ക്വിസ് മാസ്റ്റര്‍ : മഞ്ജു ജോസഫ് കറുകയിൽ
1) പ്രഭാ 45-ാം അധ്യായത്തില്‍ എത്ര വാക്യങ്ങളാണുള്ളത് ?
(a) 20 (b) 30 (c) 26
ഉത്തരം : (c) 26
2) പ്രഭാഷകന്‍ 45 ലെ ആദ്യ ശീര്‍ഷകം ആരെപ്പറ്റി ?
(a) ജോഷ്വാ (b) അഹറോന്‍ (c) മോശയെപ്പറ്റി
ഉത്തരം : (c) മോശയെപ്പറ്റി
3) കര്‍ത്താവ് മോശയെ എത്രത്തോളം ശക്തനാക്കി ?
(a) ആകാശത്തോളം (b) ശത്രുക്കള്‍ക്ക് ഭയകാരണമാകത്തക്കവിധം (c) ദൂതന്മാരോളം ശക്തനാക്കി
ഉത്തരം : (b) ശത്രുക്കള്‍ക്ക് ഭയകാരണമാകത്തക്കവിധം
4) കര്‍ത്താവ് മോശയെ ഏല്‍പിച്ചതെന്ത് ?
(a) വാഗ്ദാനപേടകം (b) തന്റെ ജനത്തിനുവേണ്ടിയുള്ള കല്‍പനകള്‍ (c) നിയമസംഹിതകള്‍
ഉത്തരം : (b) തന്റെ ജനത്തിനുവേണ്ടിയുള്ള കല്‍പനകള്‍
5) കര്‍ത്താവ് തന്റെ മഹത്വത്തിന്റെ ന്താണ് മോശയ്ക്ക് നല്‍കിയത് ?
(a) ഭാഗികമായ ദര്‍ശനം (b) പൂര്‍ണ്ണദര്‍ശനം (c) ഭീതിദമായദര്‍ശനം
ഉത്തരം : (a) ഭാഗികമായ ദര്‍ശനം
6) കര്‍ത്താവ് മോശയെ നയിച്ചത് എവിടേക്ക് ?
(a) സ്വര്‍ഗത്തേക്ക് (b) പര്‍വതത്തിലേക്ക് (c) ഇരുണ്ട മേഘങ്ങള്‍ക്കുള്ളിലേക്ക്
ഉത്തരം : (c) ഇരുണ്ട മേഘങ്ങള്‍ക്കുള്ളിലേക്ക്
7) കര്‍ത്താവ് നല്‍കിയ കല്‍പനകളെ വിശേഷിപ്പിക്കുന്നതെങ്ങനെ ?
(a) വിശുദ്ധിയുടെ നിയമം (b) മഹത്വത്തിന്റെ നിയമം (c) ജീവന്റെയും വിജ്ഞാനത്തിന്റെയും നിയമം
ഉത്തരം : (c) ജീവന്റെയും വിജ്ഞാനത്തിന്റെയും നിയമം
8) യാക്കോബിനെ തന്റെ ഉടമ്പടിയും, ഇസ്രായേലിനെ തന്റെ നീതിയും അഭ്യസിപ്പിക്കേണ്ടതിന് എന്തു നല്കപ്പെട്ടു ?
(a) വിശുദ്ധിയുടെ നിയമം (b) ജീവന്റെയും വിജ്ഞാനത്തിന്റെയും നിയമം (c) കല്‍പനകള്‍
ഉത്തരം : (b) ജീവന്റെയും വിജ്ഞാനത്തിന്റെയും നിയമം
9) കര്‍ത്താവ് അഹറോനെ അണിയിച്ചത് എന്ത് ?
(a) മഹിമ (b) കിരീടം (c) മഹിമയേറിയ മേലങ്കി, മഹിമയുടെ പൂര്‍ണത
ഉത്തരം : (c) മഹിമയേറിയ മേലങ്കി, മഹിമയുടെ പൂര്‍ണത
10) അധികാര ചിഹ്നങ്ങളോടൊപ്പം, കാല്‍ചട്ട, നീണ്ട അങ്കി, എഫോദ് എന്നിവ കര്‍ത്താവ് നല്‍കിയത് ആര്‍ക്ക് ?
(a) മോശയ്ക്ക് (b) അഹറോന് (c) ജോഷ്വായ്ക്ക്
ഉത്തരം : (b) അഹറോന്
11) സ്വര്‍ണ-നീല-ധൂമവര്‍ണം കലര്‍ന്ന ചിത്രപ്പണികളോടുകൂടിയ വിശുദ്ധ വസ്ത്രം കൂടാതെ കര്‍ത്താവ് അഹറോനെ അണിയിച്ചതെന്ത് ?
(a) കിരീടം (b) ചെങ്കോല്‍ (c) ഉറീം, തുമ്മീം എന്നിവയും
ഉത്തരം : (c) ഉറീം, തുമ്മീം എന്നിവയും
12) അഹറോന്റെ തലപ്പാവില്‍ അണിയിച്ചിരുന്നത് എന്ത് ?
(a) സ്വര്‍ണംകൊണ്ടുള്ള കിരീടം (b) സ്വര്‍ണതൂവലുകള്‍ (c) രത്‌നങ്ങള്‍
ഉത്തരം : (a) സ്വര്‍ണംകൊണ്ടുള്ള കിരീടം
13) കിരീടത്തില്‍ മുദ്രപോലെ കൊത്തിയിരുന്നത് എന്ത് ?
(a) പരിശുദ്ധി എന്ന് (b) വിശുദ്ധി എന്ന് (c) പരിപാവനം എന്ന്
ഉത്തരം : (b) വിശുദ്ധി എന്ന്
14) അന്യരാരും അണിഞ്ഞിട്ടില്ലാത്ത മനോഹര വസ്തുക്കള്‍ എക്കാലവും ധരിച്ചതാര് ?
(a) മോശയും മക്കളും (b) ജോഷ്വായും സഹോദരരും (c) അഹറോന്റെ മക്കളും പിന്‍ഗാമികളും
ഉത്തരം : (c) അഹറോന്റെ മക്കളും പിന്‍ഗാമികളും
15) അഹറോനെ വിശുദ്ധ തൈലം കൊണ്ട് അഭിഷേചിച്ചു നിയോഗിച്ചതാര് ?
(a) മോശ (b) കര്‍ത്താവ് (c) ജോഷ്വാ
ഉത്തരം : (a) മോശ
16) സ്മരണാംശമായി അര്‍പ്പിക്കുന്നത് എന്തെല്ലാം ?
(a) വിളവെടുപ്പിന്റെ ആദ്യഫലങ്ങള്‍ (b) ധാന്യങ്ങള്‍ (c) കുന്തുരുക്കവും സിഗന്ധദ്രവ്യങ്ങളും
ഉത്തരം : (c) കുന്തുരുക്കവും സിഗന്ധദ്രവ്യങ്ങളും
17) അഹറോനെ എവിടെ നിന്നുമാണ് തിരഞ്ഞെടുത്തത് ?
(a) പ്രവാചകരില്‍ നിന്ന് (b) മര്‍ത്യരില്‍ നിന്ന് (c) മാനവകുലത്തില്‍ നിന്ന്
ഉത്തരം : (c) മാനവകുലത്തില്‍ നിന്ന്
18) കല്‍പനകളും നിയമങ്ങളോടുമൊപ്പം എന്തിനുള്ള അധികാരവുമാണ് അഹറോന് കൊടുത്തത് ?
(a) പ്രവാചകരെ നിയമിക്കാന്‍ (b) രാജാവിനെ നിയമിക്കാന്‍ (c) വിധി പ്രസ്താവിക്കാന്‍
ഉത്തരം : (c) വിധി പ്രസ്താവിക്കാന്‍
19) ദാത്താനും, അബിറാമും അവരുടെ അനുയായികളും കോറഹിന്റെ സംഘവും ഉള്‍പ്പെട്ട അന്യഗോത്രക്കാര്‍ എന്തു ചെയ്തു. ?
(a) ആഹ്‌ളാദിച്ചു (b) ഉടമ്പടി ചെയ്തു (c) കോപാക്രാന്തരായി
ഉത്തരം : (c) കോപാക്രാന്തരായി
20) അഹറോനെതിരെ ഗൂഢാലോചന നടത്തിയവര്‍ നശിച്ചതെങ്ങനെ ?
(a) കര്‍ത്താവിന്റെ ക്രോധത്തില്‍ (b) സ്വന്തം ദുഷ്ടതയില്‍ (c) യുദ്ധത്തില്‍
ഉത്തരം : (a) കര്‍ത്താവിന്റെ ക്രോധത്തില്‍
21) അവരുടെ ഐശ്വര്യം നശിക്കാതിരിക്കുകയും എന്ത് നിലനില്‍ക്കുകയും ചെയ്യട്ടെ എന്നാണ് പ്രഭാ 45:26 ല്‍ പറയുന്നത് ?
(a) മഹത്വം (b) പ്രതാപം (c) ഐശ്വര്യം
ഉത്തരം : (a) മഹത്വം
22) മഹത്വത്തിന്റെ മൂന്നാം സ്ഥാനം ആര്‍ക്ക് ?
(a) അഹറോന് (b) മോശയ്ക്ക് (c) എലെയാസറിന്റെ പുത്രന്‍ ഫിനെഹാസിന്
ഉത്തരം : (c) എലെയാസറിന്റെ പുത്രന്‍ ഫിനെഹാസിന്
23) ജനം വഴിതെറ്റിയപ്പോഴും ഉറച്ചുനിന്നത് ആര് ?
(a) ജോഷ്വാ (b) ഏലിയ (c) ദൈവഭക്തിയില്‍ തീക്ഷ്ണതയുള്ളവനായ ഫിനെഹാസ്
ഉത്തരം : (c) ദൈവഭക്തിയില്‍ തീക്ഷ്ണതയുള്ളവനായ ഫിനെഹാസ്
24) എന്തിന്റെയെല്ലാം നേതാവായിരിക്കാനാണ് ഫിനെഹാസുമായി ഉടമ്പടി ഉറപ്പിക്കപ്പെട്ടത് ?
(a) ഇസ്രായേല്‍ക്കാരുടെ (b) കാനാന്‍കാരുടെ (c) വിശുദ്ധ സ്ഥലത്തിന്റെയും തന്റെ ജനത്തിന്റെയും
ഉത്തരം : (c) വിശുദ്ധ സ്ഥലത്തിന്റെയും തന്റെ ജനത്തിന്റെയും
25) പ്രഭാ 45:23 നോട് സാമ്യമുള്ള വി. ഗ്രന്ഥഭാഗമേത് ?
(a) സംഖ്യ 25:7-11 (b) സംഖ്യ 25:1 (c) സംഖ്യ 25:10
ഉത്തരം : (a) സംഖ്യ 25:7-11
26) പ്രഭാഷകന്‍ 46-ാം അധ്യായത്തില്‍ 1 മുതല്‍ 10 വരെ വാക്യങ്ങളില്‍ പരാമര്‍ശിക്കുന്നത് ആരെക്കുറിച്ച് ?
(a) ജോഷ്വായും കാലെബും (b) മോശ-അഹറോന്‍ (c) അഹറോന്‍-ഫിനെഹാസ്
ഉത്തരം : (a) ജോഷ്വായും കാലെബും
27) യുദ്ധവീരനായ ജോഷ്വാ ആരുടെ പുത്രനായിരുന്നു ?
(a) മോശയുടെ (b) എലെയാസറിന്റെ (c) നൂനിന്റെ
ഉത്തരം : (c) നൂനിന്റെ
28) ജോഷ്വാ പ്രതാപശാലിയായിരുന്നു എന്നു പറയുന്നതെപ്പോള്‍ ?
(a) ശത്രുക്കള്‍ക്കെതിരെ കൈ ഉയര്‍ത്തിയപ്പോള്‍ (b) ശത്രുക്കളെ തോല്‍പിച്ചപ്പോള്‍ (c) നഗരങ്ങള്‍ക്കെതിരെ വാളുയര്‍ത്തിയപ്പോള്‍
ഉത്തരം : (C) നഗരങ്ങള്‍ക്കെതിരെ വാളുയര്‍ത്തിയപ്പോള്‍
29) സൂര്യനെ തടഞ്ഞു നിറുത്തിയത് ആരുടെ കരം ?
(a) ജോഷ്വായുടെ (b) മോശയുടെ (c) ദാവീദിന്റെ
ഉത്തരം : (a) ജോഷ്വായുടെ
30) ഉന്നതനായ കര്‍ത്താവ് എങ്ങനെ ജോഷ്വായ്ക്ക് ഉത്തരമരുളി ?
(a) മഞ്ഞുമഴയാല്‍ (b) ശക്തമായ കന്‍മഴ അയച്ച് (c) അഗ്നി അയച്ച്
ഉത്തരം : (b) ശക്തമായ കന്‍മഴ അയച്ച്
31) ജോഷ്വായുടെ സേനാബലം കണ്ട ശത്രുക്കള്‍ എന്തു മനസ്സിലാക്കി ?
(a) ജോഷ്വായുടെ ശക്തി (b) ധാരാളം പടയാളികള്‍ അവനുണ്ട് (c) ദൈവസന്നിധിയിലാണ് അവന്‍ യുദ്ധം ചെയ്യുന്നതെന്ന്
ഉത്തരം : (c) ദൈവസന്നിധിയിലാണ് അവന്‍ യുദ്ധം ചെയ്യുന്നതെന്ന്
32) യഫുന്നയുടെ പുത്രന്‍ കാലെബിനോടൊത്ത് സമൂഹത്തെ ഒന്നാകെ നേരിട്ടത് ആര് ?
(a) മോശ (b) അഹറോന്‍ (c) ജോഷ്വാ
ഉത്തരം : (c) ജോഷ്വാ
33) 46-ാം അധ്യായം 7-ാം വാക്യം അനുസരിച്ച് ജോഷ്വാ, ജനത്തെ പാപത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയും അവരുടെ എന്തു നിറുത്തുകയും ചെയ്തു. ?
(a) അത്യാഗ്രം (b) ക്രൂരത (c) അവരുടെ ദുഷ്ടമായ പിറുപിറുപ്പ്
ഉത്തരം : (C) അവരുടെ ദുഷ്ടമായ പിറുപിറുപ്പ്
34) പ്രഭാ. 46:7 നോട് സമാനമായ വി. ഗ്രന്ഥ ഭാഗമേത് ?
(a) സംഖ്യ 14:6 (b) സംഖ്യ 15:1 (c) സംഖ്യ 14:7
ഉത്തരം :
ഉത്തരം : (a) സംഖ്യ 14:6
35) ജനത്തിന്റെ അവകാശം എന്ന് വിശേഷിപ്പിക്കുന്നത് എന്ത് ?
(a) സ്വര്‍ഗംപോലുള്ള നാട് (b) മഹിമ വിളങ്ങുന്ന നാട് (c) തേനും പാലും ഒഴുകുന്ന നാട്
ഉത്തരം : (c) തേനും പാലും ഒഴുകുന്ന നാട്
36) തോനും പാലും ഒഴുകുന്ന നാട്ടില്‍ ജനത്തെ പ്രവേശിപ്പിക്കുന്നതിന് 6 ലക്ഷം യോദ്ധാക്കളില്‍ അവശേഷിച്ചതാരെല്ലാം ?
(a) മോശ-അഹറോന്‍ (b) ജോഷ്വാ-കാലെബ് (c) ഫാനെഹാസ്-മോശ
ഉത്തരം : (b) ജോഷ്വാ-കാലെബ്
37) കര്‍ത്താവ് കാലെബിന് കൊടുത്ത ശക്തി എന്നുവരെ നിലനിന്നു ?
(a) വാര്‍ധക്യംവരെ (b) 100 വയസ്സുവരെ (c) വര്‍ഷങ്ങളോളം
ഉത്തരം : (a) വാര്‍ധക്യംവരെ
38) പ്രഭാ. 46-ാം അധ്യായത്തിന്റെ രണ്ടാം ശീര്‍ഷകം എന്ത് ?
(a) ന്യായാധിപന്മാര്‍, സാമുവല്‍ (b) രാജാക്കന്മാര്‍, സാമുവല്‍ (c) ജോഷ്വായും കാലെബും
ഉത്തരം : (a) ന്യായാധിപന്മാര്‍, സാമുവല്‍
39) അവിശ്വസ്തത അറിയാത്ത ഹൃദയത്തോടുകൂടിയ കര്‍ത്താവില്‍ നിന്നു പിന്‍തിരിഞ്ഞു പോകാത്ത ന്യായാധിപന്മാരുടെ സ്മരണ എന്തായിരിക്കട്ടെ എന്നാണ് പ്രഭാ 46:11 ല്‍ പറയുന്നത്. ?
(a) മനോഹരമായിരിക്കട്ടെ (b) സംപൂജ്യമായിരിക്കട്ടെ (c) അനുഗ്രഹീതമായിരിക്കട്ടെ
ഉത്തരം : (c) അനുഗ്രഹീതമായിരിക്കട്ടെ
40) അവരുടെ അസ്ഥികള്‍ എവിടെ നിന്ന് നവജീവന്‍ പ്രാപിക്കുന്നു ?
(a) കല്ലറയില്‍ നിന്ന് (b) മജ്ജയില്‍ നിന്ന് (c) ശവകുടീരങ്ങളില്‍ നിന്ന്
ഉത്തരം : (c) ശവകുടീരങ്ങളില്‍ നിന്ന്
41) പ്രഭാ 46:13 അനുസരിച്ച് കര്‍ത്താവിന് പ്രിയങ്കരനും അവിടുത്തെ പ്രവാചകനുമായത് ആര് ?
(a) സാംസണ്‍ (b) ദാവീദ് (c) സാമുവല്‍
ഉത്തരം : (c) സാമുവല്‍
42) സാമുവല്‍ ജനത്തിന് എന്തെല്ലാം ചെയ്തു ?
(a) പ്രവാചകരെ നിയമിച്ചു (b) യുദ്ധം ചെയ്തു (c) രാജ്യം സ്ഥാപിച്ചു, അധികാരികളെ അഭിഷേചിച്ചു
ഉത്തരം : (c) രാജ്യം സ്ഥാപിച്ചു, അധികാരികളെ അഭിഷേചിച്ചു
43) പ്രഭാ 46:13 നോട് സമാനമായ വി. ഗ്രന്ഥഭാഗമേത് ?
(a) 1 സാമു. 10:1 (b) 1 സാമു. 10:2 (c) 1 സാമു. 10:3
ഉത്തരം : (a) 1 സാമു. 10:1
44) പ്രഭാ 46:14 അനുസരിച്ച് കര്‍ത്താവ് സംരക്ഷിച്ചത് ആരെ ?
(a) യാക്കോബിനെ (b) അബ്രാഹമിനെ (c) സാമുവലിനെ
ഉത്തരം : (a) യാക്കോബിനെ
45) സാമുവല്‍ പ്രവാചകനാണെന്ന് തെളിഞ്ഞത് എങ്ങനെ ?
(a) വിനയം നിമിത്തം (b) അനുസരണം നിമിത്തം (c) വിശ്വസ്തത നിമിത്തം
ഉത്തരം : (c) വിശ്വസ്തത നിമിത്തം
46) വാക്കുകളിലൂടെ വിശ്വാസ്യനായ ദീര്‍ഘദര്‍ശിയായി അറിയപ്പെട്ടതാര് ?
(a) സാംസണ്‍ (b) സാമുവല്‍ (c) യാക്കോബ്
ഉത്തരം : (b) സാമുവല്‍
47) നിദ്രപ്രാപിച്ചതിനുശേഷവും പ്രവചിച്ചത് ആര് ?
(a) അഹറോന്‍ (b) മോശ (c) സാമുവല്‍
ഉത്തരം : (c) സാമുവല്‍
48) സാമുവല്‍ ആരുടെ മരണമാണ് മുന്‍കൂട്ടി അറിയിച്ചത് ?
(a) പിതാവിന്റെ മരണം (b) രാജാവിന്റെ മരണം (c) പ്രവാചകന്റെ മരണം
ഉത്തരം : (b) രാജാവിന്റെ മരണം
49) മണ്ണില്‍ നിന്ന് സ്വരമുയര്‍ത്തി സാമുവല്‍ പ്രവചിച്ചത് എന്തിന് ?
(a) ചാക്കുടുത്ത് പശ്ചാത്തപിക്കാന്‍ (b) ശത്രുക്കളെ തോല്‍പിക്കാന്‍ (c) ജനത്തിന്റെ ദുഷ്ടത മായിച്ചുകളയാന്‍
ഉത്തരം : (c) ജനത്തിന്റെ ദുഷ്ടത മായിച്ചുകളയാന്‍
50) ആരുടെയും സ്വത്ത് കൈയേറിയിട്ടില്ല, ഒരു ജോഡി ചെരിപ്പുപോലും എടുത്തിട്ടില്ല. സാമുവല്‍ ആരെ സാക്ഷിനിര്‍ത്തി വിളിച്ചു പറഞ്ഞു ?
(a) മക്കളെ സാക്ഷിനിര്‍ത്തി (b) സഹോദരങ്ങളെ സാക്ഷിനിര്‍ത്തി (c) ജനത്തെ സാക്ഷിനിര്‍ത്തി
ഉത്തരം : (c) ജനത്തെ സാക്ഷിനിര്‍ത്തി