പാപ്പ പറയുന്നു

നമ്മുടെ ചിന്താശേഷിയെ അല്‍ഗരിതങ്ങള്‍ക്ക് അടിമയാക്കരുത്

Sathyadeepam

ശ്രവിക്കാനും വിമര്‍ശനാത്മകമായി ചിന്തിക്കാനു മുള്ള നമ്മളുടെ കഴിവിനെ നിര്‍മ്മിതബുദ്ധിക്കും സോഷ്യല്‍ മീഡിയ അല്‍ഗരിതങ്ങള്‍ക്കും കൈമാറാനുള്ള നമ്മുടെ സന്നദ്ധതയാണ് മാനവരാശി നേരിടുന്ന ഒരു യഥാര്‍ത്ഥ ഭീഷണി. നമ്മില്‍നിന്ന് തികച്ചും വ്യത്യസ്തരായ മറ്റു മനുഷ്യരെ അഭിമുഖീകരി ക്കാനുള്ള അവസരമാണ് ഇതുമൂലം കവര്‍ന്നെടുക്ക പ്പെടുന്നത്. ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് എങ്ങനെ എന്ന് നാം പഠിക്കുന്നത് മറ്റുള്ളവരുമായി ഇടപെട്ടുകൊണ്ടാണ്. മറ്റുള്ളവരെ സ്‌നേഹിക്കാതെ, മനുഷ്യബന്ധങ്ങളോ സൗഹൃദങ്ങളോ സാധ്യമല്ല.

ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഈ കാലത്ത് ഡിജിറ്റല്‍ സാക്ഷരത ആവശ്യമാണ്. മാനവികവും സാംസ്‌കാരി കവുമായ വിദ്യാഭ്യാസം ഇതിനോടൊപ്പം ലഭിക്കണം. യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ രൂപപ്പെടുത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ ഇത് ആവശ്യമാണ്. നിര്‍മ്മിതബുദ്ധി തൊഴിലുകളെ സ്വാധീനിക്കുന്നത് എങ്ങനെയെന്ന്; നമ്മുടെ സോഷ്യല്‍ മീഡിയ ഫീഡുകളിലേക്ക് പ്രത്യേക ഉള്ളടക്കങ്ങള്‍ നിരന്തരം വരുന്നത് എങ്ങനെയെന്ന്; നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ട സമ്പദ് വ്യവസ്ഥ യുടെ സാമ്പത്തിക തത്വങ്ങളും മാതൃകകളും എന്തൊക്കെയെന്ന്; അവ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുക എന്നു മനസ്സിലാക്കാന്‍ ഈ വിദ്യാഭ്യാസം ആവശ്യമാണ്.

ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്ന മുഖങ്ങളും ശബ്ദങ്ങളും നമുക്ക് ആവശ്യമാണ്. ആശയവിനിമയ ത്തിനുള്ള വരദാനം നാം തുടര്‍ന്നും അനുഭവിച്ചു കൊണ്ടിരിക്കണം. മാനവരാശിയുടെ ഏറ്റവും ഗാഢമായ ഒരു സത്യമാണ് ആശയവിനിമയം. എല്ലാ സാങ്കേതികവിദ്യാ നവീകരണങ്ങളും ഇത് ലക്ഷ്യമിട്ടുള്ളതാകണം.

നാം ഓരോരുത്തരും അനന്യവും പകരം വയ്ക്കാനാകാത്തതുമായ തനിമ സ്വന്തമായുള്ളവരാണ്. അത് നമ്മുടെ ജീവിതാനുഭവത്തില്‍ നിന്ന് ഉണ്ടാവുകയും മറ്റുള്ളവരുമായുള്ള ഇടപെടലുകളി ലൂടെ പ്രകാശിപ്പിക്കപ്പെടുകയും ചെയ്യുന്നു. നിര്‍മ്മിത ശബ്ദങ്ങളിലൂടെയും മുഖങ്ങളിലൂടെയും വികാരങ്ങളി ലൂടെയും പുതിയ സാങ്കേതികവിദ്യകള്‍ നമ്മുടെ ഈ അനന്യതയെ ആണ് ഭീഷണിപ്പെടുത്തുന്നത്. മനുഷ്യ ശബ്ദങ്ങളും മുഖങ്ങളും വിജ്ഞാനവും അറിവും ബോധവും ഉത്തരവാദിത്വവും അനുകമ്പയും സൗഹൃദവും കൃത്രിമമായി സൃഷ്ടിച്ചുകൊണ്ട് നിര്‍മ്മിത ബുദ്ധി നമ്മുടെ വിവരാധിഷ്ഠിത വ്യവസ്ഥകളില്‍ മാത്രമല്ല ഇടപെടുന്നത്. മറിച്ച് മനുഷ്യബന്ധങ്ങളി ലേക്കും അത് കടന്നു കയറുന്നു.

  • (സഭയുടെ 60-ാമത് സാമൂഹ്യ സമ്പര്‍ക്ക മാധ്യമ ദിനമായ മെയ് 17-ന് നല്‍കിയ സന്ദേശത്തില്‍ നിന്ന്)

വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറിയായി സിസ്റ്റർ സുജിത സേവ്യർ

തോമസ് അപ്പോസ്തലന്റെ അർപ്പണബോധം മാതൃകാപരം: മുഖ്യമന്ത്രി സതീശൻ

ലഹരിക്കെതിരെ കോട്ടാപ്പള്ളി സെന്റ് സെബാസ്റ്റ്യൻ ചർച്ച് കാറ്റിക്കിസം വിഭാഗത്തിന്റെ ‘കിക്ക് ഔട്ട് ഡ്രഗ്സ്’ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം

കത്തോലിക്ക സഭ നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രാർത്ഥന കൂട്ടായ്മ നടത്തി

പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും ഭീമ ഹർജി സമർപ്പിക്കാൻ ഒപ്പു ശേഖരണവുമായി കത്തോലിക്ക കോൺഗ്രസ്സ്