

റഷ്യയുടെ ബോംബാക്രമണത്തില്‍ ഏറ്റവും അധികം തകര്‍ന്നു കിടക്കുന്ന ഉക്രെയ്‌നിന്റെ ഭാഗങ്ങളിലേക്ക് ജീവകാരുണ്യ സഹായങ്ങളുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ 3 ട്രക്കുകള്‍ അയച്ചു. മാര്‍പാപ്പയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന കാര്‍ഡിനല്‍ കോണ്‍റാട് ക്രജേവ്‌സ്‌കിയാണ് ഇക്കാര്യം അറിയിച്ചത്.
വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ ഊര്‍ജം പകരുന്ന ഭക്ഷ്യപദാര്‍ത്ഥവും, ചിക്കന്‍, പച്ചക്കറി സൂപ്പുകളുമാണ് മൂന്ന് ട്രക്കുകളിലായി അയച്ചിട്ടുള്ളത്. ക്രിസ്മസും തിരുക്കുടുംബത്തിന്റെ തിരുനാളും ആഘോഷിക്കുന്ന ഉക്രെയ്ന്‍ കുടുംബങ്ങളോട് മാര്‍പാപ്പയ്ക്കുള്ള അടുപ്പത്തിന്റെ ചെറിയൊരു അടയാളമാണ് ഈ ട്രക്കുകള്‍ എന്ന് കാര്‍ഡിനല്‍ പറഞ്ഞു. ഒരു ദക്ഷിണകൊറിയന്‍ ഭക്ഷ്യ കമ്പനി സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കള്‍ വത്തിക്കാനില്‍ വച്ചാണ് ട്രക്കുകളില്‍ നിറച്ചത്.