സത്യദീപം ലോഗോസ് ക്വിസ്‌

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 20]

2 കോറിന്തോസ് അധ്യായം 7 മുതല്‍ 13 വരെ

Sathyadeepam

..................... പ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു.?

ദൈവഹിത (7:10)

കോറിന്തോസുകാര്‍ തീത്തോസിനെ സ്വീകരിച്ചതെങ്ങനെ ?

ഭയത്തോടും വിറയലോടും കൂടെ (7:15)

മക്കദോനിയ സഭയില്‍ ഉദാരതയുടെ സമ്പത്തായി കരകവിഞ്ഞൊഴുകിയത് എന്ത് ?

അവരുടെ സന്തോഷാധിക്യവും കൊടിയ ദാരിദ്ര്യവും (8:2)

കോറിന്തോസുകാര്‍ വിശുദ്ധരെ ശുശ്രൂഷിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത് എങ്ങനെ ?

ആഗ്രഹത്താല്‍ (8:11)

കോറിന്തോസുകാര്‍ ഉദാരശീലരാകേണ്ടതിന് ദൈവം എന്തു ചെയ്യും ?

അവരെ എല്ലാ വിധത്തിലും സമ്പന്നരാക്കി (9:11)

9:14 അനുസരിച്ച് കോറന്തോസുകാരില്‍ മികച്ചു നില്‍ക്കന്നത് എന്ത് ?

ദൈവകൃപ

പൗലോസ് ശ്ലീഹാ എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുന്നത് എന്തിന് ?

ക്രിസ്തുവിനെ അനുകരിക്കേണ്ടതിന്

എന്തിനെപ്പറ്റി കുറച്ചധികം പ്രശംസിച്ചാലും അതില്‍ എനിക്ക് ലജ്ജിക്കാനില്ല എന്നാണ് പൗലോസ് ശ്ലീഹ പറയുന്നത്?

ശ്ലീഹായുടെ അധികാരത്തെപ്പറ്റി (10:8)

'അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ' ഈ വചനഭാഗം പരാമര്‍ശിക്കുന്ന പഴയനിയമഭാഗം ?

ജറെമിയ (9:24)

കോറിന്തോസില്‍ വച്ച് പൗലോസ് ശ്ലീഹായ്ക്ക് ഞെരുക്കം ഉണ്ടായപ്പോള്‍ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തത് ആര് ?

മക്കെദോനിയായില്‍ നിന്നുവന്ന സഹോദരന്മാര്‍ (11:9)

പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷം കെട്ടുന്നത് ആര് ?

പിശാചുപോലും (11:14)

പൗലോസ് ശ്ലീഹ എത്ര പ്രാവശ്യം കല്ലെറിയപ്പെട്ടു ?

ഒരിക്കല്‍ (11:25)

എന്തെന്നാല്‍ ബലഹീനതയിലാണ് എന്റെ .............. പൂര്‍ണ്ണമായി പ്രകടമാകുന്നത് ?

ശക്തി (12:9)

ഞങ്ങള്‍ ദൈവസമക്ഷം സമസ്തവും ക്രിസ്തുവില്‍ പ്രസംഗിച്ചിരുന്നത് എന്തിന് ?

നിങ്ങളുടെ അഭ്യുന്നതിക്കുവേണ്ടി (12:9)

ദൈവത്തോടുള്ള ഞങ്ങളുടെ പ്രാര്‍ത്ഥന എന്ത് ?

നിങ്ങള്‍ തിന്മ പ്രവര്‍ത്തിക്കരുതേ എന്നത് (13:7)

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല