ഉൾപൊരുൾ

സി എ എ നടപ്പാക്കിയാലെന്ത് ?

ഫാ. സേവ്യര്‍ കുടിയാംശ്ശേരി
ഇന്ത്യയിലെ പൗരത്വഭേദഗതി നിയമത്തെ (സി എ എ) ആശങ്കയോടെ കാണുന്നു എന്നും അത് എങ്ങനെയാണു നടപ്പാക്കുന്നതെന്ന് സസൂഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യു എസ് വിദേശകാര്യവക്താവ് മാത്യു മില്ലര്‍ പറഞ്ഞു. മതസ്വാതന്ത്ര്യത്തോടുള്ള ആദരവും, എല്ലാ സമൂഹങ്ങള്‍ക്കും നിയമത്തിന്റെ കീഴില്‍ തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യതത്വങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പൗരത്വഭേദഗതി നിയമത്തെ (സി എ എ) ആശങ്കയോടെ കാണുന്നു എന്നും അത് എങ്ങനെയാണു നടപ്പാക്കുന്ന തെന്ന് സസൂഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യു എസ് വിദേശകാര്യവക്താവ് മാത്യു മില്ലര്‍ പറഞ്ഞു. മതസ്വാതന്ത്ര്യത്തോടുള്ള ആദരവും, എല്ലാ സമൂഹങ്ങള്‍ക്കും നിയമത്തിന്റെ കീഴില്‍ തുല്യ പരിഗണനയും അടിസ്ഥാന ജനാധിപത്യതത്വങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സി എ എ സംബന്ധിച്ച യു എസ് പ്രസ്താവനയില്‍ ഇന്ത്യ അതൃപ്തി അറിയിച്ചു. ഇത് രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അമേരിക്കയുടെ പ്രസ്താവന തെറ്റിദ്ധാരണയുടെ പുറത്തുള്ളതാണെന്നും അനാവശ്യവുമാണെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. പൗരത്വനിയമ ഭേദഗതി പൗരത്വം നല്‍കാനുള്ളതാണെന്നും പൗരത്വം എടുത്തുകളയാനുള്ളതല്ലെന്നും അതിനാല്‍ മനുഷ്യാവകാശത്തെ പിന്തുണയ്ക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇത് അനവസരത്തിലായിപ്പോയി എന്നും 2019-ല്‍ പാസ്സാക്കിയിട്ട് ഇത്രകാലം അനങ്ങാതിരുന്നിട്ട് തിരഞ്ഞെടുപ്പിനു തൊട്ടു മുന്നേ റൂള്‍സുമായെത്തി നടപ്പാക്കാന്‍ ശ്രമിക്കുന്നതു ദുരുദ്ദേശപരമല്ലേ എന്നും ഇന്ത്യയിലെ പ്രതിപക്ഷം ചോദിക്കുന്നു. മതം ചോദിച്ച് പൗരത്വം നല്‍കുന്നതിനു തുടക്കമാക്കുകയല്ലേ എന്നും അവര്‍ ചോദിക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും നടപ്പാക്കില്ല എന്നു കട്ടായം പറയുന്നു. കോണ്‍ഗ്രസ്സിനു കൃത്യമായ നിലപാടില്ലെന്ന് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ആക്ഷേപിക്കുന്നു.

1955-ലെ ഇന്ത്യന്‍ പൗരത്വ നിയമമാണ് 2019-ല്‍ ഭേദഗതി ചെയ്തത്. പാക്കിസ്ഥാന്‍, ബംഗഌദേശ്. അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് 2014 ഡിസംമ്പര്‍ 31-നു മുമ്പ് അവിടങ്ങളിലെ നൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്റ്റ്യന്‍ വിഭാഗങ്ങളില്‍പ്പെടുന്ന അഭയാര്‍ത്ഥികളായി ഇന്ത്യയിലേക്കു വന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനാണ് ഭേദഗതി. അതില്‍ മുസ്ലീം പെടുന്നില്ല. കാരണം അവര്‍ മുകളില്‍ സൂചിപ്പിച്ച മൈനോറിറ്റി മതവിഭാഗങ്ങളാണ്. അവിടങ്ങളില്‍ മുസ്ലീങ്ങള്‍ മൈനോറിറ്റിയല്ല. ഈ ഭേദഗതി 2019-ല്‍ പാസ്സാക്കിയെങ്കിലും ചട്ടങ്ങള്‍ പാസ്സാക്കിയിരുന്നില്ല. ഇപ്പോളിത് ധൃതിപിടിച്ച് പാസ്സാക്കിയിരിക്കുന്നു.

മൂന്നു ചോദ്യങ്ങള്‍ ഉയരുന്നു.

  1. എന്തേ ഈ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ചട്ടങ്ങളുമായെത്തി?

  2. ഇതു നടപ്പാക്കുമ്പോള്‍ പൗരത്വം ആവശ്യപ്പെടുന്നയാളുടെ മതം ചോദിക്കുക എന്നതു നിര്‍ബന്ധമാക്കാനല്ലേ?

  3. എന്തേ ഇന്ത്യയുടെ അതിര്‍ത്തി പങ്കിടു മറ്റു രാഷ്ട്രങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളെ ഒഴിവാക്കി?

ഇതു പിന്നീട് പൗരത്വം നല്‍കുന്നതിന് മതം ചോദിക്കുക എന്നത് അടിസ്ഥാന ഘടകമാക്കാനാണ് എന്ന് പ്രതിപക്ഷം ആക്ഷേപിക്കുന്നു. അങ്ങനെ വരുമ്പോള്‍ നമ്മുടെ ഭരണഘടനയിലെ 14-ാം അനുഛേദം അനുശാസിക്കുന്ന തുല്യതയ്ക്കു വിരുദ്ധമാകുകയും അതിനാല്‍ ഭരണഘടനാവിരുദ്ധവുമാകുകയും ചെയ്യുന്നു.

ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

നക്ഷത്രം

ആദിമസഭയിലെ അല്മായ പങ്കാളിത്തം

വർഗ്ഗീകരണം (Grouping)

🎯 THE WISE MEN - STAR FOLLOWERS!!!