1) ജെറിക്കോയോടും ആയ് പട്ടണത്തോടും ജോഷ്വാ ചെയ്തതറി ഞ്ഞ് തന്ത്രപൂര്‍വ്വം പ്രവര്‍ത്തിച്ചത് ആര്?
ഗിബയോന്‍ നിവാസികള്‍
2) കര്‍ത്താവിന്റെ നിര്‍ദ്ദേശമാരായാതെ ഇസ്രായേല്‍ക്കാര്‍ ആരുടെ ഭക്ഷണപദാര്‍ത്ഥങ്ങളിലാണ് പങ്കുചേര്‍ന്നത്?
ഗിബയോന്‍കാരുടെ
3) ഗിബയോന്‍കാരെ ജോഷ്വാ ശപിച്ചു പറഞ്ഞത് എന്ത്?
ദൈവത്തിന്റെ ഭവനത്തില്‍ വെള്ളം കോരുകയും വിറകു വെട്ടുകയും ചെയ്യുന്ന അടിമകളായിരിക്കും.
4) ഗിബയോന്‍കാര്‍ ജോഷ്വായോട് വ്യാജം പറയുവാന്‍ കാരണം?
ഇസ്രായേലിന്റെ മുന്നേറ്റത്തില്‍ ഭയന്ന് ജീവന്‍ രക്ഷിക്കുവാന്‍
5) ഗിബയോനെ നശിപ്പിക്കണമെന്ന് ജറുസലെം രാജാവ് പറയുവാന്‍ കാരണം?
അവര്‍, ജോഷ്വായോടും ഇസ്രായേല്‍കാരോടും സമാധാനസന്ധി ചെയ്തതുകൊണ്ട്.
6) അമോര്യരെ ഇസ്രാേയല്‍ക്കാര്‍ വകവരുത്തിയത് എവിടെ വച്ച്?
ഗിബയോനില്‍ വച്ച്
7) ഇസ്രായേല്‍കാര്‍ വാളുകൊണ്ട് നിഗ്രഹിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ മരണമടഞ്ഞതെങ്ങനെ?
കര്‍ത്താവ് കന്മഴ വര്‍ഷിച്ച്
8) ജോഷ്വാ കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചതിനു ശേഷം സൂര്യനോട് പറഞ്ഞത് എന്ത്?
സൂര്യാ, നീ ഗിബയോനില്‍ നിശ്ചലനായി നില്ക്കുക.
9) സൂര്യന്‍ നിശ്ചലനായി നിന്നു: ചന്ദ്രന്‍ അനങ്ങിയതുമില്ല. അദ്ധ്യാ യം വാക്യം?
ജോഷ്വാ 10:13
10) ഉറപ്പും ധൈര്യവുമുള്ളവരായിരിക്കുവിന്‍ എന്ന് ജോഷ്വാ പറഞ്ഞത് ആരോട്?
ഭയപ്പെടുകയും ചഞ്ചലചിത്തരാകുകയും ചെയ്ത ഇസ്രായേല്‍ക്കാരോട്.