹൂദര്‍ യേശുവിനെ വധിക്കാന്‍ കൂടുതലായി പരിശ്രമിച്ചത്?

    - കാരണം അവന്‍ സാബത്തു ലംഘിക്കുക മാത്രമല്ല, തന്നെത്തന്നെ ദൈവ പുത്രനാക്കിക്കൊണ്ട് ദൈവത്തെ തന്റെ പിതാവെന്നും വിളിക്കുകയും ചെയ്തു (5:18)

  • യോഹന്നാന്റെ സുവിശേഷം അഞ്ചാം അധ്യായത്തില്‍ 'സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു' എന്നു പറഞ്ഞുകൊണ്ട് യേശുപറയുന്ന ഏത്ര വാക്യങ്ങള്‍ ഉണ്ട്? ഏവ?

    - അധ്യായം 5-ല്‍ 3 വാക്യങ്ങള്‍ ഉണ്ട്. 5:19, 5:24, 5:25.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org