കൃഷിയെ അവഗണിക്കുന്നവര്‍ മനുഷ്യരല്ല: മാര്‍ കല്ലറങ്ങാട്ട്

കൃഷിയെ അവഗണിക്കുന്നവര്‍ മനുഷ്യരല്ല: മാര്‍ കല്ലറങ്ങാട്ട്
Published on

പാലാ: കര്‍ഷകന്റെ പ്രവര്‍ത്തികളെ അവജ്ഞയോടെ കാണുന്നവന്‍ മനുഷ്യന്‍ എന്ന പേരിനു പോലും യോഗ്യരല്ല എന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത സമിതി നടത്തിയ പതിനൊന്നാമത് അടുക്കളത്തോട്ട മത്സരത്തിന്റെ വിജയികള്‍ക്ക് അവാര്‍ഡ് ദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി മനുഷ്യര്‍ക്ക് ഊര്‍ജം നല്‍കുന്ന ഇന്ധനമാണ്. കര്‍ഷകര്‍ സംസ്‌കാരത്തിന്റെയും പുരോഗതിയുടെയും സ്ഥാപകരാണ്. വിദേശികള്‍ പഴയകാലത്ത് ഇന്ത്യയെ തേടി വന്നത് ഇവിടുത്തെ കാര്‍ഷിക സമൃദ്ധി അറിഞ്ഞാണ്. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും മനുഷ്യന് ഭക്ഷ്യ വസ്തുക്കള്‍ ഉണ്ടാകണമെങ്കില്‍ കൃഷി തന്നെ ആവശ്യമാണ്. കൃഷിയില്ലാതെ മനുഷ്യര്‍ക്ക് നിലനില്‍പ്പില്ല.

കേരളത്തില്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുക്കുന്ന കാര്‍ഷിക മത്സരമാണ് പാലാ രൂപതയുടെ അടുക്കളത്തോട്ട മത്സരം 120 ഓളം ഇടവകകളില്‍ നിന്നായി പതിനായിരത്തില്‍ പരം കുടുംബങ്ങള്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നു. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് നല്‍കുന്നത്. രൂപതാ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍ ആമുഖപ്രഭാഷണം നടത്തി.

കര്‍ഷകവേദി ചെയര്‍മാന്‍ ടോമി കണ്ണീറ്റുമ്യാലില്‍ വിജയികളെ പരിചയപ്പെടുത്തി. ഫാ. ജോര്‍ജ് മൂലെച്ചാലില്‍, ജോസ് വട്ടുകുളം, ആന്‍സമ്മ സാബു, എം എം ജേക്കബ്, ജോയി കണിപറമ്പില്‍, അഡ്വ. ജോണ്‍സണ്‍ വീട്ടിയാങ്കല്‍, സി എം ജോര്‍ജ്, പയസ് കവളംമാക്കല്‍, സിന്ധു ജയിബു, സാബു പൂണ്ടികുളം, ബെന്നി കിണറ്റുകര, ജോബിന്‍ പുതിയടത്തു ചാലില്‍, എഡ്വിന്‍ പാമ്പാറ, വി ടി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

നീലൂര്‍ ഇടവകാംഗമായ ഡോമിനിക് ജോസഫ് മഠത്തിപറമ്പില്‍, ഒന്നാം സമ്മാനം നേടി കര്‍ഷക മിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ജെയ്‌സമ്മ ജെയിംസ്, പറയംപറമ്പില്‍, മുത്തോലപുരം രണ്ടും ബീനാ മാത്യു, വെട്ടിക്കത്തടം, കാഞ്ഞിരത്താനം മൂന്നും സ്ഥാനങ്ങള്‍ കരസ്ഥാമാക്കി. എം എം ജോസഫ് മടിക്കാങ്കല്‍, പറത്താനം, എമ്മിച്ചന്‍ തെങ്ങുംപള്ളില്‍ പയസ്മൗണ്ട് എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളും നേടി.

യുവകര്‍ഷകനായി ജോയിസ് ജിം, വിച്ചാട്ട്, തുടങ്ങനാടും, സീനിയര്‍ സിറ്റിസണ്‍ വുമണ്‍ വിജയിയായി അന്നകുട്ടി പട്ടാംകുളത്തു, രാമപുരവും തിരഞ്ഞെടുക്കപ്പെട്ടു.

ലിസി ജോണി, തെക്കേല്‍, കൊഴുവനാല്‍, ജോസഫ് മറ്റത്താനിക്കല്‍, സിബിഗിരി, ജ്യോതി ജോസ്, പുറ്റനാല്‍, മരങ്ങാട്ടുപിള്ളി, ആല്‍ബിന്‍ മാത്യു കുന്നപ്പള്ളില്‍, പെരിങ്ങളം, പ്രൊഫ. ഫ്രാന്‍സിസ് കൊച്ചുമല, മരങ്ങോലി, സി ഡി ജോയി ചെങ്ങഴശേരിയില്‍, തീക്കോയി, ഇ ജെ ജേക്കബ് ഇഞ്ചനാനിയില്‍, രാമപുരം, ജോണ്‍ എം ടി, മുളര്‍കാട്ടു, രത്‌നഗിരി, പൗലോസ് ജോസഫ്, മാഠത്തിക്കുന്നേല്‍, അറുന്നൂറ്റിമംഗലം, ലിന്റാ സുനിഷ്, പൂഴിക്കോല്‍, പി എസ് ജോസ്, പൈനിക്കുളം, പുവത്തോട്, തോമസ് ജോസഫ്, കല്ലിടുക്കില്‍. കുരുവിനാല്‍, ജോജോ തുണ്ടത്തില്‍, വെള്ളികുളം, മോളി ജേക്കബ്, മുണ്ടക്കല്‍ പിഴക്, തോമസ് വള്ളോംതോട്ടത്തില്‍, കോതനല്ലൂര്‍, വര്‍ക്കിച്ചന്‍ മാന്നാത്ത്, വെള്ളികുളം എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org