കഥകള്‍ / കവിതകള്‍

വിരഹസന്ധ്യ

Sathyadeepam
  • നിബിൻ കള്ളിക്കാട്

കണ്ണീരിൻ സായാഹ്നം

എന്റെ നെഞ്ചിൽ,

മങ്ങും ചോരച്ചുവപ്പ്

നിന്റെ കണ്ണിൽ,

ഇന്നീ പകലിന്റെ

ചിതയിലുരുകേണ്ട

പ്രണയരാവിന്റെ

അവസാനമൃത്യു,

പറയുന്ന വാക്കിൽ

അവസാനകള്ളവും

നീ ഒടുവിൽ പരതി

തളർന്നുപോകേ,

ശിഷ്ടമൊരു

പുഞ്ചിരിമാത്രമാക്കി

നഷ്ടമൊരായുസ്സിൻ

മിടിപ്പിനുള്ളിൽ

കണ്ണീരുപോലും കണ്ടു

കരഞ്ഞുപോയി,

ദുഃഖങ്ങൾ പോലും

കണ്ടുതേങ്ങലായി,

ജീവിതമൊരോർമ്മയാക്കി

ഒറ്റമിടിപ്പിന്നവസാനവും

ഓർത്തുവയ്ക്കാൻ

ഓർമ്മ ബാക്കിയായി,

ഓർമ്മതൻ കയ്യിൽ

കരുതിവയ്ക്കാൻ

ഓർമ്മകൾ മാത്രം

പകുത്തുനമ്മൾ,

ഓരോ മിടിപ്പിലും

നെഞ്ചിനുള്ളിൽ

ഓരോ മോഹവും

പറഞ്ഞ നമ്മൾ,

ഒരുപാടുദൂരങ്ങൾ

യാത്ര ചൊല്ലാൻ

ഒരുകയ്യിൽ ദുഃഖം

പങ്കിട്ടുനിൽക്കെ,

കണ്ണീരിലാകെ

തിരയുള്ള കടലിളക്കം

മനസ്സിലാകെ നഷ്ട-

കൊടുങ്കാറ്റു ചുറ്റൽ

മൗനത്തിനക്കരെ

അന്ധവെളിച്ചത്തിൽ

നെഞ്ചകം പൊട്ടി

മരിക്കുന്ന തോന്നലിൽ

ഹസ്തദാനത്തിൽ

നിന്നയിഷ്ടങ്ങളെ

നഷ്ടബോധ്യത്തിൽ

ചിരിച്ചു ഞാനും,

തമ്മിലറിയാതെ

നാം പുഞ്ചിരിച്ചു,

ഒരു വാക്കുചൊല്ലി

നീ യാത്രയായി

ഇനിയുമൊരുപാടു നേരം

കൊഴിഞ്ഞുപോകും,

അതിലൊരുനേരം നാം

രണ്ടായകന്നുപോകും!

നിലാവിന്റെ വീട് - 25

ഐറിഷ് സഭയിലെ മലയാളി വൈദികനു ഡബ്ലിനിൽ സ്വീകരണം നൽകി

സർക്കാരിനെക്കുറിച്ചുള്ള വിലയിരുത്തൽ

കൊള്ളസംഘങ്ങളിലെ സിംഹവും കുറുക്കനും!

ജോസഫിനെ വെട്ടിനിരത്തിയ സഹോദരന്മാർ