പാപ്പ പറയുന്നു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

Sathyadeepam

എന്താണ് വിശ്വാസം? വിശ്വാസം എന്നത് ഒരാള്‍ ദൈവത്തിന് തന്നെത്തന്നെ സ്വതന്ത്രമായി സമര്‍പ്പിക്കുന്ന പ്രവര്‍ത്തിയാണ്. അബ്രഹാമും മോശയും പരിശുദ്ധ കന്യകയും വിശ്വാസത്തിന്റെ മാതൃകാ വ്യക്തിത്വങ്ങളാണ്. അവര്‍ തങ്ങളുടെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയില്‍ സ്വന്തം അനുദിന ജീവിതങ്ങളിലേക്ക് ദൈവത്തെ സ്വതന്ത്രമായും സമ്പൂര്‍ണ്ണമായും സ്വാഗതം ചെയ്തവരാണ്. ക്രൈസ്തവജീവിതത്തില്‍ നാം സ്വാഗതം ചെയ്യേണ്ട ആദ്യത്തെ വരദാനമാണ് വിശ്വാസം. ഈ ദാനത്തെ നാം സ്വാഗതം ചെയ്യുകയും അനുദിനം നമ്മില്‍ അതിനെ നവീകരിക്കുകയും ചെയ്യണം. അതൊരു ചെറിയ ദാനമാണെന്ന് തോന്നാം. പക്ഷേ വളരെ അത്യാവശ്യമുള്ളതുമാണ്.

വിശ്വാസത്തിന്റെ ഏറ്റവും വലിയ ശത്രു ഭയമാണ്. പലരും കരുതുന്നതു പോലെ ബുദ്ധിയോ യുക്തിയോ അല്ല.

ലോകസമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നാം മറക്കരുത്. യുദ്ധം എപ്പോഴും പരാജയമാണ.് ലോകത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും യഥാര്‍ത്ഥ സമാധാനം ലഭിക്കുന്നതിനുവേണ്ടി നാം പ്രാര്‍ത്ഥിക്കണം. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ധനസമ്പാദനത്തിനുവേണ്ടി ഏറ്റവുമധികം നിക്ഷേപങ്ങള്‍ നടക്കുന്നത് ആയുധ ഫാക്ടറികളിലാണ്. ഭയാനകമാണത്. മരണം കൊണ്ട് പണം ഉണ്ടാക്കുക. ഇവിടെ നാം സമാധാനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണം.

  • (മെയ് ഒന്നിന് പോള്‍ ആറാമന്‍ ഹാളില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്നും)

കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്തവര്‍

വചനമനസ്‌കാരം: No.187

കാര്‍ലോയും ഫ്രസാത്തിയും: യുവവിശുദ്ധരുടെ സ്ഥാനപതിയായ മലയാളി വൈദികന്‍

ഗോഡ്‌സ് ഇന്‍ഫ്‌ളുവന്‍സര്‍ എന്നു വിളിക്കപ്പെട്ട കാര്‍ലോ

വിശുദ്ധി കാലഹരണപ്പെട്ടതല്ല