കഥകള്‍ / കവിതകള്‍

നല്ല ഭാര്യ

Sathyadeepam

സജീവ് പാറേക്കാട്ടില്‍

സജീവ് പാറേക്കാട്ടില്‍

(1) പതിനാല് വസന്തം നുകര്‍ന്ന
ഒരു കുഞ്ഞുപൂവ്,
പാറിപ്പറന്നൊരു കുഞ്ഞുശലഭം,
ഇതളും ചിറകുമറ്റ്
കോടതിയില്‍ കരഞ്ഞുനിന്നു
വാദം കേട്ട കോടതി ശിക്ഷ വിധിച്ചു:
ജീവപര്യന്തം നല്ല ഭാര്യയാകുക.
പ്രതികള്‍ ഗൂഢസ്മിതം പൊഴിക്കേ
പ്രപഞ്ചം പിളര്‍ന്നൊരു നിലവിളിയുയര്‍ന്നു
ഓഡര്‍! ഓഡര്‍!
കോടതിയില്‍ അലമുറയരുത്
കോടതി അലക്ഷ്യമാകും!

(2) കണ്ണ് പൊത്തിനിന്ന നീതിദേവതയോട്
അവള്‍ ചോദിച്ചു:
നിനക്കാവുമോ എനിക്കെന്നെ മടക്കിത്തരാന്‍?
എന്റെ കിനാക്കള്‍
കൊച്ചു സന്തോഷങ്ങള്‍
എന്റെ ആദിമ വിശുദ്ധി
തിരികെത്തരാമോ?
നീതിദേവത നെഞ്ചുപൊട്ടിക്കരഞ്ഞു
മറച്ച കൈകള്‍ക്കു കീഴെ
അവള്‍ ജന്മനാ അന്ധയാണല്ലോ?

(3) മരിയ ഷഹ്ബാസ്,
നീ ഒറ്റയ്ക്കല്ല,
അവസാനത്തേതുമല്ല
തെരുവോരങ്ങളിലും അകത്തളങ്ങളിലും
നിന്നെപ്പോലെ ഞെരിഞ്ഞമരുന്ന
ഒരായിരം മനുഷ്യപുത്രിമാര്‍…
'പിറക്കാതിരുന്നെങ്കില്‍' എന്നത്
ചില മനുഷ്യര്‍ക്കു മാത്രമുള്ള
അഭിശപ്തമായ ആശംസയല്ല
ചില രാജ്യങ്ങള്‍ക്കുള്ളതുമത്രെ!!

കൊച്ചിയിലെ കപ്പലൊച്ചകള്‍ [20]

പണത്തിന്റെ യക്ഷിയുണ്ടാക്കുന്ന പ്രതിസന്ധികള്‍

ഉക്രെയ്‌ന് സഹായവുമായി മാര്‍പാപ്പയുടെ മൂന്ന് ട്രക്കുകള്‍

ജൂബിലി വാതില്‍ അടയുമ്പോഴും കൃപയുടെ ദൈവഹൃദയം അടയുന്നില്ല: കര്‍ദ്ദിനാള്‍ മാക്‌റിസ്‌കാസ്

ക്രൈസ്തവര്‍ക്ക് ശത്രുക്കള്‍ ഇല്ല, സഹോദരങ്ങള്‍ മാത്രം