കഥകള്‍ / കവിതകള്‍

ദൈവവും കവിതയും

മാത്യു കുരിശുംമൂട്ടില്‍

Sathyadeepam

ദൈവാവബോധം സജീവമാക്കീടുവാന്‍

കാവ്യാനുഭൂതികള്‍ സ്വായത്തമാക്കണം.

മാരിവില്‍പ്പാലം തീര്‍ക്കുന്നു കാവ്യം,

മര്‍ത്ത്യനുമീശനും മധ്യത്തില്‍ താന്‍,

  • മാനസമുള്ളവര്‍ മാനവരാകുമ്പോള്‍

  • നൂനമാദൈവം രഹസ്യമാര്‍ക്കും.

  • കേവലപ്രേമം സജീവമാകുമ്പോള്‍

  • കാവ്യാത്മകം തന്നെ ജീവിത സാഫല്യം.

എന്നുമവാച്യമാം കേവലമാം ഭാഷ

തന്നെയാണോര്‍ക്കണം, കാവ്യഭാഷ.

കണ്ണീരിനാകും വെളിവാക്കുവാനെല്ലാം

മന്നിതില്‍ മര്‍ത്ത്യന്റെയാശകളൊക്കെയും.

  • വാക്കുകളെക്കാളെത്ര വാചാലമൂഴിയില്‍

  • നോക്കും ചിരിയും മൗനവുമെന്നാളും,

  • കാവ്യത്തിന്നാശയം വ്യക്തമല്ലെങ്കിലും

  • തൂവുമനുഭൂതി മാനസതാരിതില്‍.

രാഗവും താളവും ഭാവവും ചേര്‍ന്നൊരു

സംഗീതം പോലെയതീവ രമ്യാത്മകം

ദൈവാവബോധം സജീവമാക്കീടുവാന്‍

കാവ്യാനുഭൂതികള്‍ സ്വായത്തമാക്കണം.

വചനമനസ്‌കാരം: No.177

മര്യാദ നഷ്ടപ്പെടുന്ന മതപ്രതികരണങ്ങള്‍

പ്രത്യാശ

കണ്‍ഫ്യൂഷന്‍ തീര്‍ക്കേണമേ!

ഞങ്ങള്‍ ആരുടെ പക്കല്‍ പോകും